
പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്ത് വെട്ടിക്കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കണ്ണമംഗലം സ്വദേശി ഷണ്മുഖനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വൈകുന്നേരം അഞ്ചരയോടെയായിരുന്നു കൊലപാതകം നടന്നത്.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ഇരുവരും വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അക്രമം നടന്നത്. രാമദാസിന്റെ ഇരുകാലുകൾക്കും വെട്ടേറ്റതിനെ തുടർന്ന് ശബ്ദം കേട്ടെത്തിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഇരുവർക്കുമിടയിലെ മുൻകാല ബന്ധങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തുകയാണ്.
English summary:
Dispute during drinking session; friend hacked to death in Ottapalam.