Image

46 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; സിനിമാ അസോസിയേറ്റ് ഡയറക്ടറും കോസ്റ്റ്യൂമറും പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
46 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്; സിനിമാ അസോസിയേറ്റ് ഡയറക്ടറും കോസ്റ്റ്യൂമറും പിടിയിൽ

ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവും, കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയും സിനിമ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫിയുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് തട്ടിപ്പ് നടന്നത്. മട്ടാഞ്ചേരിയിലെ ഒരു യുവാവിന് വാട്സ്ആപ്പിലൂടെ ഒരു ലിങ്ക് അയച്ചുകൊടുത്താണ് തട്ടിപ്പ് ആരംഭിച്ചത്. ഈ ലിങ്കിലൂടെ ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി 46 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ട യുവാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തട്ടിയെടുത്ത പണം റാഫി ശ്രീദേവിൻ്റെ അക്കൗണ്ടിലേക്ക് മാറ്റുകയും, ശ്രീദേവ് അത് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഈ തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

 

 

 

English summary:

Online fraud of ₹46 lakh; film associate director and costume designer arrested.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക