
ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്ന് 2005-ൽ കണ്ടെത്തിയ 60 ദശലക്ഷം വർഷം പഴക്കമുള്ള ഭീമാകാരമായ പാമ്പിന്റെ ഫോസിൽ, ലോകത്തിലെ ഏറ്റവും വലിയ പാമ്പായിരുന്ന വാസുകി ഇൻഡിക്കസ് ആണെന്ന് 20 വർഷത്തെ പഠനങ്ങൾക്ക് ശേഷം സ്ഥിരീകരിച്ചു. ഇതുവരെ ഏറ്റവും വലിയ പാമ്പായി കണക്കാക്കപ്പെട്ടിരുന്ന ടൈറ്റനോബോവയെക്കാൾ വലുപ്പമുള്ളതായിരുന്നു വാസുകി. പനന്ധ്രോ ലിഗ്നൈറ്റ് ഖനിയിൽ നിന്നാണ് 27 വലിയ കശേരുക്കൾ അടങ്ങിയ ഈ ഫോസിൽ പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. ഈ കണ്ടെത്തൽ ഇന്ത്യയ്ക്ക് ഒരു ചരിത്ര നേട്ടമാണ്
2005 ൽ ആണ് ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്ന് ഒരു ദശലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിൽ കണ്ടെത്തിയിരുന്നത്. പാറയിൽ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന 27 വലിയ കശേരുക്കൾ ആയിരുന്നു പുരാവസ്തുഗവേഷകർ കണ്ടെത്തിയിരുന്നത്. കച്ചിലെ പനന്ധ്രോ ലിഗ്നൈറ്റ് ഖനിയിൽ നടത്തിയിരുന്ന പുരാവസ്തു പര്യവേഷണങ്ങൾക്കിടയിലാണ് ഈ ഭീമൻ പാമ്പിന്റെ ഫോസിൽ കണ്ടെത്താൻ കഴിഞ്ഞത്. 20 വർഷങ്ങൾ നീണ്ടുനിന്ന ദീർഘകാല പഠനത്തിനു ശേഷമാണ് ഇപ്പോൾ ഗുജറാത്തിൽ നിന്നും കണ്ടെത്തിയ വാസുകി ലോകത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ പാമ്പാണെന്ന് സ്ഥിരീകരിച്ചത്.
English summary:
India's Vasuki defeats Titanoboa; the largest snake in the world.