Image

മെയ്ദിനപ്പൂങ്കന്യകള്‍ (കവിത - ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 01 May, 2015
മെയ്ദിനപ്പൂങ്കന്യകള്‍ (കവിത - ജോര്‍ജ് നടവയല്‍)
കേരളചക്രവാളത്തില്‍
വീണ്‍ടുമൊരു മെയ്ദിനമുണരുന്നൂ;
നൂറുപൂവുകള്‍ വിരിയട്ടേയെന്നു
സൂര്യകിരണങ്ങളേകുന്നൂ..
************************************************
അതിക്രൂരം മലയാളം മറക്കുന്നൂ
ജന്മനാട്ടിന്‍ പുണ്യദശകങ്ങളിലെ
ത്യാഗമനീഷികള്‍ കൊളുത്തിയ
നല്ച്ചരിതരീതികളൊക്കെയും.

മലയാളം നിഷ്‌ക്കരുണം ചീന്തുന്നൂ
പൂര്‍വസൂരികള്‍ നട്ടു നനച്ച
നല്ലനാട്ടുതൊടികളിലെ
പുണ്യ പ്രസൂനങ്ങളൊക്കെയും.
*************************************************
കാക്കയ്ക്കാരുടെ തലമേലും
കാഷ്ഠിക്കാമെന്നതു പോല്‍
കേരളമലയാളിക്കെപ്പോഴും
തുപ്പാ മെവിടേം, ചീറ്റാമെവിടേം,
കത്തിക്കുത്തിന്‍ രാവുകളാവാം;
വിവാദിയ്ക്കാം, പോരാടാം;
കൈക്കൂലിയ്ക്കാം, നോക്കൂലിയ്ക്കാം,
വൃദ്ധതലമുറയെത്തെരുവിലെറിയാം,
ജീവന്‍ പിടയുന്നതു മൊബൈലിലാക്കാം,
വെടിവയ്പ്പുകളാവാം, പണിമുടക്കമാവാം,
ഹര്‍ത്താലാകാം, ബന്ദുമാവാം.
************************************
കരാളകേരളചക്രവാളത്തില്‍
വീണ്‍ടുമൊരു മെയ്ദിനമുണരുന്നൂ;
നൂറുപൂവുകള്‍ വിരിയട്ടേയെന്നു
സൂര്യകിരണങ്ങളേകുന്നൂ.
മണ്ണിലലിഞ്ഞു വിണ്ണില്ജ്വലിക്കും
കര്‍മ്മ നക്ഷത്രത്തിളക്കങ്ങളാം
മഹാത്മാക്കളനന്തപഥങ്ങളില്‍
സൂര്യകിരണങ്ങളേകുന്നൂ.

അത്തിരു നക്ഷത്രത്തിളക്കങ്ങളില്‍
തല കുലുക്കിയി ത്തൊടിയിലെച്ചെടികള്‍
പൂഞ്ചൊടികളില്‍ കിനിയും തേനലകളെ
നേദിക്കുന്നൂ കാലഭേദങ്ങളേശാതെ.

നിറദളങ്ങള്‍ ഞൊറിഞ്ഞുടുത്താടുന്നൂ
മോഹിനിയാട്ടം ഭരതനാട്യവും
കഥകളി തിരുവാതിരയും
തെരുതെരെയീസൂനകന്യകള്‍.
**************************************
കണ്മയക്കും മെയ്ദിനപ്പൂക്കളേ;
വസന്തകാല ശലഭങ്ങളേ;
മലയാളത്തിന്‍ പുണ്യ രേണുക്കളെ
അര്‍ച്ചിച്ചുണര്‍ത്താന്‍;
മാമലകള്‍ താണ്‍ടി,
കടലലകള്‍ നീന്തി,
മേഘച്ചുരുളുകള്‍ചീന്തി,
മറുനാടുകള്‍ തോറും,
കര്‍മവൈദഗ്ധ്യത്തിന്‍
പൊല്‍ വേര്‍പ്പിയറ്റും,
അമ്മമലയാളത്തിന്മക്കള്‍
പിന്നെയും പിന്നെയും പാടുന്നൂ:
മെയ്ദിനമുണരട്ടേ…
വീ ണ്‍ടും വീ ണ്‍ടും;
നൂറുപൂവുകള്‍ വിരിയട്ടേ…
വീണ്‍ടും വീണ്‍ടും.

അത്തിരു നക്ഷത്രത്തിളക്കങ്ങളില്‍
തല കുലുക്കിയി ത്തൊടിയിലെച്ചെടികള്‍
പൂഞ്ചൊടികളില്‍ കിനിയും തേനലകളെ
നേദിക്കുന്നൂ കാലഭേദങ്ങളേശാതെ.

കണ്മയക്കും നിറദളങ്ങള്‍
ഞൊറിഞ്ഞുടുത്താടുന്നൂ
മോഹിനിയാട്ടം ഭരതനാട്യവും
കഥകളി തിരുവാതിരയും
തെരുതെരെയീ സൂനകന്യകള്‍
മെയ്ദിനപ്പൂങ്കന്യകള്‍.
**********************************

മെയ്ദിനപ്പൂങ്കന്യകള്‍ (കവിത - ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക