Image

പാലക്കാട്ട് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
പാലക്കാട്ട് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം

 പൂരത്തിനിടെ പാലക്കാട് വെടിക്കെട്ടപകടം. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. കോട്ടായി പെരുംകുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് അപകടം സംഭവിച്ചത്.

രാത്രി 9.45ഓടെയാണ് വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ അപകടമുണ്ടായത്. വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

 

 

English summary:

Fireworks accident at temple in Palakkad.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക