Image

പള്ളിയുടെ സ്ഥലത്ത് കുരിശ് സ്ഥാപിച്ചതിന് വികാരി ഉൾപ്പെടെ 15 പേർക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയിൽ

Published on 18 April, 2025
പള്ളിയുടെ സ്ഥലത്ത്   കുരിശ് സ്ഥാപിച്ചതിന് വികാരി ഉൾപ്പെടെ 15 പേർക്കെതിരെ കേസ്; പിഴുതെടുത്ത കുരിശ് വനം വകുപ്പ് കസ്റ്റഡിയിൽ

തൊടുപുഴ നാരങ്ങാനത്ത് പള്ളിയുടെ സ്ഥലത്തു കുരിശു സ്ഥാപിച്ച സംഭവത്തിൽ വികാരി ഉൾപ്പെടെ 15 പേർക്കെതിരെ കേസ്. തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം ഉൾപ്പെടെ 15 പേരെ പ്രതിചേർത്തു വനംവകുപ്പ് കേസെടുത്തു. വികാരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തി വനഭൂമിയിൽ കുരിശ് സ്ഥാപിച്ചെന്നാരോപിച്ചാണു കേസെടുത്തത്.


എന്നാൽ, വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 700 മീറ്റർ പുറത്തുള്ള കൈവശഭൂമിയിലാണു കുരിശു സ്‌ഥാപിച്ചതെന്നു നാട്ടുകാരും ഇടവകക്കാരും പ്രതികരിച്ചു. കുരിശ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതുമാറ്റിയിരുന്നു. സംഭവത്തിൽ കേസെടുത്തതോടെ, പിഴുതെടുത്ത കുരിശ് തൊണ്ടിമുതലായി മാറി. നിലവിൽ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ് കുരിശ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക