Image

ശനിയാഴ്ച ഹാജരാവണം; ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടീസ്

Published on 18 April, 2025
ശനിയാഴ്ച ഹാജരാവണം; ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിന്റെ നോട്ടീസ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ശനിയാഴ്ച ഹാജരാവണമെന്ന് പൊലീസിന്റെ നോട്ടീസ്. കൊച്ചി പൊലീസാണ് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചത്.

ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിർദേശം. ഷൈന്‍ ടോം ചാക്കോയെ കണ്ടെത്താനാകാത്തതിനാല്‍ നടന്റെ വീട്ടുകാര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് പൊലീസ് കൈമാറും.

ഹാജരായാൽ സെൻട്രൽ എസിപിയുടെ നേതൃത്വത്തില്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യും. ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞത് സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. എന്നാൽ ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക