Image

ഫിലിം ചേമ്പര്‍ എന്നെ കബളിപ്പിച്ചു ?: സജി നന്ത്യാട്ടിനെ വിശ്യാസമില്ല ?; പരാതി പിന്‍വലിക്കാന്‍ തയ്യാറെന്നും വിന്‍സി അലോഷ്യസ്; ബോധമില്ലാത്തവരുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോള്‍

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
ഫിലിം ചേമ്പര്‍ എന്നെ കബളിപ്പിച്ചു ?: സജി നന്ത്യാട്ടിനെ വിശ്യാസമില്ല ?; പരാതി പിന്‍വലിക്കാന്‍ തയ്യാറെന്നും വിന്‍സി അലോഷ്യസ്; ബോധമില്ലാത്തവരുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോള്‍

നടി വിൻസി അലോഷ്യസ് താൻ നൽകിയ പരാതിയിൽ ഫിലിം ചേമ്പറിന് വിശ്വാസമില്ലെന്നും ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് വാക്ക് ലംഘിച്ചെന്നും തുറന്നുപറഞ്ഞു. ഷൈൻ ടോം ചാക്കോയുടെ പേര് പുറത്തുപറയരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഫിലിം ചേംബർ അത് ചെയ്തത് വിശ്വാസവഞ്ചനയാണ്. അതിനാൽ ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാണെന്നും എന്നാൽ പ്രൊഡ്യൂസേഴ്സ് ഗിൽഡിനും അമ്മയ്ക്കും നൽകിയ പരാതികളിൽ ഉറച്ചുനിൽക്കുന്നുവെന്നും വിൻസി വ്യക്തമാക്കി.

ഈ രണ്ട് സംഘടനകളെയും താൻ ബഹുമാനിക്കുന്നു. ഷൈൻ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിലുള്ള അതൃപ്തിയും വിൻസി മറച്ചുവെച്ചില്ല. ഫിലിം ചേംബർ ജനറൽ സെക്രട്ടറി തനിക്ക് വാക്ക് നൽകിയിട്ടും അത് ലംഘിച്ചത് ഖേദകരമാണെന്നും വിൻസി കൂട്ടിച്ചേർത്തു. ഇതോടെ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ വിൻസിയുടെ പരാതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പരാതിക്കാരിക്ക് തന്നെ പരാതി നൽകിയതിൽ അതൃപ്തിയുണ്ടായ സാഹചര്യത്തിൽ, വിൻസിക്ക് പിന്തുണ നൽകിയവരും പിൻമാറാൻ സാധ്യതയുണ്ട്. ഷൈൻ ടോം ചാക്കോയുടെ പെരുമാറ്റരീതികളോടുള്ള എതിർപ്പാണ് വിൻസിക്ക് പിന്തുണ നൽകുന്നവരുടെ പ്രധാന കാരണം. ഈ വിഷയത്തിൽ സിനിമാ ലോകം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുകയാണ്.

 

 

 

English summary:

Did the Film Chamber deceive me?: Don't trust Saji Nandiyattu?; Willing to withdraw the complaint, says Vincy Aloysius; Now I feel guilty because the complaint was filed by people who weren't fully aware.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക