Image

സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു

Published on 27 August, 2020
സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു
കൊച്ചി: സീ കേരളം ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണം ഗാനം 'ചിങ്ങപൊന്‍പ്പുലരി' സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ശ്വേത സരിഗമപ കേരളത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍  മൂന്നാം സ്ഥാനം നേടിയിരുന്നു. തന്റെ എക്കാലത്തെയും ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു
ഒരു ഗാനം ഇത്തരത്തില്‍ പാടി അവതരിപ്പിക്കണമെന്നത്, അത് ഈ ഓണക്കാലത്ത് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്വേത പറഞ്ഞു. ശ്വേത തന്നെയാണ് ഗാനത്തിന്റെ വിഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഗായികയും സരിഗമപ കേരളം ജഡ്ജ്മായി സുജാത മോഹനാണ് ഈ ഗാനം തന്റെ ഫേസ്ബുക്കിലൂടെ മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ നല്ല പിന്തുണ കിട്ടുന്നുണ്ടന്നും അത് വലിയ സന്തോഷം തരുന്നുണ്ടെന്നും ശ്വേത പറയുന്നു. ചിങ്ങപൊന്‍പ്പുലരി എന്ന ഗാനത്തിന് പിന്നില്‍ ശ്വേതയുടെ  കുടുംബത്തിന്റെ കൂട്ടായ്!മയുടെ കഥകൂടി ഉണ്ട്. ശ്വേതയുടെ അച്ഛനും  അമ്മയുമാണ് ഈ വീഡിയോ ഗാനം നിര്‍മിച്ചിരിക്കുന്നത്. കെ പി അശോകനും ജ്യോതി അശോകനുമാണ് നിര്‍മ്മാതാക്കള്‍. ശ്വേതയുടെ സഹോദരന്‍ വിഷ്ണു അശോകാണ് ഗാനം ചിട്ടപ്പെടുത്തിയത് ഗാനം എഴുതിയത് സഹോദരി അശ്വതി അശോകും. മലയാളത്തില്‍ തന്നെ ഇത്തരമൊരു കുടുംബകൂട്ടായ്!മ ഒരു പക്ഷെ ഇതാദ്യമായിരിയ്ക്കും. 
കേരളത്തിലെ ഓണപ്പാട്ടുകളുടെ താളത്തിനൊപ്പം ആധുനികമായ ഓര്‍ക്കസ്ട്രഷന്‍ കൂടി ഉപയോഗിച്ചൊരുക്കിയ ഒരു ഗാനമാണ് ചിങ്ങാപൊന്‍പുലരി എന്ന് സംഗീത സംവിധായകന്‍ വിഷ്ണു പറയുന്നു.

കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലും ഒരു ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് ഗാനം.

Video Link: https://youtu.be/UNv-FFqXBPk    

സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു
സരിഗമപയിലൂടെ ശ്രദ്ധേയായ ശ്വേത അശോകിന്റെ ഓണഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക