Image

യുവതി കൊല്ലപ്പെട്ടു, രാത്രിയിൽ രഹസ്യമായി സംസ്‌കരിച്ച് പിതാവ്; ദുരഭിമാന കൊലയെന്ന് സംശയം, കേസെടുത്ത് പൊലീസ്

രഞ്ജിനി രാമചന്ദ്രൻ Published on 18 April, 2025
യുവതി കൊല്ലപ്പെട്ടു, രാത്രിയിൽ രഹസ്യമായി സംസ്‌കരിച്ച് പിതാവ്; ദുരഭിമാന കൊലയെന്ന് സംശയം, കേസെടുത്ത് പൊലീസ്

ആഗ്രയിലെ ഗാധി ധാർ ഗ്രാമത്തിൽ 22 വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി രഹസ്യമായി സംസ്കരിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അയൽക്കാരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷമ ചൗധരി എന്ന യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ വയലിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ക്ഷമ ആത്മഹത്യ ചെയ്തതാണെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.

ഭാര്യ നാല് വർഷം മുൻപ് മരിച്ചതിന് ശേഷം വീട്ടിലെ കാര്യങ്ങളും ഇളയ കുട്ടിയുടെ സംരക്ഷണവും ക്ഷമയായിരുന്നു നോക്കിയിരുന്നത്. എന്നാൽ സിങ് ആക്രമണ സ്വഭാവമുള്ള വ്യക്തിയാണെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. രാത്രിയിൽ രഹസ്യമായി സംസ്കാരം നടത്തിയതും, ആരാണ് അതിൽ പങ്കെടുത്തത്, മൃതദേഹം വയലിൽ എത്തിച്ചത് ആരാണ് തുടങ്ങിയ കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തുകയാണ്. ദുരഭിമാന കൊലപാതകമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

 

 

 

English summary:

Young woman murdered, secretly cremated at night by father; suspected to be an honor killing, police register case.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക