എഴുത്തുകാര്‍ സ്വന്തം ക്രുതി വായിച്ചവതരിപ്പിക്കുന്ന ഇ-മലയാളിയുടെ പുതിയ പംക്തിയില്‍ ആദ്യമായി കവയിത്രി ബിന്ദു ടിജി 'മാന്ത്രിക വീട്' എന്ന തന്റെ കവിത വായിക്കുന്നു
ബിന്ദു ടിജി (ബിയാട്രിസ് ബിന്ദു) തൃശ്ശൂര്‍ സ്വദേശിനിയാണ്. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസം. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന്ഇലക്ട്രിക്കല് എഞ്ചിനിയറിംഗില്‍ ബി ടെക്, എം ടെക് ബിരുദങ്ങള്‍ നേടി.
ഇലക്ട്രിക്കല്‍എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളില്കവിത എഴുതുന്നു . അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ബിന്ദു ടിജിയുടെ ക്രുതികള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക: https://emalayalee.com/repNses.php?writer=106
രാസമാറ്റം എന്ന കവിതാ സമാഹാരത്തിനു ബാഷോ ബുക്സ്കവിതാപുരസ്കാരം, ലിറ്റററി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ 2019 കവിതാ പുരസ്കാരം എന്നിവ ലഭിച്ചു.
തൃപ്രയാര്‍ ചെമ്മാപ്പിള്ളി സാഹിത്യ വേദിയുടെയുംതൃശ്ശൂര് തീരം കലാ - സാംസ്കാരിക വേദിയുടെയും കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് : ടിജി തോമസ്
കുട്ടികള്‍: മാത്യു തോമസ്, അന്നാ മരിയ തോമസ്
കവിത കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യുക:https://www.youtube.com/watch?v=DgiqJTsGaTI&feature=youtu.be