
തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത അക്കൗണ്ട്സ് ജനറൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനായ ജതിൻ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. പതിനൊന്ന് മാസമായി സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ജതിന്റെ വീടിന്റെ ടെറസിൽ നിന്നാണ് നാല് മാസം വളർച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തിയത്.
എക്സൈസ് ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. രാജസ്ഥാൻ സ്വദേശിയായ ജതിൻ, അക്കൗണ്ട്സ് ജനറൽ ഓഫീസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥ സുഹൃത്തുക്കളോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. കഞ്ചാവ് ചെടികൾക്കൊപ്പം അവ പരിപാലിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും രണ്ട് പാക്കറ്റ് കഞ്ചാവ് വിത്തുകളും ജതിന്റെ മുറിയിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തിട്ടുണ്ട്.
English summary:
Cannabis cultivation on terrace; AG's office staff caught