Image

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ ദാരുണ സംഭവം. നാല് വയസ്സുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചു. അടൂർ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആനക്കൂട് സന്ദർശനത്തിനിടെയായിരുന്നു അപകടം. കുട്ടി കോൺക്രീറ്റ് തൂണിന് സമീപം കളിക്കുന്നതിനിടെ നാല് അടിയോളം ഉയരമുള്ള തൂൺ ഇളകി കുട്ടിയുടെ ദേഹത്തേക്ക് പതിച്ചു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധി ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വിനോദത്തിനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും. ഫോട്ടോ എടുക്കുന്നതിനായി തുണിൽ ചാരി നിൽക്കുകയും കളിക്കുകയും ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തെ തുടർന്ന് കോന്നി ആനക്കൂട് താൽക്കാലികമായി അടച്ചു. തൂൺ കാലപ്പഴക്കം മൂലമാണോ ഇളകിവീണതെന്ന് പരിശോധിക്കും. നേരത്തെ അതിർത്തി നിർണയത്തിനായി ഉപയോഗിച്ചിരുന്ന തൂണുകൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാതയുടെ വശത്ത് നിലനിർത്തുകയായിരുന്നു.

 

 

Enhlish summary:

Tragic end for 4-year-old as concrete pillar collapses at Konni elephant shelter.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക