Image
Image

ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം: റവ. റോയ് എ തോമസ്

പി പി ചെറിയാൻ Published on 05 February, 2025
ദൈവാത്മാവാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം: റവ. റോയ് എ തോമസ്

ഡാളസ് :ക്രൈസ്തവരെന്നു നാം അവകാശപെടുന്നുണ്ടെങ്കിൽ നമ്മുടെ ജീവിതം പൂർണമായും ദൈവാത്മാവാൽ  നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്ബോധിപ്പിച്ചു. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും  ചെയുക എന്നതാണ് അതിനുള്ള ഏക മാർഗമെന്നും അച്ചൻ പറഞ്ഞു

രാജ്യാന്തര പ്രെയര്‍ലൈന്‍( 560-ാംമത്) 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍  ലൂക്കോസ് 2:26-40  വാക്യങ്ങളെ  ആധാരമാക്കി മുഖ്യ പ്രഭാഷണം  നടത്തുകയായിരുന്നു  സെൻ്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഫാർമേഴ്സ് ബ്രാഞ്ച്, ഡാളസ് ഇടവക വികാരി റവ. റോയ് എ തോമസ്.

മിശിഹായുടെ വരവിനുവേണ്ടി വിശ്വാസത്തോടെ, പ്രാര്ഥനയോടെ ആത്മാർത്ഥയോടെ കാത്തിരുന്ന നീതിമാനായ ശിമെയോനും ,ഹന്നായും തങ്ങളുടെ ജീവിതത്തിൽ എന്ത് ആഗ്രഹിച്ചുവോ അത് അനുഭവവേദ്യമാകുന്നതിനു പിതാവായ ദൈവം പ്രസാധിച്ചുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരികേണ്ടതാണെന്നു അച്ചൻ പറഞ്ഞു.വ്യത്യസ്തമായ ജീവിതാനുഭവ തിരത്തള്ളലിൽ പതറിപ്പോകാതെ പിടിച്ചുനിൽകണമെങ്കിൽ ദൈവീകാകൃപ അനിവാര്യമാണെന്നും അച്ചൻ ചൂണ്ടിക്കാട്ടി. രാജ്യാന്തര പ്രെയര്‍ലൈന്‍ പ്രവർത്തനങ്ങൾക്കു  എല്ലാ ആശംസകളും പ്രാർത്ഥനകളും നേർന്നുകൊണ്ട് അച്ചൻ തന്റെ സന്ദേശം ഉപസംഹരിച്ചു

ശ്രീ.ഫിലിപ്പ് മാത്യു (ഷാജി), ഡാളസ്പ്രാരംഭ  പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി  റവ. റോയ് എ തോമസി നെ  പരിചയപ്പെടുത്തുകയും ചെയ്തു.

മിസ്. മീനു ജോൺ, ഡാളസ്,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. ശ്രീ ജോൺ പി മാത്യു (അമ്പോടി) ഡാളസ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  നിരവധി പേര്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സമാപന പ്രാർത്ഥനയും ആശീർവാദവും:റവ. ഡോ. ജെയിംസ് എൻ. ജേക്കബ്  നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ReCaptcha error: Failed to load script