Image

ജോര്‍ജ് പുത്തന്‍ കുരിശിന്റെ കവിത - മംഗളാശംസകള്‍ (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-3)

Published on 25 May, 2020
ജോര്‍ജ് പുത്തന്‍ കുരിശിന്റെ കവിത - മംഗളാശംസകള്‍  (ഓണ്‍ലൈന്‍ സാഹിത്യാവിഷ്‌കാരം-3)

ജോര്‍ജ് പുത്തന്‍ കുരിശിന്റെ കവിത-മംഗളാശംസകള്‍. പാടിയത് രാജേഷ് എച്ച്. വിവിധ രംഗങ്ങളില്‍ വലിയ സംഭാവനകള്‍ നല്കിയ അമേരിക്കന്‍ മലയാളികളെ ആദരിക്കുകയാണു കവി.

ജോര്‍ജ് പുത്തന്‍കുരിശ്

ജന്മനാട് പുത്തന്‍കുരിശ്. ഇപ്പോള്‍ ടെക്‌സ്‌സിലെ മിസോറി സിറ്റിയില്‍ താമസം. കവിതയിലും ലേഖനത്തിലും താത്പര്യം. പ്രവാസഗീതം എന്ന ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത നടനും സംവിധായാകനും, രണ്ടുതവണ നാഷണല്‍ അവാര്‍ഡ് ലഭിച്ച ഡിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്, പ്രശസ്ത സംഗീത സംവിധായകനായ ജോസി പുല്ലാട് സംഗീതം നല്‍കിയ വര്‍ണ്ണചെപ്പ് എന്ന വിഷ്വല്‍ ഓഡിയോയിലെ പത്ത് ഗാനങ്ങളുടെ രചയിതാവ്. (പുത്തന്‍ കുരിശിന്റെ ക്രുതികള്‍: https://emalayalee.com/repNses.php?writer=19)

പ്രവാസഗീതത്തിലെ തിരഞ്ഞെടുത്ത പതിനഞ്ചു ഗാനങ്ങള്‍ ജോസി പുല്ലാടിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. വിഷ്വല്‍ ഓഡിയോയിലും, ലളിതഗാന ശൈലിയില്‍ നിര്‍മ്മിച്ച ഓഡിയോയിലും കേരളത്തിലെ പ്രശസ്തരായ മിക്ക പിന്നണി ഗായകരും പാടുകയും ആലപിക്കയും ചെയ്തിട്ടുണ്ട്. ജി. പുത്തന്‍കുരിശ് എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ മിക്കതും കാണുകയും കേള്‍ക്കുകയും ചെയ്യാം. ഹ്യൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസി പത്രത്തിന്റെ എഡിറ്റര്‍, മലയാളം സൊസൈറ്റിയുടെ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഖലീല്‍ ജിബ്രാന്റെ തിരഞ്ഞെടുത്ത കവിതകളുടെ ഭാഷാന്തരത്തിന് ഇമലയാളിയുടെ പ്രത്യേക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഹ്യൂസ്റ്റണ്‍ ഹാരീസ് ഹെല്‍ത്ത് സിസ്റ്റം, ന്യൂക്ലിയര്‍ മെഡിസന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിസ്ട്രിക്ക് മാനേജരായി റിട്ടയര്‍ ചെയ്തു. ഭാര്യ: ഗീത; മക്കളും മരുമക്കളും കൊച്ചുമക്കളും ഗ്ലെന്‍ആശഎവന്‍, ഗ്ലെന്നിബെന്നിക്യാലിജ്യൂഡ്.

ശാസ്ത്രം, കല, എന്‍ഞ്ചിനിയറിങ്ങ്, പത്രപ്രവര്‍ത്തനം, മെഡിസിന്‍ എന്നീ മേഖലകളില്‍ വിശിഷ്ടവും ശ്രദ്ധേയവുമായ സംഭാവനകള്‍ നല്‍കി മനഷ്യ ജീവതത്തെ ധന്യമാക്കിയ മണ്‍മറഞ്ഞവരും, ജീവിച്ചിരിക്കുന്നവരുമായ പത്ത് അമേരിക്കന്‍ മലയാളികള്‍ക്കായി മംഗളാശംസ എന്ന ഈ ലളിതഗാനം സമര്‍പ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്നു. ഇതിന്റെ ആലാപനം പ്രശസ്ത ഗായകനായ രാജേഷും, സംഗീത സംവിധാനം ജോസി പുല്ലാടും നിര്‍വഹിച്ചിരിക്കുന്നു. രചനയും എഡിറ്റിങ്ങും സ്വന്തം.

https://www.youtube.com/watch?v=4yt7WYy1Kh0&feature=youtu.be

see also: 

ബിന്ദു ടിജി : https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ : https://emalayalee.com/varthaFull.php?newsId=212625

Join WhatsApp News
Ninan Mathulla 2020-05-25 21:39:05
Enjoyed listening to the video. Nothing comes from nothing, and there is a reason for everything. God is the reason behind everything. Also, blessed is the memory of the righteous according to Bible. If you do selfless service for humanity, then you will be rewarded with a blessed memory- for some possible even posthumous. Here Puthenkuriz is remembering some of our brothers and sisters who contributed to humanity. Good job!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക