Image

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ റോഡിന് നടുവില്‍ കസേരയിട്ട് ചായകുടിച്ച് യുവാവ് ; പാഠം പഠിപ്പിച്ച് പോലീസ്

Published on 19 April, 2025
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ റോഡിന് നടുവില്‍ കസേരയിട്ട് ചായകുടിച്ച് യുവാവ് ; പാഠം പഠിപ്പിച്ച് പോലീസ്

ബംഗളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ കൈവിട്ട കളി കളിച്ച യുവാവ് വെട്ടിലായി. റീല്‍സിന് വേണ്ടി തിരക്കേറിയ റോഡിന് നടുവില്‍ കസേരയിട്ട് ചായകുടിച്ച 25 വയസ്സുകാരനെ പോലീസ് പൊക്കി. ബംഗളൂരുവിലാണ് സംഭവം.

ചിമ്പു എന്നറിയപ്പെടുന്ന പ്രശാന്താണ് അറസ്റ്റിലായത്. ഏപ്രില്‍ 12ന് മഗഡിയിലെ തിരക്കേറിയ റോഡിലാണ് ഇയാള്‍ റീല്‍സ് ചിത്രീകരിച്ചത്. റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പോലീസ് യുവാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിനും പൊതുശല്യത്തിനുമാണ് കേസെടുത്തത്.

ഡ്രൈവറായ പ്രശാന്ത് കുടുംബത്തോടൊപ്പം തുമകുരുവിലാണ് താമസം. സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വഴിതേടിയപ്പോഴാണ് നടുറോഡില്‍ കസേരയിട്ട് ചായകുടിക്കാമെന്ന ഐഡിയ വന്നത്. ‘റോഡിലിരുന്ന് ചായ കുടിച്ചാല്‍ പ്രശസ്തിയല്ല, പിഴയാണ് കിട്ടുക’ -വിഡിയോ പങ്കുവെച്ചുകൊണ്ട് ബംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക