Image

ടിപ്പുസുല്‍ത്താന്‍: കാപ്പിപ്പൊടിയച്ചന്‍ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളും

ഫാ. നോബിള്‍ പാറക്കല്‍/from facebook Published on 02 February, 2020
ടിപ്പുസുല്‍ത്താന്‍: കാപ്പിപ്പൊടിയച്ചന്‍ പറഞ്ഞതിലെ ചെറിയ തെറ്റുകളും വലിയ സത്യങ്ങളും
ചരിത്രാധ്യാപകനോ ചരിത്രഗവേഷകനോ അല്ലാത്ത ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്റെ ധ്യാനപ്രസംഗത്തിലെ ചെറിയ തെറ്റുകളെ (515 വര്‍ഷങ്ങള്‍ - വാഡിയരാജാവിന്റെ സൈന്യാധിപന്‍) അവഗണിച്ചാല്‍പ്പോലും അച്ചന്‍ പറഞ്ഞുവച്ച വലിയ ചരിത്രസത്യങ്ങളെ ആര്‍ക്കും അവഗണിക്കാനാവില്ല.

- കുതിരപ്പുറത്ത് വന്ന ടിപ്പുവും പട്ടാളവും ക്രിസ്ത്യാനികളെ വെടിവെച്ചു കൊന്നു. ക്രിസ്ത്യാനികളെ ഇല്ലാതാക്കി. ഭയപ്പെടുത്തി മുസ്ലീങ്ങളാക്കി
- ബോംബെയില്‍ ശിവസേനയില്ലായെങ്കില്‍ മുസ്ലീങ്ങള്‍ നമ്മളെ ഇല്ലാതാക്കും
- ലോകത്ത് മുസ്ലീമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ് ഒരു രാജ്യത്ത് മാത്രമേയുള്ളൂ.
- ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലീം തീവ്രവാദികളാണ്.
- ആലങ്ങാട് ചരിത്രം (കൂനമ്മാവ്) മഞ്ഞുമ്മല്‍ ഐതിഹ്യം

മേല്‍പ്പറഞ്ഞതത്രയും അക്ഷരംവിടാതെ സത്യമാണെന്നിരിക്കേ അച്ചനെ ആക്രമിക്കാന്‍ തത്പരകക്ഷികള്‍ ഇത്രമാത്രം സംഘടിക്കുന്നതെന്താണ്. ചരിത്രനിര്‍മ്മിതിയിലെ ഇടപെടലുകളില്‍ മയംവരുത്താനായെങ്കിലും മായിച്ചുകളയാനാവാത്ത നേരുകള്‍ ഇന്നും അക്രമത്തിലൂടെ മതംവ്യാപിപ്പിച്ച ക്രൂരരായ ഭരണാധികാരികളുടെ നേരെ ചൂണ്ടുവിരലുകളാകുന്നുണ്ട്. ക്രൈസ്തവര്‍ ലോകമെമ്പാടുമുള്ള ചരിത്രം ഇന്ന് ജോസഫച്ചനെ ആക്രമിക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയാല്‍ അതില്‍ ചീഞ്ഞുനാറുന്ന മതപ്രാന്തിന്റെയും വര്‍ഗ്ഗീയവെറിയുടെയും ദുര്‍ഗന്ധത്തില്‍ മൂക്കുപൊത്തിയോടാന്‍ മാത്രമേ നിങ്ങള്‍ക്കു സാധിക്കുകയുള്ളൂ. ടിപ്പുസുല്‍ത്താനെക്കുറിച്ച് ജോസഫച്ചന്‍ പറഞ്ഞതിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തവര്‍ക്ക് ചില ചരിത്രഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികള്‍ സമ്മാനിക്കുന്നു.

1. ടിപ്പുവും വോഡയാര്‍ രാജാക്കളും

മൈസൂരിലെ വോഡയാര്‍ രാജാക്കളുടെ ഭടനായി ആരംഭിക്കുകയും ശ്രേണികള്‍ ഉയര്‍ന്നുയര്‍ന്ന് 1761ഓടുകൂടി മൈസൂരിന്റെ അധികാരം ഏറ്റെടുത്ത ഹൈദരാലിയുടെ മകനാണ് ടിപ്പു സുല്‍ത്താന്‍. 1750-ല്‍ ജനിച്ച ടിപ്പു പതിനേഴാം വയസ്സിലാണ് ആദ്യ ആംഗ്ലോ-മൈസൂര്‍ യൂദ്ധത്തില്‍ (1767-69) പങ്കെടുക്കുന്നത്. മറാത്താ സാമ്രാജ്യത്തിനെതിരേയും യുദ്ധം ചെയ്ത ടിപ്പു വീണ്ടുമൊരു തവണകൂടി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി. 1780-84 കാലയളവില്‍ നടന്ന ഈ രണ്ടാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഇടയില്‍ വെച്ചാണ് ഹൈദരാലി കൊല്ലപ്പെടുന്നത്. 1782-ല്‍ ടിപ്പു രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തു ('ടിപ്പുസുല്‍ത്താന്‍ മതഭ്രാന്തനോ, ദേശീയതാവാദിയോ?'. ieMalayalam, The Indian Express. 25 Oct. 2017. https://malayalam.indianexpress.com/.../fanatic-or-freedom-f.../. Accessed 31 January 2020)

2. ടിപ്പുവിന്റെ ക്രൂരതകളും മതംമാറ്റവും

'മൈസൂര്‍ രാജാവിന്റെ കീഴില്‍ ഡിണ്ടിഗല്‍ കോട്ടയുടെ നായകനായിരുന്ന ഹൈദരാലി സമര്‍ത്ഥമായ കരുനീക്കങ്ങളിലൂടെ കര്‍ണാടകയുടെ അധിപനായി, തുടര്‍ന്ന് മകന്‍ ടിപ്പുവും. ജീവിതാന്ത്യം വരെ പടയോട്ടം നടത്തിയ അപ്പനും മകനും സ്വാഭാവികമായും ഉത്തരാപഥം കീഴ്‌പ്പെടുത്തി ദക്ഷിണദേശത്തെത്തിയ ഇംഗ്ലീഷുകാരുമായും കൊമ്പുകോര്‍ത്തു. ഈസ്റ്റിന്ത്യാ കമ്പനിയോട് തോറ്റും, പാതിരാജ്യം നഷ്ടപ്പെട്ടും മൂന്നാണ്‍മക്കളില്‍ രണ്ട്‌പേരെ ജാമ്യക്കാരായി വെള്ളക്കാര്‍ക്ക് കാഴ്ചവെച്ചും അപമാനിതനായി കഴിയുകയും ചെയ്തപ്പോള്‍പോലും സ്വന്തം നിറക്കാരും ജനിതകമായി ഒരേ കുടുംബക്കാരുമായ ദ്രാവിഡ സഹോദരന്മാര്‍ക്ക് നേരേ പടയെടുക്കാന്‍ ടിപ്പു മടിച്ചില്ല' (ഗോപി, മുണ്ടക്കയം. പഴശ്ശിരാജ ചമയങ്ങളില്ലാതെ. വയനാട്: സഹ്യാ പബ്ലിക്കേഷന്‍സ്, 2005. pp. 24-25.).

'ഹൈദരാലിക്ക് ശേഷം അധികാരത്തിലേറിയ ടിപ്പു സുല്‍ത്താന്‍ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു. കുടിശ്ശിഖ പിരിക്കാനും നിലവും പറമ്പും അളന്ന് വരുമാനം കണക്കാക്കി നികുതി നിശ്ചയിക്കാനും അദ്ദേഹം ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ പാശ്ചാത്യവാണിജ്യക്കമ്പനികളും നാട്ടുരാജ്യങ്ങളും ടിപ്പുവിന്റെ പദ്ധതി തടയുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്റെ വരവ് മലബാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പടയോട്ടമായി അനുഭവപ്പെട്ടു. കൊള്ളയും കൊള്ളിവെപ്പും കൂട്ടക്കൊലയും നടന്നു. കൂട്ടത്തില്‍ മതംമാറ്റവും' (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 95).

ടിപ്പുവിന് മുമ്പ് ഹൈദരാലി മലബാറിലെ ജനങ്ങള്‍ക്ക് ചെയ്ത ദ്രോഹങ്ങളെന്തെല്ലാമാണെന്ന് ഈസ്റ്റിന്ത്യാകമ്പനിക്ക് നാട്ടുകാര്‍ 1800 ഫിബ്രവരി 2-ന് അയച്ച ഒരു കത്തില്‍ വിശദമാക്കുന്നുണ്ട്. ടിപ്പുവിന്റെ കാലത്തും സമാനമായ സംഭവങ്ങളാണത്രേ ഉണ്ടായത്. 'പ്രജകളില്‍ ക്രിസ്തീയവംശക്കാരെ സമുദ്രവീതിരാജ്യങ്ങളില്‍ വെച്ചേക്കയില്ലാ എന്നും പറഞ്ഞ് ഗോവക്കിപ്പുറം കൊടിയാളംവരെ ഉണ്ടായിരുന്ന എഴുപതിനായിരത്തിച്ചില്വാനം കുഞ്ഞനെയും കുട്ടികളെയും പിടിച്ച് തടവിലിട്ടു ശ്രീരംഗപട്ടണത്തേക്ക് അയക്കുകയും ചെയ്തു' (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. കേരളചരിത്രം, രണ്ടാം ഭാഗം. എടപ്പാള്‍: വള്ളത്തോള്‍ വിദ്യാപീഠം, 2012. p. 101). ഈ ക്രൈസ്തവരൊക്കെ ശ്രീരംഗപട്ടണത്ത് നിന്ന് എവിടേക്ക് ആവിയായിപ്പോയി എന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. ഇപ്പോള്‍ ഹാലിളകി നടക്കുന്നവര്‍ ഇത്തരം ചരിത്രവശങ്ങള്‍ കൂടി ഒന്ന് വിശദമാക്കിത്തരുമാറാകേണം എന്നപേക്ഷ.

ടിപ്പുവിന്റെ പടയോട്ടങ്ങളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു രേഖയുണ്ട്-ടിപ്പുവിന്റെ തന്നെ കത്തുകള്‍. ഈ കത്തുകളില്‍ ചിലവ സര്‍ദാര്‍ കെ.എം.പണിക്കര്‍ 58 കൊല്ലം മുമ്പ് ലണ്ടനിലെ ഇന്ത്യാ ഓഫീസില്‍നിന്ന് കണ്ടെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഭാഷാപോഷിണി-1099 ചിങ്ങം ലക്കം 1). ഒരു കത്ത് 1789 മാര്‍ച്ച് 22-ന് കോടഞ്ചേരിയിലെ അബ്ദുള്‍ ഖാദര്‍ക്ക് അയച്ചതാണ്. അതില്‍ പറയുന്നു: 'മുഹമ്മദിന്റെ സഹായത്താലും ദൈവത്തിന്റെ അനുഗ്രഹത്താലും കോഴിക്കോട്ടു ദേശത്തു അധിവസിക്കുന്ന അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാംമതത്തില്‍ ചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയില്‍ മാത്രം കുറെ പേര്‍ മതംമാറാതെ കിടപ്പുണ്ട്. അവരേയും ഉടന്‍തന്നെ മുഹമ്മദീയരാക്കണമെന്നു ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.' 1788 ഡിസംബര്‍ 14- ന് ടിപ്പു തന്റെ കോഴിക്കോട് സൈന്യാധിപന് അയച്ച കത്തില്‍ ഇപ്രകാരം കാണാം: 'ഇവിടെനിന്നും രണ്ട് അനുചരന്മാരോടുകൂടി മീര്‍ഹുസൈന്‍ അലിയെ അയച്ചിരിക്കുന്നു. ദൈവത്തിന്റെ കൃപകൊണ്ട് അയാള്‍ താമസിയാതെ അവിടെ വന്നു ചേരും. അയാളോടു കൂടിച്ചേര്‍ന്നു നിങ്ങള്‍ അവിശ്വാസികളെ എല്ലാവരേയും തടവുകാരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യണം. ഇരുപതു വയസ്സിനു താഴെയുള്ള സകല പുരുഷന്മാരെയും തടവില്‍ പാര്‍പ്പിക്കണം. ശേഷമുള്ള ആളുകളില്‍ അയ്യായിരത്തില്‍കുറയാതെ ആളുകളെ മരക്കൊമ്പില്‍ കെട്ടിത്തൂക്കുകയും വേണമെന്ന് ഞാന്‍ ആജ്ഞാപിച്ചിരിക്കുന്നു.' (കൊറാത്ത്, വി.എം. 'ടിപ്പുവിന്റെ മതഭ്രാന്ത്'. കേസരി, 25 ഫെബ്രുവരി 1990. https://www.janmabhumidaily.com/news345636. Accessed 31 January 2020).

3. വിക്കിപീഡിയയില്‍ നിന്ന്
(വിക്കിപീഡിയ ഒരു ആധികാരിക ഉറവിടമല്ല. എങ്കിലും ഈ ഉദ്ധരണികള്‍ ആധികാരികമാണെന്ന് ഉറപ്പിച്ചതിനാല്‍ എടുത്തതെവിടെയെന്ന് സൂചിപ്പിക്കുന്നുവെന്ന് മാത്രം)

1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുല്‍ ദുലായ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു. (Ref: K.M. Panicker, Bhasha Poshini): 'പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താല്‍ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവന്‍ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടന്‍ മതം മാറ്റുമെന്ന് ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാന്‍ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാന്‍ കരുതുന്നു.'

'അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങള്‍ ഉള്ളതില്‍ 2000 -ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുല്‍ത്താന്‍ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങള്‍ രക്ഷപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു. ഹിന്ദുക്കളെ നിര്‍ബന്ധമായി ചേലാകര്‍മ്മം ചെയ്തു മുസല്‍മാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികള്‍ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തില്‍ വലിയതോതിലുള്ള കുറവ് ഉണ്ടായി' - ഇളംകുളം കുഞ്ഞന്‍പിള്ള (Mathrubhoomi Weekly of 25 December 1955, Kerala District Gazetteers: Cannanore By A. Sreedhara Menon p.134-137)

ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാര്‍ ഏര്‍പ്പാടാക്കിയ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാര്‍ക്കും 30000 -ത്തോളം ബ്രാഹ്മണര്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച് മലബാറില്‍ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. എത്രയോ ഹിന്ദുക്കളെ നിര്‍ബന്ധമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് ചരിത്രകാരനായ എം.ഗംഗാധരന്‍ പറയുന്നു. വളരെ നന്നായി എഴുതപ്പെട്ട ഒരു സംഭവത്തില്‍ മൈസൂര്‍ സൈന്യം കടത്തനാട് കയ്യേറിയപ്പോള്‍ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനില്‍ക്കുകയായിരുന്ന നായര്‍ പടയാളികളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി പറയുന്നുണ്ട് (Gazetteer of the Bombay Presidency, Volume 1, Part 2 By Bombay (India : State) p.660).

മലബാര്‍ വിടുന്നതിനു മുന്‍പ് നായന്മാര്‍ക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുന്‍തൂക്കങ്ങള്‍ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതില്‍ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാര്‍ക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാല്‍ ഹൈദര്‍ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പക്ഷം അവര്‍ക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനല്‍കാമെന്ന് ഉത്തരവിറക്കി. പലര്‍ക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാന്‍ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു.

(https://ml.wikipedia.org/.../%E0%B4%95%E0%B5%87%E0%B4%B0%E0%B...)

4. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍
(വ്യക്തികളുടെ അഭിപ്രായങ്ങളെന്നതിനേക്കാള്‍ ഈ പോസ്റ്റുകളില്‍ ചരിത്രരേഖകളും സംഭവങ്ങളും ഉദ്ധരണികളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗൗരവമായ ഒരു ഗവേഷണത്തിലേക്ക് കടക്കാന്‍ ഇവ ഉപകരിക്കും)

4.1 സ്ഥലങ്ങളുടെ പേരുകള്‍ ടിപ്പു ഇസ്ലാമികമാക്കി

മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകള്‍ ടിപ്പു ഇസ്ലാമികമാക്കിമാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂര്‍(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂര്‍(വായ്പ്പുര) സുല്‍ത്താന്‍പട്ടണം അല്ലെങ്കില്‍ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനര്‍നാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാര്‍ ഈ സ്ഥലങ്ങള്‍ക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞുള്ളൂ. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നില്‍ക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉള്‍പ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യര്‍ക്ക് സ്വതന്ത്രമായി യാത്രചെയ്യാന്‍ പോലും ആവില്ലായിരുന്നു.[26] സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്നായിരുന്നു

ടിപ്പുവിന്റെ 14 മക്കളില്‍ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുല്‍ത്താന്‍ സാഹിബ് എഡിറ്റു ചെയ്ത മൈസൂര്‍ സേനയിലെ ഒരു മുസ്ലീം ഓഫീസറുടെ ഡയറിയില്‍ നിന്നും കടത്തനാട് പ്രദേശത്ത് നടന്ന ക്രൂരതകളെപ്പറ്റി ഒരു വിശാല ചിത്രം കിട്ടുന്നുണ്ട്: ''കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളില്‍ ആകെ കാണാനുണ്ടായിരുന്നത് ഹിന്ദുക്കളുടെ ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍, വികൃതമാക്കിയ മൃതദേഹങ്ങള്‍ എന്നിവ മാത്രമായിരുന്നു. ഹൈദര്‍ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മുസല്‍മാന്മാര്‍ നായന്മാരുടെ സ്ഥലങ്ങളില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാല്‍ ഒരാള്‍ പോലും ചെറുത്തുനില്‍ക്കാന്‍ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങള്‍, വീടുകള്‍, കോട്ടകള്‍, കൊട്ടാരങ്ങള്‍ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകള്‍ ഉപേക്ഷിച്ചുപോയിരുന്നു. '

തിരികെ വന്നാല്‍ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാരു വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലീം വിരുദ്ധകലാപത്തിനൊടുവില്‍) ഒളിവിലിരിക്കുന്ന ഹിന്ദുക്കള്‍ക്ക് ഹൈദര്‍ അലി സന്ദേശം നല്‍കിയതിനെക്കുറിച്ച് രവി വര്‍മ്മ തന്റെ 'ടിപ്പു സുല്‍ത്താന്‍: കേരളത്തില്‍ അറിയപ്പെടുന്ന വിധം' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവന്‍ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദര്‍ അലി ചെയ്തത് [27]. രവി വര്‍മ്മ ഇങ്ങനെ തുടരുന്നു ' മലബാര്‍ വിടുന്നതിനു മുന്‍പ് നായന്മാര്‍ക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുന്‍തൂക്കങ്ങള്‍ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു' [28].

4.2 ടിപ്പു സുല്‍ത്താനും നസ്രാണികളും (ആര്‍ത്താറ്റ് പള്ളി ചരിത്രം)

ടിപ്പു സുല്‍ത്താന്‍ന്റെ പടയോട്ട കാലത്ത് കുന്നംകുളം ആര്‍ത്താറ്റ് പള്ളി മുറ്റത്ത് തേക്കിന്‍ മരങ്ങളില്‍ കെട്ടിത്തൂക്കിയ 19 നസ്രാണി യുവാക്കളുടെയും പരിശുദ്ധ മദ്ബഹായില്‍ വച്ച് കൊലചെയ്യപ്പെട്ട ഒരു വൈദികന്റേയും ഓര്‍മ്മ എല്ലാ വര്‍ഷവും നവംബര്‍ 14, 15 തിയതികളില്‍ കുന്നംകുളം ആര്‍ത്താറ്റ് പള്ളിയില്‍ അന്നീദാ തിരുനാളായി ആചരിക്കാറുണ്ട്. പുലിക്കോട്ടില്‍ യൌസേഫ് കത്താനാരായിരുന്നു (പുലിക്കോട്ടില്‍ ഒന്നാമന്‍ തിരുമേനി) അന്ന് ആര്‍ത്താറ്റ് പള്ളി വികാരി. ടിപ്പുസുല്ത്താന്റെ പടനായകന്മാര്‍ ആര്‍ത്താറ്റ് പള്ളി തീ വെച്ചു നശിപ്പിച്ച കൃത്യമായ തിയ്യതി അറിവില്ലെങ്കിലും 1789 ലാണ് ടിപ്പുസുല്‍ത്താന്‍ കൊച്ചി രാജ്യത്തേക്ക് ആക്രമിച്ച് കയറിയത്. 1789 ആണ്ട് ഒക്ടോബര്‍ മാസത്തില് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ട് 29000 പദാതികളോടും , 10000 കുന്തക്കാരു മുതലായവരോടും 5000 കുതിരപ്പട്ടാളത്തോടും 20 പീരങ്കികളോടും കൂടി തെക്കോട്ടേക്ക് വന്ന് നവംബര് മാസത്തില് കൊച്ചി രാജ്യത്തു കടന്നു. ............... ഡിസംബര്‍ മാസം 14 തിയ്യതി സുല്‍ത്താന്‍ തൃശ്ശിവപേരൂര്‍ എത്തി. അയാളുടെ അശ്വസൈന്യം തിരുവിതാംകോട്ടെ അതിര്‍ത്തിക്ക് ഒരു നാഴികയ്ക്കകത്തുള്ള ദേശങ്ങളെ കൊള്ളയിട്ടു, ഇതിനുള്ളില്‍ കൊച്ചി തമ്പുരാന്റെ വക രാജ്യത്തു വളരെ നാശങ്ങള്‍ ചെയ്ത് 24 തിയ്യതി തലക്കാട്ടില്‍ പാളയമടിച്ചു. ............. (കെ.പി. പത്പനാഭമേനോന്‍, കൊച്ചിരാജ്യചരിതം, മാതൃഭൂമി പതിപ്പ് 1989 പേജ് 568, 569) ഇതില് നിന്നും ഡിസംബര്‍ മാസം 14-ാം തിയ്യതിക്കും 24-ാം തിയ്യതിക്കും ഇടയ്ക്കായിരിക്കണം സംഭവിച്ചിരിക്കുക എന്ന് അനുമാനിക്കാം

ആര്‍ത്താറ്റ് എത്തിയ സൈന്യം ക്രിസ്ത്യാനികളെ മുസ്ലീം മതസ്ഥരാക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങാതെ വന്നവരെ അരിഞ്ഞു വീഴ്ത്തി. സ്വയരക്ഷയോര്‍ത്ത് ക്രിസ്ത്യാനികള്‍ പള്ളിയിലേക്ക് ഓടിക്കയറി, ടിപ്പുസുല്‍ത്താന്റെ സൈന്യങ്ങള്‍ പിന്തുടര്‍ന്ന് അവരെ വെട്ടി വീഴ്ത്തുവാന്‍ തുടങ്ങി. ക്രൂരമായ നരഹത്യ കണ്ട് പരിഭ്രാന്തനായ അന്നത്തെ വൃദ്ധപുരോഹിതന്‍ വി.മദ്ബഹയിലേക്ക് ഓടികയറി. അവിടെ ഒരു സ്വര്‍ണ്ണ ചെപ്പിലടച്ച് വി.കുര്‍ബ്ബാന സുക്ഷിച്ചിരുന്നു. പട അവിടെ കയറി. കുര്‍ബ്ബാന നശിപ്പിച്ചു കളയുമോയെന്ന് ആ സാധു പുരോഹിതന്‍ ന്യായമായും സംശയിച്ചു. അധികം താമസിച്ചില്ല, സ്വയരക്ഷ പോലും കണകാക്കാതെ ആ വിശ്വാസ പരിപാലകന്‍ വി.വസ്തുകളെ വിഴുങ്ങി. വി.മദ്ബഹയില്‍ നിന്നും ഇറങ്ങി വരുന്ന പുരോഹിതനെ കണ്ട് 'ആ കത്തനാരെ കൊല്ലു'എന്ന് ആക്രോശിച്ച് മദ്ബഹയിലേക്ക് ഓടികയറി. നിമിഷനേരംകൊണ്ട് ആ പിതാവിന്റെ ശിരസ്സ് നിലത്തു വീണുരുണ്ടു. രക്തം വീണ വിശുദ്ധ സ്ഥലം ദിവ്യബലി നടത്തുവാന്‍ നല്ലതലെന്നു അന്നത്തെ മത പണ്ഡിതന്മാര്‍ വിധിയെഴുതി. അതിനാല്‍ ആ അഭി. പുരോഹിതന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലംമുതല്‍ വി. മദ്ബഹ ഛേദിച്ചു കളഞ്ഞു. ഇപ്പോളത്തെ മദ്ബഹയുടെ തൊട്ടു മുന്‍പില്‍ സാധാരണ പള്ളികളില്‍ നിന്നു വ്യത്യസ്തമായ ആകൃതി കാണുന്നത് ഇതുകൊണ്ടാണ് .

വി.മദ്ബഹയുടെ നീളം '29.3'ആയിരുന്നു, അതില്‍നിന്നും ' 9.11' ഛേദിച്ചുകളഞ്ഞു ,ഇപ്പോളത്തെ നീളം ' 19.4 ' ആണ് .
ടിപ്പുസുല്‍ത്താന്റെ പടനായകര്‍ ആര്‍ത്താറ്റ് പള്ളിക്കും,വടക്കെ പടിപുര മാളികക്കും,വടക്കോട്ടുള്ള അങ്ങാടിക്കും,ചാട്ടുകുളങ്ങര അങ്ങാടിക്കും തീ വെച്ചു. ഇതിനെപ്പറ്റി ആര്‍ത്താറ്റ് പള്ളിപ്പാട്ടില്‍ പറയുന്നത് ഇങ്ങനെ:

ദുഷ്ടരില്‍ ദുര്‍ഘട മുഖ്യശാന്‍
മഹമ്മദുവേദശ്രേഷ്ഠനാം നൃപന്‍
ദുഷ്ടന്‍ പട്ടാണി വന്നു
പന്തം കത്തിച്ചു ചുട്ടു പള്ളിയും

അന്ന് രക്തസാക്ഷിത്വം വരിച്ച നസ്രാണി വീരന്മാരുടെ ഓര്‍മ്മ വൃശ്ചികം 2-ാം തിയ്യതി ആര്‍ത്താറ്റ് പള്ളിയില്‍ ആനീദോ (അന്നിച്ചാത്തം) ആയി ആചരിക്കുന്നു. അന്നേദിവസം 5 തരത്തിലുള്ള പലഹാരങ്ങള്‍ പള്ളിയില്‍ വഴിപാടായി വിശ്വാസികള് കൊണ്ടുവരുന്നു. 1. കായ വറുത്തത്, 2. ചീപ്പപ്പം, 3. ഉഴുന്നപ്പം, 4. എട്ടപ്പം, 5. ചക്കരപ്പം. ഈ പലഹാരങ്ങള്‍ അന്ന് പടയാളികള്‍ എങ്ങിനെയെല്ലാം നസ്രാണികളെ ദ്രോഹിച്ചു എന്നതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല സന്ധ്യയ്ക്ക് വിളക്കുമണിയായി 19 ഒറ്റമണിയും ഒരു ഇരട്ടമണിയും അങ്ങനെ 21 മണി മുഴക്കണമെന്നും പൂര്‍വ്വീകര്‍ നിശ്ചയിച്ചു. അത് ഇന്നും തുടര്‍ന്നു വരുന്നു. അന്നേ ദിവസം വി. കുര്‍ബാനയ്ക്കു ശേഷം ശവക്കോട്ടയിലേക്ക് കൊടിയും കുരിശും പുറപ്പെടുകയും ശവക്കോട്ടയിലും ആദ്യകാലങ്ങളില്‍ മൃതദേഹം സംസ്‌ക്കരിച്ചിരുന്ന സ്ഥലങ്ങളിലും വാഴ്ത്തിയ വെള്ളം തളിക്കുകയും ചെയ്യുന്നു.

5. മുന്‍കാലചരിത്രവും വ്യത്യസ്തമല്ല

ടിപ്പുവിന്റെ അതിക്രമങ്ങളില്‍ ക്രൈസ്തവരും മറ്റ് തദ്ദേശീയസമുദായങ്ങളും ഇല്ലാതാവുകയോ കാണാതാവുകയോ ചെയ്തത് പതിനെട്ടാം നൂറ്റാണ്ടിലാണല്ലോയെന്നും ഒറ്റപ്പെട്ട സംഭവമാണല്ലോയെന്നും കരുതുന്നുവെങ്കില്‍ ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട മറ്റൊരു ചരിത്രവിവരണം കൂടി വായിക്കൂ: 'ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ അധിവസിച്ചിരുന്ന ക്രിസ്ത്യാനികളും ദാരുണമായ പീഡനത്തിന് ഇരയായി. അന്ന് കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യാനികളും യഹൂദരും അറബികളും കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. മദ്ധ്യപൗരസ്ത്യദേശത്ത് കൂടിയുള്ള കച്ചവടത്തിന്റെ മേല്‍ക്കോയ്മ അറബികള്‍ക്കായിരുന്നു. വ്യാപാരപ്രശ്‌നത്തിന്റെ പേരില്‍ യഹൂദരും അറബികളും തമ്മില്‍ കലഹിച്ചു. ഈ സന്ദര്‍ഭത്തില്‍ ക്രിസ്ത്യാനികള്‍ യഹൂദരുടെ പക്ഷത്ത് ചേരുകയാണുണ്ടായത്. അതോടെ അറബികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി തിരിഞ്ഞു. അറബികള്‍ ക്രൈസ്തവകേന്ദ്രങ്ങള്‍ ആക്രമിച്ചു. ക്രിസ്ത്യാനികളില്‍ പലരും കൊടുങ്ങല്ലൂര് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറി . . . കൊച്ചിരാജാവിന്റെ കീഴിലുള്ള ക്രിസ്ത്യാനികള്‍ കുരുമുളക് നേരിട്ട് പോര്‍ട്ടുഗീസുകാര്‍ക്ക് വിറ്റുതുടങ്ങിയത് മുസ്ലീങ്ങളെ ക്ഷോഭിപ്പിച്ചു. അവര്‍ പകവീട്ടിയത് കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികളോടായിരുന്നു. ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ കൊള്ളയടിച്ച് നിരവധിയാളുകളെ കൊലപ്പെടുത്തി' (കച്ചിറമറ്റം, ജോണ്‍. ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും. കോട്ടയം: ഡോ. കച്ചിറമറ്റം ഫൗണ്ടേഷന്‍, 2016. pp. 58-59)

സമാപനം

ബഹുമാനപ്പെട്ട ജോസഫ് പുത്തന്‍പുരക്കലച്ചനെ ആക്രമിക്കുന്നവരോട് ഒരുവാക്ക്.... ദയവായി, നിങ്ങള്‍ ക്രൈസ്തവരെക്കൊണ്ട് ചരിത്രം ചികയിക്കരുത്. കേരളത്തിലെ സമീപകാലചരിത്രം മാത്രമല്ല, ആഗോളവ്യാപകമായി നൂറ്റാണ്ടുകളുടെ ചരിത്രം പോലും... കാരണം, ചരിത്രത്തിലും വര്‍ത്തമാനത്തിലും പറയാന്‍ കൊള്ളുന്ന യാതൊന്നും നിങ്ങള്‍ ചെയ്തിട്ടില്ല! പ്രതിരോധിക്കാതെ വധിക്കപ്പെട്ടവരുടെയും ചോദ്യംചെയ്യാതെ കീഴടങ്ങിയ നിഷ്‌കളങ്കരുടേയും ചിതറിവീണ രക്തത്തിലാണ് അന്നുമിന്നും നിങ്ങളുടെ സാമ്രാജ്യങ്ങളുയിര്‍കൊണ്ടിട്ടുള്ളത്. വെടിയൊച്ചകളും വാള്‍മുനകളും കൈബോംബുകളും കൊണ്ട് സ്ഥാപിക്കപ്പെടുന്നത് മതമേയല്ല എന്ന് തിരിച്ചറിയാന്‍ പുതിയകാലം ഒരുങ്ങിക്കഴിഞ്ഞു. ആ സദ്വാര്‍ത്ത അറിയിക്കുന്നതിന്റെ പേരിലാവട്ടെ ഇനി ക്രൈസ്തവസഭകളിലെ രക്തസാക്ഷിത്വം!
Join WhatsApp News
കാപ്പി-ചായ 2020-02-02 12:51:13
ധാരാളം ക്രിസ്ത്യാനികൾ കാപ്പിപ്പൊടി അച്ഛനെ തെറി വിളിച്ചു. സകല (സകല) മുസ്ലിമുകളും തെറി വിളിചു. ലിങ്ക് താഴെ. ഇതിൽ എന്തോ പന്തികേടില്ലേ? കേരള മുസ്ലിമിന്റെ വല്ലവരുമാണോ ടിപ്പു? ഇന്ത്യൻ മുസ്ലിമിന്റെ വല്ലവരുമാണോ ബാബർ ? കേരള ക്രിസ്ത്യാനിയുടെ വല്ലവരുമാണോ ബ്രിട്ടീഷുകാർ? അല്ല. അതിനാൽ വല്ലവരെയും ന്യായീകരിക്കുന്ന പണി മുസ്ലിംകൾ നിർത്തണം. ടിപ്പു അത്ര പുണ്യവാനൊന്നുമായിരുന്ൻനില്ല എന്ന അങ്ങേരുടെ കത്തുകൾ തന്നെ തെളിവ്. പിന്നെ അത് ആ കാലഘട്ടത്തിൽ നടന്ന കാര്യം എന്ന ഒഴികഴിവ് നൽകാം. ഈ ലേഖനത്തിൽ പറയുന്ന പോലെ ഇസ്‌ലാം മതം ലോകത്തിനു എന്ത് നൽകി? പുതിയ എന്ത് ആശയമാണ് ഇസ്‌ലാം അവതരിപ്പിച്ചത്? https://www.youtube.com/watch?v=tH7M1z8Yy24&feature=share&fbclid= IwAR0l37XUNerKF5deOYwx2n8C6wKL36nru5RvumiD6fJBpsDnWM0GT8a9AmE
George 2020-02-02 13:11:00
കാപ്പിപ്പൊടിയെ ന്യായീകരിച്ചുകൊണ്ട് കുമാരൻ നോബിൾ എഴുതിയതിൽ ചില വസ്‌തുതകൾ ഇല്ലേ ? എന്തുകൊണ്ടാണ് രണ്ടര നൂറ്റാണ്ടു മുൻപ് ഉള്ള ചരിത്രം പോലും പല തരത്തിൽ എഴുതി വച്ചിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. സിസ്റ്റർ ലൂസിയെ വേട്ടയാടുന്നതിൽ ഈ രണ്ടു പുരോഹിതരും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ അങ്ങേരുടെ തലയും വെട്ടേണ്ടതായിരുന്നു എന്ന് പറഞ്ഞു മംഗളത്തിൽ ലേഖനം എഴുതിയ നികൃഷ്ട ജന്മം ആണ് കുമാരൻ നോബിൾ. https://www.mangalam.com/news/detail/367852-latest-news-proftj-joseph-frnoble-thomas-parackal-km-roy.html
Ninan Mathulla 2020-02-02 15:25:37
There is no doubt that Islam has a history of forcibly converting others to their religion. Middle East regions where 99% were Christians became less than one percent Christians. Then the questions arise who is there that did not use force, if not sword for conversion. Nobody! BJP might argue that they have a history of welcoming other religions. Then what they are doing now in India is just the opposite- persecuting other religions and minorities. I tend to believe that it was the will of God that this happened as one religion give way to another religion in history and God is the author of history. You and I might feel a little insecure about your friends and relatives getting converted to a different religion. If a person willfully convert to another religion, it is his/her choice, and is protected in the constitution.
മെനസ്സിസ് മെത്രാനും ടിപ്പുവും 2020-02-02 15:58:39
കാപ്പിപ്പൊടി വിശ്വസികളുടെ കണ്ണിൽ പൊടി ഇടുന്നപോലെ സോഷ്യൽ മീഡിയയിൽ പൊടി ഇട്ടു മയക്കാൻ ശ്രമിച്ചത് അല്ലേ പ്രശ്ന കാരണം? കുർബാന തൊഴിലാളികൾ ആ പണി ചെയ്യണം, പകരം രാഷ്ട്രീയത്തിൽ കയറിയാൽ ഇങ്ങനെ ഒക്കെ ഉള്ള പല പ്രകോപനങ്ങളും ഉണ്ടാക്കാം എന്ന് അല്ലാതെ മറ്റു പ്രയോചനം ഒന്നും ഇല്ല. ബെഡ്റൂമിലെ കാര്യങ്ങളും ബ്ളവുസിലും പാവാടക്കുള്ളിലും ഉള്ളതിനെ കുറിച്ച് വളിപ്പ് അടിച്ചു വിടുന്നതുപോലെ അല്ല ചരിത്രത്തിൽ കയ്യ് ഇട്ടാൽ. ടിപ്പുവിനെ പോലെ തന്നെ മലങ്കര നസ്രാണികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ള കൂട്ടർ ആണ് കത്തോലിക്കർ, സ്പാനിഷ് ഇൻക്യുസിഷൻ എന്തായിരുന്നു എന്ന് വിക്കി പീഡികയിൽ വായിക്കുക. ഫ്രാന്‍സിസ് പുണ്യവാളന്‍ ആരായിരുന്നു എന്ന് കൂടി നോക്കുക. ടിപ്പുവിനെപോലെ മറ്റൊരു കൊന്ത പുണ്യവാളന്‍ -andrew
God 2020-02-02 16:17:35
All the religion will be disintegrated and destroyed by itself because it is not my plan to have religion in the world. Religion is a human idea to control people and loot them. Hindus, Muslims, Christians, Jews, and any other religion will never bring peace on earth . They will fight each other to establish the superiority on earth. They are all cursed and those who come in the name of religion will be destroyed.
ഫ്രാങ്കോ 2020-02-02 16:21:45
ആരെടെ ഫാദർ ആണ് ഇയാൾ? കത്തോലിക്കാ സഭ നടത്തുന്ന മിക്ക അനാഥാലയങ്ങളിലേ കുട്ടികളുടെ പിതാക്കന്മാർ ഇവന്മാർ തന്നെ . ആ കുട്ടികളെ കൊണ്ട് തന്നെ ഫാദർ എന്നങ്ങു വിളിപ്പിച്ചാൽ പോരെ ഫാദറെ ഫാദർ എന്ന് . ഞങ്ങൾക്ക് ഞങ്ങളുടെ അപ്പന്മാർ ആരാന്നറിയാം
keralite 2020-02-02 20:02:30
മുസ്ലിംകൾ ഇങ്ങനെ പെറ്റു പെരുകിയാൽ മറ്റുള്ളവർ എന്ത് ചെയ്യും? കേരളത്തിൽ 100 കുട്ടികൾ ഉണ്ടാവുമ്പോൾ 42 പേര് മുസ്ലിംകൾ. കുടുംബാസൂത്രണം ഒന്നും വേണ്ടേ? മുസ്ലിംകൾക്കെതിരെ ഒന്നും പറയാൻ പറ്റില്ല എന്ന സ്ഥിതി മാറണം. വിമര്ശനം വന്നാൽ അതിനെതിരെ തെറി പറയുകയും കൈ വെട്ടുകയും ചെയ്യുന്നതൊക്കെ നിർത്തണം.
ഐസ്പ്രൂട്ടു കുഞ്ഞാലി 2020-02-02 21:23:38
ഇങ്ങള് എന്താപ്പാ ഈ പറേണത് . ഇമ്മടെ അമേരിക്കൻ മൊല്ലാക്കാനേ നോക്കിയേ . മൂന്ന് ബീവിമാരാണ് . മൊല്ലാക്കയ്ക്ക് പ്രൊഡക്ഷൻ കഴിഞ്ഞിട്ട് ഒന്ന് ഒറങ്ങാൻ നേരല്ല . ഒരു വര്ഷം മൂന്ന് കുട്ടേള് ബെച്ചു നോക്കിയാൽ പത്ത് ബർഷംകൊണ്ട് മുപ്പതെണ്ണം . ഇപ്പഴും മൂപ്പര് ഒരു സ്ത്രീന്റെ തുണി ചുറ്റിയ കോലം കണ്ടാൽ മതി പിന്നെ അബിടെ പരുന്ത് ചുറ്റണ മാതിരി ഒരു ചുറ്റലാ
മതം എന്ന കൊറോണ 2020-02-03 08:59:24
മതമെന്ന മാരകമായ കൊറോണാ ഇന്ത്യയിൽ.... ലോകം മുഴുവനും കൊറോണാ പകർച്ചവ്യാധിയിൽ ആകുലചിത്തരാകുമ്പോഴും നാം ഇന്ത്യക്കാർ മതമെന്ന കൊറോണയിൽ നിന്നും മുക്തരല്ല. എന്റെ സൗഹൃദത്തിലുള്ള അഭ്യസ്തവിദ്യർ പോലും സ്വകാര്യതയിൽ എന്നോട് പങ്കുവെയ്ക്കുന്ന വികാരം ഞാൻ ഇവിടെ പരസ്യമായി എഴുതുകയാണ്. ഭാരതത്തിലെ ഒരു ഹിന്ദുവിനും ഒരു മുസ്ലീമിനെയും മറിച്ചും ഇഷ്ട്ടമില്ലന്നു മാത്രമല്ല ബദ്ധശത്രുക്കൾ എന്നപോലെ വെറുക്കുകയും ചെയ്യുന്നു. ഈ രണ്ടുകൂട്ടരേയും ക്രിസ്ത്യാനികൾ എന്ന നെറികെട്ട വർഗ്ഗമാകട്ടെ ആവശ്യത്തിനു ചേർത്തുപിടിക്കുകയും അല്ലാത്തപ്പോൾ ദൂരം പാലിക്കുകയും ചെയ്യുന്നു. ഒന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. മുസ്ലീമുകളെ ഈ രാജ്യത്തുനിന്നും പൂർണ്ണമായി തൂത്തുമാറ്റാം എന്നു ഒരു ഹിന്ദുവും കരുതേണ്ട. അങ്ങനെ സംഭവിച്ചാൽ പിന്നെ ഇതു ഭാരതമായിരിക്കുകയില്ല. തന്നെയുമല്ല ചരിത്രത്തിൽ "രക്തം കട്ടപിടിച്ച മണ്ണ്" എന്നായിരിക്കും പിന്നെ ഈ മണ്ണ് അറിയപ്പെടുക. അതുപോലെ ഭാരതത്തെയോ കേരളത്തെയോ ഒരു മുസ്‌ലിം രാജ്യമോ സംസ്ഥാനമോ ആക്കാമെന്നു ഒരു മുസ്ലീമും കരുതേണ്ട. കാരണം വൈവിധ്യതയാണ് നമ്മുടെ അസ്തിത്വം. അവരെ തമ്മിലടിപ്പിച്ചു ചോരകുടിക്കുന്ന നസ്രാണിക്കു പണ്ട് കുറുക്കനു സംഭവിച്ചതു പോലെ സ്വന്തം നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന ഗതികേടിലേക്കുള്ള ദൂരം അകലെയല്ല. ഇന്നലെ ഒരു കള്ളകാഫിറായ കാപ്പിപ്പൊടി പുരോഹിതൻ ചരിത്രം ചവച്ചു തുപ്പുന്നത് കേട്ടു. സഹതാപം മാത്രമാണ് തോന്നിയത്. ചരിത്രം അറിയാത്തവൻ അത് കൊരക്കാൻ പോകരുത്. 1750 - 1799 ൽ ജീവിച്ച ടിപ്പുവിനെ കുറിച്ച് അറിയാത്തവനാണോ രണ്ടായിരം വർഷം മുൻപ് ജീവിച്ചു എന്നുപറയപ്പെടുന്ന ക്രിസ്തുവിനെക്കുറിച്ചു പറയുന്നത്. എന്തൊരു വിരോധാഭാസം എന്നല്ലാതെ എന്തുപറയാൻ? ആരാണ് എന്റെ ആൾക്കാർ, "എവിടെ ക്ഷേത്രത്തിൽ മണിമുഴങ്ങുന്നുവോ, എവിടെ പള്ളികളിൽ പ്രാർത്ഥന നടക്കുന്നുവോ, അത് എന്റെ നാടാണ്. അവർ എല്ലാവരും എന്റെ ആളുകളാണ്". ഇതായിരുന്നു ടിപ്പു എന്ന സുൽത്താന്റെ എക്കാലത്തെയും സമീപനം. ഇതൊന്നുമറിയാതെ ടിപ്പു സുൽത്താനെ ഒരു മത ഭ്രാന്തനായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നിഷേധമാണ്. അല്ലങ്കിൽ തന്നെ ഒരു പാതിരിക്കു എന്ത് ചരിത്ര ബോധവും ചരിത്ര ബഹുമാനവും. അവർ എല്ലാം വേഗത്തിൽ മറക്കുന്നവരാണല്ലോ? മൂന്നു കുരിശു യുദ്ധങ്ങളിൽക്കൂടിയും മതവിചാരണകളിൽ കൂടിയും ( Inquisition) ക്രിസ്ത്യാനികൾ കൊന്നൊടുക്കിയ മുസ്ലീങ്ങളുടെയും മത വിരോധികളുടെയും എണ്ണം ഇന്നും വിവാദവിഷയമാണ്. അതൊന്നും അവർ സ്വപ്നങ്ങളിൽ പോലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. ഗോവയിൽ കൊന്നൊടുക്കിയ ഹിന്ദുക്കളുടെ കണക്കും അവർക്കു വിസ്മൃതിയിലാണ്. ചരിത്രം പഠിക്കാനുള്ളതാണ്. വീണ്ടും അതെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ചരിത്രം പഠിക്കുക തന്നെ വേണം. ഇന്നു ശാസ്ത്രം പുരോഗമിച്ചിരിക്കുന്നു. നിങ്ങൾ പറയുന്നത് കേട്ടുവിശ്വസിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. വിശ്വാസികളെ അതെ കുറ്റിയിൽ കെട്ടിയിടാം എന്ന ധാരണ മാറ്റിവെച്ചേ മതിയാകൂ.. ഇല്ലങ്കിൽ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നതുപോലും അറിഞ്ഞൂന്നു വരില്ല. - FB article, copied & posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക