Image

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു ; ബിജെപിക്കെതിരേ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Published on 18 April, 2025
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള  അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു ; ബിജെപിക്കെതിരേ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ബിജെപിക്കെതിരേ പരസ്യ വിമർശനവുമായി തലശേരി  ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി . ഭരണഘടന രാജ്യത്ത് നൽകുന്ന ഏറ്റവും ശക്തമായ ഉറപ്പാണ് മതേതരത്വം. എന്നിട്ടും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു.

ജബൽപൂരിലും മണിപ്പൂരിലും ഇതാണ് സംഭവിക്കുന്നത്. കുരിശിന്റെ വഴി നടക്കാൻ സമ്മതിക്കാത്ത എത്രയോ നഗരങ്ങൾ ഇന്ത്യയിൽ ഉണ്ടാവും. മതവും രാഷ്ട്രീയവും അനാവശ്യ സഖ്യം ചേരുമ്പോൾ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്നും മാർ പാംപ്ലാനി പറഞ്ഞു.

Join WhatsApp News
Mathai Kuzhayalil 2025-04-18 16:48:45
ഇത് പാമ്പ്ലാനി പറയുന്നത് ശരിയാണ്. കാസ പറയുന്നത് പലതും തെറ്റാണ്. ചില ബിഷപ്പ് മാര് ബിജെപിയെയും ഇടിയെയും ഭയന്ന്, ആ ഭയത്തിന്റെ വെളിച്ചത്തിലെ ബിജെപിക്ക് ഭരിക്കുന്ന പാർട്ടിക്കും ഓശാന പാടുന്നു. തെറ്റിനെ തെറ്റൊന്നു പറയാൻ, ഏത് ഭരിക്കുന്ന പാർട്ടി ആയാലും, അവരെ എതിർക്കാൻ സമാധാനമായി എതിർക്കാൻ, ജീസസ് ക്രൈസ്റ്റ് കാണിച്ചിരിക്കുന്ന മാർഗം പിന്തുടരാൻ, വേണ്ടിവന്നാൽ, കുരിശുമരണം ഏറ്റുവാങ്ങണം എന്ന് പറയുന്നില്ല, എന്നാൽ കുറച്ചൊക്കെ ത്യാഗം സഹിച്ച് ഇവരെയൊക്കെ എതിർക്കാൻ തയ്യാറാകണം. നാട്ടിലെ ഭരണകക്ഷികൾ ഇപ്പോൾ ചെയ്യുന്നത് അന്യായമാണ്. വളരെ സിമ്പിൾ സിറ്റി അനുസരിക്കുന്ന ചെറുപ്പക്കാരനായ, മാതൃകാ പുരുഷനായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ ഇന്ത്യയിൽ ഭരണം വരണം. അതുമാതിരി കേരളത്തിലും, പണം ധൂർത്തടിക്കുന്ന, ഒരു ന്യായവും ഇല്ലാത്ത ഭരണം അവസാനിക്കണം. എവിടെയാണെങ്കിലും Secularism നിലനിൽക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക