`അമേരിക്കയിലെ വ്യാപാരികളുടെ കുട്ടായ്‌മ ആണ് .താനും വരണം' എന്ന് സുധാകര്‍
പറഞ്ഞപ്പോള്‍ മാത്രമാണ് ഞാനും ഒരു കച്ചവടക്കാരനാണല്ലോ, പോകേണ്ടതല്ലേ എന്ന ഉള്‍ബൊധം
ഉണ്ടായത്. കഴിഞ്ഞ പതിനാറു വര്‍ഷമായി തുടരുന്ന ഈ സംഗമത്തില്‍ ഇതുവരെ ആരും
വിളിച്ചില്ല ,പോയില്ല . ചിലര്‍ പട്ടാളക്കാരാകുന്നു,സ്‌കുള്‍ മാഷാകുന്നു
ക്ലാര്‍ക്കാകുന്നു അങ്ങിനെ പലതും ആകുന്നു .പലര്‍ക്കും ആ കുപ്പായങ്ങള്‍ നന്നായി
ചേരും .ചിലരറിയാതെ ,കുപ്പായങ്ങളില്‍ വീണുപൊകും .അങ്ങിനെ പറ്റിയ ഒരു
നിര്‍ഭാഗ്യവാനാണ് ഞാനെന്ന ബോധം എന്നില്‍ എന്നും ഉണ്ടായിരുന്നു.
അവിടെ
വന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് സുധിയോടു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .
` ഭംഗിയായി വെള്ളമടിക്കുക,ശരിക്ക് ഭക്ഷണം കഴിക്കുക ,പ്രസഗിക്കാന്‍ വിളിച്ചാല്‍
മാത്രം രണ്ടു വാക്ക് കത്തിച്ചേക്കുക. ഒരു വിധം നല്ല വെയിറ്റ് ഇട്ടു വേണം
ഇരിക്കാന്‍ .പലരും മില്യന്‍ ഡോളറിന്റെ മുതല്‍ ബില്ലിയന്‍ ഡോളറിന്റെ വരെ കാര്യങ്ങള്‍
പറയും . പിടികൊടുക്കരുത് . ആരെ കണ്ടാലും ഭംഗിയായി ചിരിചേക്കണം
ഞാനൊന്നു
തിരിഞ്ഞു നോക്കുകയായിരുന്നു .നാല്‌പത്തി മുന്ന് വര്‌ഷത്തെ വ്യാപാര ജിവിതം .സെയില്‍
റ്റാക്‌സ് ,ഇന്‍കം റ്റാക്‌സ് , liquor authortiy മുതല്‍ ഏതെല്ലാം
രാക്ഷസന്മാരുണ്ടോ ഈ ലോകത്തില്‍ അവരെല്ലാം പലകുറി പിടിച്ചു നാനാവിധമാക്കിയ ഒരു
ജിവിതം .
കോളേജില്‍ നിന്നിറങ്ങി ,ആദ്യം തുടങ്ങിയത് സ്വന്തം ഗ്രാമത്തില്‍
ഒരു റബര്‍ കടയാണ് .പലരും പറഞ്ഞു വളം കുടി തുടങ്ങുന്നത് നന്നായിരിക്കുമെന്ന്
,കുടെ എല്ലുപോടിയും .വാഗന്‍ ലോഡ് പഞ്ചാബില്‍ നിന്ന് എടുത്താല്‍ കുടുതല്‍ ലാഭം
.ചുടത്ത് നാട്ടില്‍ വന്നപ്പോള്‍ പകുതിയായി .നാറ്റം എന്നുപറഞ്ഞാല്‍ ,എന്റെ പിറവം
പള്ളി രാജാക്കന്മാരാന്നെ സത്യം ഇതുപോലൊരു നാറ്റം മുമ്പ് അനുഭവിച്ചിട്ടില്ല
.കുത്താട്ടുകുളം ചന്തയില്‍ റബര്‍ കച്ചവടം നടത്തുന്ന കോരപ്പന്‍ ചേട്ടനെ കൊച്ചിയിലെ
റബര്‍ ബ്രോകര്‍ നാടാരുടെ മുറിയില്‍ വച്ച് കണ്ടു . ` എല്ലുപോടിയില്‍ നന്നായിട്ട്
വാരി കാണുമല്ലോ ഇല്ലെ കൊച്ചനെ `എന്റെ പോന്നു ചേട്ടാ പച്ച തൊട്ടില്ല'
ഊണു
കഴിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചാണ് പോയത് . കൊരചെട്ടാന്‍ പടാന്ന് രണ്ടു മുന്നെണ്ണം
വിശി . `ഒരു വിദ്യ പറഞ്ഞു തരാം .ആരോടും പറയരുത് . വാഗന്‍ ലോഡ് എല്ലുപൊടി
പഞ്ചാബിന്നു + ഒട്ടും ഓണങ്ങാത്തകാല്‍ ലോഡ് അങ്കമാലിന്നു + പിന്നെ പിറവം
പോഴയിലല്ലേടാ നല്ല തെളി മണല് കിടക്കുന്നത് . മണം കുറച്ചു ശക്തമായിരിക്കും .
മണത്തില്‍ അല്ലേടാ കാശ് കിടക്കുന്നത് .`
ഏറണാകുളം ചന്തക്കകത്തു പത്തു
വര്‍ഷം.അവിടെ നിന്നാണ് നല്ല മോതിരത്തിന് കല്ല് വച്ച തെറി പഠിച്ചത് .എന്റെ
കൊടുങ്ങല്ലൂര്‍ഭഗവതീ പ്രണാമം .കച്ചവടത്തില്‍ പഠിക്കേണ്ട ഒരു വിധം എല്ലാ അടവുകളും
പഠിപ്പിച്ചാണ് അവിടുന്നു കയറ്റിവിട്ടത്. വ്യാകുല മതാവാണെ സത്യം ഇനി ഒരിക്കലും
കച്ചവടം തുടങ്ങില്ല എന്ന് ശപഥം ചെയ്‌തിട്ടാണ് എങ്ങോട്ട് തിരിച്ചത് .എന്ത്
ചെയ്യാം ജാതകവശാല്‍ അതില്‍ തന്നെ വന്നു വീണു .
ഇപ്പോഴെനിക്ക് ചെങ്ങൊല
പാടത്തിന്റെ അപ്പുറത്ത് ,കുറിഞ്ഞി പുഴയുടെ ഓരത്ത് ചുണ്ടയിട്ടോണ്ടിരിക്കുന്ന
കുഞ്ഞാക്കൊചെട്ടന്റെ മനസ്സാണ്. `എന്നെങ്കിലും , എന്തെങ്കിലും കിട്ടാതിരിക്കില്ല .'