Image

ഇ ഡിക്കെതിരായ പ്രതിഷേധം; ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

Published on 17 April, 2025
ഇ ഡിക്കെതിരായ പ്രതിഷേധം;  ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിക്കെതിരായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. പോലീസ് വിട്ടയച്ച ശേഷം ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തിയതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക