Image

സ്വാര്‍ത്ഥ രാഷ്‌ട്രീയക്കാരില്‍ നിന്ന്‌ വ്യത്യസ്ഥനായിരുന്ന കാര്‍ത്തികേയന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍ )

Published on 25 March, 2015
സ്വാര്‍ത്ഥ രാഷ്‌ട്രീയക്കാരില്‍ നിന്ന്‌  വ്യത്യസ്ഥനായിരുന്ന കാര്‍ത്തികേയന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍ )
ജി. കാര്‍ത്തികേയന്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. നേരും നെറിയുമുള്ള ആത്മാര്‍ത്ഥയും ആദര്‍ശവുമുള്ള കേരളത്തിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാളിയരുന്നു പാ ര്‍ട്ടി പ്രവര്‍ത്തകരുടെ ജി.കെ. എന്ന ജി കാര്‍ത്തികേയന്‍ .അതുകൊണ്ടുതന്നെ അദ്ദേഹത്തി ന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മനസ്സ്‌ അറിയാതെ തേങ്ങി പോയി. രാഷ്‌ട്രീയമെന്നത്‌ കേവലം അലങ്കാരമായും സ്വന്തം കീശ വീര്‍പ്പിക്കാനും സ്വാര്‍ത്ഥതക്കും കയ്യൂക്ക്‌ കാണിക്കാനുമുള്ളതാണെന്നുളളവരില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥനായിരുന്നു ജി. കാര്‍ത്തികേയന്‍. ജനങ്ങളോടൊപ്പം ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്‌ യഥാര്‍ത്ഥ രാഷ്‌ട്രീയക്കാരനും ജനപ്രതിനിധിയുമെന്ന്‌ തന്റെ പ്രവര്‍ത്ത നംകൊണ്ട്‌ തുറന്ന്‌ കാട്ടിയപ്പോ ള്‍ ജനം അത്‌ ശരിയാണെന്ന്‌ അദ്ദേഹത്തെ വിവിധ കാലങ്ങളില്‍ ജനപ്രതിനിധിയായി തിരഞ്ഞെടുത്തുകൊണ്ട്‌ തുറന്നു കാട്ടി. അധികാരം കിട്ടുമ്പോള്‍ അതില്‍ കൈയ്യിട്ടു വാരാനും അത്‌ ദുര്‍വിനിയോഗം ചെയ്യാ നും സ്വജനപക്ഷപാതം കാട്ടാനും വെമ്പല്‍ കൂട്ടുന്ന അധികാ ര മോഹികളായ ഭരണ കര്‍ത്താക്കളുടെ ഇടയില്‍ നിന്നും അദ്ദേഹം വ്യത്യസ്‌തനായിരുന്നു. അധികാരത്തിലിരുന്നപ്പോഴേക്ക്‌ പ്രതിപക്ഷങ്ങള്‍ പോലും അദ്ദേഹത്തിന്‌ ക്ലീന്‍ ചീട്ട്‌ നല്‍കിയത്‌ അതിന്‌ ഉദാഹരണമാണ്‌.

സാധാരണ കുടുംബത്തില്‍ ജനിച്ച്‌ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ജി. കാര്‍ത്തികേയന്‍ എന്ന്‌ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പോലും സമ്മതിക്കുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മഹത്വം കൂടിയാണ്‌. സാധാരണക്കാരന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മാത്രമായിരുന്നു എന്നത്‌ അഴിമതി ആരോപണങ്ങളുടെ ഊരാക്കുടുക്കില്‍ നി ന്ന്‌ അദ്ദേഹത്തെ മാറ്റി നിര്‍ത്തി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഴിമതി ആരോപണങ്ങളില്‍ നിന്ന്‌ മാറി നിന്നത്‌ ആ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുംമാത്രം ഉളളതുകൊണ്ടുതന്നെ.

കേരളത്തിലെ യൂത്ത്‌ കോ ണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഏറ്റവും അധികം ആവേശം പകര്‍ ന്ന നേതാവായിരുന്ന ജി. കാര്‍ത്തികേയന്‍. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കേരളത്തില്‍ അതിശക്തമാ യ മുന്നേറ്റം നടത്തുന്നത്‌ അദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കേരള ഘടകം പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. 86 ല്‍ അദ്ദേഹം യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായിരുന്നപ്പോള്‍ തൊടുത്തുവിട്ട ഏക കക്ഷി ഭരണം എന്ന അസ്‌ത്രം കേരള രാഷ്‌ട്രീയത്തെ ഇളക്കി മറിച്ചത്‌ ആര്‍ക്കും മറക്കാന്‍ കഴിയില്ലാത്തതാണ്‌. കേരള കോണ്‍ഗ്രസ്സിനേയും മുസ്ലീം ലീഗിനേയും ഉന്നം വച്ചായിരുന്നുവെന്നാണ്‌്‌ പറയപ്പെടുന്നതെങ്കിലും ഐക്യമുന്നണിയിലും ഇടതു മുന്നണിയിലും അത്‌ ആളി പടര്‍ന്നു എന്നതാണ്‌ സത്യം. കോണ്‍ഗ്രസ്സിലേയും സി.പി എമ്മിലെയും പ്രവര്‍ത്തകരുടെ ഇടയില്‍ അത്‌ ചര്‍ച്ചാ വിഷയമായി. കാരണം ഇരുമുന്നണിയിലുംപ്പെട്ട ചോട്ടാ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നതുതന്നെ ഇവരുടെ മറവിലായിരുന്നു.

ഒറ്റയ്‌ക്കു ഭരണം നടത്താന്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന്‌ ഘടക കക്ഷികളെകൂടി ഉള്‍പ്പെടുത്തി ഭരണം നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അന്ന്‌ കാര്‍ ത്തികേയന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം. വിദ്യാഭ്യാസം കൈകാര്യം ചെയ്‌ത കേരള കോണ്‍ഗ്രസ്സും മറ്റും സ്വകാര്യ പോളി ടെക്‌നി ക്‌ അനുവദിച്ചതു വഴി അഴിമ തി ആരോപണങ്ങളില്‍പ്പെട്ട്‌ കോണ്‍ഗ്രസ്സിന്റെപോലും പ്രതിച്ഛായ നഷ്‌ടപ്പെടുത്തുന്ന ഘട്ടം വന്നപ്പോഴും കേരളാ കോണ്‍ ഗ്രസ്സും മുസ്ലീം ലീഗും മന്ത്രിമാര്‍ മുന്നണി മര്യാദപോലും മറന്ന്‌ കോണ്‍ഗ്രസ്സിനോട്‌ ആലോചിക്കാതെ സ്വന്ത ഇഷ്‌ട പ്രകാരം തീരുമാനങ്ങള്‍ നടപ്പാക്കിയപ്പോഴായിരുന്നത്രേ ജി കാര്‍ത്തികേയന്‍ ഏക കക്ഷി ഭരണ വാദവുമായി ആഞ്ഞടിച്ചുകൊ ണ്ട്‌ രംഗത്തു വന്നത്‌. അദ്ദേഹത്തിന്റെ ഏകകക്ഷി ഭരണ വാദം അന്ന്‌ കേരള കോണ്‍ഗ്രസ്സിനേയും മുസ്ലീംലീഗിനേയും ഒരു പോലെ ചൊടിപ്പിച്ചുയെന്നതായി പറയപ്പെടുന്നു. എ ന്നാലും അദ്ദേഹം തന്റെ നിലപാട്‌ മാറ്റിയില്ല.

അതാണ്‌ ജി കാര്‍ത്തികേയന്‍ എന്ന നേതാവിന്റെ ഗുണങ്ങളില്‍ ഏറ്റവും മികച്ചത്‌. വാക്കുകള്‍ സമയത്തിനും സാഹചര്യത്തിനും സമ്മര്‍ദ്ദത്തിനുമനുസരിച്ച്‌ മാറ്റി പറയാന്‍ അദ്ദേ ഹം ഒരിക്കലും തയ്യാറായിരുന്നില്ലയെന്നതായിരുന്നു അതില്‍കൂടി വ്യക്തമായത്‌. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാക്ക്‌ ജനം ശ്രദ്ധിക്കുക യും അതിന്‌ വില കല്‍പ്പിക്കുകയും ചെയ്‌തിരുന്നു. വാക്കിന്‌ യാതൊരു വിലയും കല്‍പിക്കാത്ത കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍ക്കും ഭരണ കര്‍ത്താക്കള്‍ക്കുമിടയില്‍ അദ്ദേ ഹം വേറിട്ടുനിന്നത്‌ അതുകൊണ്ടാണ്‌.

ജി കാര്‍ത്തികേയന്‍ പ്രസംഗിക്കാന്‍ എത്തുമെന്ന്‌ അറിഞ്ഞാല്‍ അവിടെ പത്താളു കൂടുമായിരുന്നു. കേള്‍വിക്കാരുടെ ഇടയില്‍ അല്‌പം തീപ്പൊരിയിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ആവേശം പകരാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു അതായിരുന്നു അ ദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രത്യേകത. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എ ത്തിയിരുന്നത്‌ പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലെ തന്നെ എതിര്‍ പാര്‍ട്ടിയിലുള്ളവരുമുണ്ടായിരു ന്നു എന്നു പറയുമ്പോള്‍ അത്‌ എത്രമാത്രമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. ആളുകളെ പിടിച്ചിരുത്തി പ്രസംഗിക്കാന്‍ കഴിവുള്ള വിരലിലെണ്ണാവുന്ന നേതാക്കളില്‍ ഒരാളായിരുന്നു ജി കാര്‍ത്തികേയന്‍ എന്ന രാഷ്‌ട്രീയക്കാരന്‍. കരുണാകരന്‍, ഇ.എം. എസ്‌., ഇ.കെ. നായനാര്‍, പി.കെ.വി. എന്നീ ചുരുക്കം നേതാക്കള്‍ക്കു മാത്രമെ ആ ചാതുര്യം ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കൊപ്പം കാര്‍ത്തികേയനും സ്ഥാനം ഉണ്ടായിരുന്നുയെന്നത്‌ അതിന്റെ തെളിവാണ്‌. അതുകൊണ്ടുതന്നെ പൊതു തിരഞ്ഞെടുപ്പ്‌ വേദികളില്‍ അദ്ദേഹം കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ക്കും യു.ഡി.എഫിനും ഒഴിച്ചു കൂടാന്‍ പറ്റാത്ത വ്യക്തിത്വമായിരുന്നു.

പ്രസംഗ വേദികളില്‍ തീപ്പൊരി പ്രസംഗം നടത്തിയ അദ്ദേഹം സമരമുഖത്ത്‌ ആളിപ്പടരുന്ന അഗ്നിയായിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുമ്പോള്‍ മുതലാണ്‌ ഞാന്‍ അദ്ദേഹത്തെ അറിയുന്നത്‌. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കേരളത്തില്‍ നിര്‍ണ്ണായ ശക്തിയായി വളരുന്ന കാലം അന്ന്‌ നായനാരുടേയും ഇ.എം. എസിന്റേയും പ്രസംഗങ്ങളില്‍ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ കടന്നുവരാത്ത സമയങ്ങളില്ലായിരുന്നു.

അതുകൊണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കേരള രാഷ്‌ട്രീയത്തി ല്‍ നിറഞ്ഞു നിന്നത്‌ കാര്‍ത്തികേയന്റെ നേതൃത്വ പാടവം ഒ ന്നു മാത്രം കൊണ്ടായിരുന്നു എന്നു തന്നെ പറയാം. 87 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം പത്തു ലക്ഷം പേര്‍ക്ക്‌ തൊഴില്‍ നല്‍കാം എന്ന വാഗ്‌ദാനം നല്‍കുകയുണ്ടായി. അധികാരമേറ്റ്‌ ഒരു വര്‍ഷയായിട്ടും യാതൊരു നീക്കവും അതിനായി നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട്‌ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ആഞ്ഞടിച്ചത്‌ സര്‍ക്കാരിനെതിരെ ജനരോക്ഷം ആളി കത്താന്‍ കാരണമായി. നായനാര്‍ സര്‍ക്കാരിന്റെ അന്ന ത്തെ മദ്യ നയത്തിനെതിരെയും അദ്ദേഹം ആഞ്ഞടിക്കുകയുണ്ടായി.അങ്ങനെ സമരമുഖ ത്തും അദ്ദേഹം അതിശക്തമാ യി ആഞ്ഞടിച്ചുകൊണ്ട്‌ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നേതൃത്വം നല്‍കിയിട്ടുണ്ട്‌.

കേരളത്തിലെ മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു ജി കാര്‍ത്തികേയന്‍. നി യമസഭാംഗമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനവും പ്രവര്‍ത്തനവും അതിനു തെളിവാണ്‌. നിയമസഭയില്‍ അദ്ദേഹം പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും കാര്യമാത്ര പ്രസക്തവും ഗൗരവമേറിയതുമായിരുന്നു. സഭയുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി വിളിച്ചുകൂവി സഭയുടെ സമയം കളയുകയല്ല അദ്ദേഹം ചെയതത്‌ മറിച്ച്‌ കാര്യങ്ങളെക്കുറിച്ച്‌ പഠിച്ച്‌ മാത്രമായിരുന്നു അ ഭിപ്രായം പറയുന്നത്‌. അദ്ദേഹത്തെപ്പോലെ നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച്‌ അഭിപ്രായം പറഞ്ഞിരുന്നത്‌. ടി.എം.ജേക്കബ്ബും, വി.വി. രാഘവനുമായിരുന്നു. ഈ മൂവരും കാലയവനികയ്‌ക്കുള്ളില്‍ പോയത്‌ കേരള നിയമസഭയ്‌ക്ക്‌ നഷ്‌ടം തന്നെയാണ്‌.

തൊണ്ണൂറുകളുടെ ആദ്യ പകുതിയിലെ നിയമസഭയിലെ മിന്നുന്ന താരങ്ങളായിരുന്നു കാര്‍ത്തികേയനും സുധീരനും, വിജയകുമാറും, ശിവന്‍കുട്ടിയും എക്കെ. കരുണാകരനും, ഇ.കെ. നായനാരും, ബേബി ജോണും, കെ.ആര്‍ ഗൗരി അ മ്മയും, ഇ. അഹമ്മദും,കെ.എം. മാണിയും തുടങ്ങിയ തലയെടുപ്പുള്ള പ്രതിപക്ഷത്തേയും ഭ രണകക്ഷിയിലേയും ഒരു കൂട്ടം നേതാക്കളോടൊപ്പം സുധീര നും, വിജയകുമാറും, ശിവന്‍ കുട്ടിയും, മുകേരിയും, കാനവുമടങ്ങുന്ന യുവ നേതൃത്വ നിര അന്ന്‌ നി യമ സഭയെ അലങ്കരിക്കുകയുണ്ടായത്‌ മറക്കാന്‍ കഴിയാത്ത കാഴ്‌ചയായിരുന്നു. കരുണാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികളില്‍ ഒരാള്‍ അല്ല അദ്ദേഹത്തിന്റെ മനസാ ക്ഷി സൂക്ഷിപ്പുകാരന്‍ എന്നു വേണം പറയാന്‍ അതായിരു ന്നു ജി. കാര്‍ത്തികേയന്‍.

കരുണാകരന്റെ ശക്തിയും ധൈര്യവും എന്തെന്ന്‌ ചോദിച്ചാല്‍ അദ്ദേഹം ഒരു കാലത്ത്‌ പറഞ്ഞിരുന്നത്‌ എന്റെ കുട്ടികള്‍ എന്നായിരുന്നു. സ്വന്തം മക്കളെപ്പോലെ കുട്ടികള്‍ എന്നു വിളിച്ചിരുന്നത്‌ രമേശ്‌ ചെന്നിത്തലയേയും ജി. കാര്‍ത്തികേയനേയും, എം. ഐ. ഷാനവാസിനേയും ശരത്‌ചന്ദ്രപ്രസാദിനേയും ആയിരുന്നു. രാജന്‍ വധകേസില്‍ കോടതിയുടെ വിമര്‍ശനമേറ്റുവാങ്ങി മുഖ്യമന്ത്രി കസേര രാജി വയ്‌ക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉ ണ്ടായിരുന്നത്‌ കാര്‍ത്തികേയനുള്‍പ്പെടെ ചിലര്‍ മാത്രം. തൊണ്ണൂറ്റി രണ്ടില്‍ മുഖ്യമന്ത്രി ആ യിരുന്നപ്പോള്‍ ഉണ്ടായ കാറപ കടത്തെ തുടര്‍ന്ന്‌ അമേരിക്കയില്‍ ചികിത്സയില്‍ പോയപ്പോ ള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തിരുത്തല്‍ വാദി ഗ്രൂപ്പ്‌ രൂപം കൊ ണ്ടതൊഴിച്ചാല്‍ എന്നും കരുണാകരനൊപ്പമായിരുന്നു ജി. കെ എന്ന ജി. കാര്‍ത്തികേയന്‍.

സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും അദ്ദേഹത്തിന്‌ കഴി ഞ്ഞിരുന്നു. തിരുവനന്തപുര ത്തു വച്ചുള്ള കേവല പരിചയം ഞാന്‍ ഡല്‍ഹിയിലെത്തിയിട്ടും പുതുക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നത്‌ ഓര്‍ക്കുകയാണ്‌. അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ വന്ന ചില അവസരങ്ങളില്‍ കേരള ഹൗസില്‍ വ ച്ചു കാണുമ്പോള്‍ സൗഹൃദം കാണിക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ്‌ ഇ പ്പോള്‍ മനസ്സില്‍ വരുന്നത്‌. ഗൗരവ മുഖമായിരുന്നെങ്കിലും മറ്റുള്ളവരോട്‌ സൗ മ്യതയിലും സൗഹൃദത്തിലുമായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്‌. ആക്കിയും ആളെ മയക്കിയും ആത്മാര്‍ത്ഥതയില്ലാത്ത ജനപ്രതിനിധികളുടേയും ചിരിയേക്കാള്‍ ആത്മാര്‍ ത്ഥതയും അനുകമ്പയും നിറ ഞ്ഞ അദ്ദേഹത്തിന്റെ മന്ദഹാസമായിരുന്നു ജനം അംഗീകരിച്ചിരുന്നത്‌. ജി. കാര്‍ത്തികേയന്‍ എന്ന കേരള രാഷ്‌ട്രീയത്തിലെ കാര്‍ത്തിക നക്ഷത്രം കാലയവനികയ്‌ക്കുളളില്‍ മറയുമ്പോള്‍ അദ്ദേഹം ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കു ന്നു.

അവര്‍ക്ക്‌ ആവേശമായി ജനത്തിനുവേണ്ടി ഒട്ടേറെ ചെ യ്‌തുകൊണ്ട്‌ അവരുടെ കാര്‍ ത്തികേയന്‍ സാറായി. ജി.കെ.യായി അവരോടൊപ്പം നിന്ന ജി. കാര്‍ത്തികേയനെ വിധി ത ട്ടിയെടുത്തപ്പോള്‍ അവര്‍ അറിയാതെ തേങ്ങി. അദ്ദേഹം ഇനി തിരിച്ചുവരികയില്ല എന്ന ബോ ധത്തോടെ അവര്‍ മനസ്സില്‍ അറിയാതെ പറയുന്നു. അദ്ദേഹത്തിന്‌ തുല്യനായ്‌ അദ്ദേഹം തന്നെ എന്ന്‌. സ്‌പീക്കര്‍ ജി. കാ ര്‍ത്തികേയന്റെ വേര്‍പാടില്‍ പ്രാ ര്‍ത്ഥനാപൂര്‍വ്വമായ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail.com
സ്വാര്‍ത്ഥ രാഷ്‌ട്രീയക്കാരില്‍ നിന്ന്‌  വ്യത്യസ്ഥനായിരുന്ന കാര്‍ത്തികേയന്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക