Image

ഹാപ്പി പാസിയയുടെ ഐഎസ്ഐ ബന്ധം വെളിപ്പെടുത്തി എഫ്ബിഐ

Published on 18 April, 2025
ഹാപ്പി പാസിയയുടെ  ഐഎസ്ഐ ബന്ധം വെളിപ്പെടുത്തി   എഫ്ബിഐ

സാക്രമെന്റോയിൽ അറസ്റ്റിലായ ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗിനെതിരെ വൻ വെളിപ്പെടുത്തലുമായി യുഎസിന്റെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ഇയാൾ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) എന്നിവയുമായി സഹകരിച്ച് പ്രവർത്തിച്ചതായി സംശയിക്കുന്നുവെന്നാണ് എഫ്ബിഐ പറഞ്ഞത്.

നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച സിംഗിനെ എഫ്ബിഐയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസും (ഇആർഒ) ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.

"അനധികൃതമായി യുഎസിലേക്ക് കടന്നതായി ആരോപിക്കപ്പെടുന്ന തീവ്രവാദി ഹർപ്രീത് സിംഗിനെ എഫ്ബിഐയും ഇആർഒയും ചേർന്ന് സാക്രമെന്റോയിൽ വെച്ച് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ), ഖാലിസ്ഥാനി ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) എന്നിവയുമായി ഇയാൾ സഹകരിച്ചതായി സംശയിക്കുന്നു," എഫ്ബിഐ സാക്രമെന്റോ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക