Image

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

Published on 12 April, 2025
കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

വത്തിക്കാൻ: കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ച് വത്തിക്കാൻ പ്രഖ്യാപനം. മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായിരിക്കും കോഴിക്കോട്. സുൽത്താൻ പേട്ട് , കണ്ണൂർ രൂപതകൾ അതിരൂപതയ്ക്ക് കീഴിലായിരിക്കും. ബിഷപ്പായിരുന്ന ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി ഉയർത്തിയിട്ടുണ്ട്.

തലശേരി ബിഷപ്പ് മാർ  ജോസഫ് പാംപ്ലാനിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചത്. കോഴിക്കോട് രൂപത 102 വര്‍ഷം പിന്നിടുമ്പോഴാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.

കേരള ലാറ്റിൻ കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട്. 2012ലാണ് വർഗീസ് ചക്കാലക്കൽ കോഴിക്കോട് ബിഷപ്പായി ചുമതലയേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക