Image

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

Published on 17 May, 2015
സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും
കോട്ടയം പുതുപ്പള്ളി സ്വദേശി ടി.എ. ചെറിയാനും കുടുംബവും സുമനസുകളുടെ കരുണയ്‌ക്കായി കാത്തിരിക്കുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗമായിരുന്ന ചെറിയാനെ എട്ടു മാസങ്ങള്‍ക്കു മുമ്പാണ്‌ കാന്‍സര്‍ പിടിമുറുക്കുന്നത്‌. ഇതോടെ കൂലിപ്പണിചെയ്‌ത്‌ കുടുംബം പുലര്‍ത്തി പോന്ന ചെറിയാന്റെ കുടുംബം വിഷമത്തിലായി. ഇതുവരെ മുപ്പതോളം റേഡിയേഷന്‍ നടത്തിയിട്ടും കുറവു വരാത്തതിനാല്‍ ഓപ്പറേഷന്‌ നിര്‍ദേശിച്ചിരിക്കുകയാണ്‌ ഡോക്‌ടര്‍മാര്‍. ഇതുവരെ ഒരു ലക്ഷത്തോളം രൂപ ചെലവായി. ഇനി ഓപ്പറേഷന്‍ എങ്ങനെ നടത്തുമെന്ന്‌ അറിയാനാകാതെ വിഷമിച്ചിരിക്കുകയാണ്‌ ചെറിയാനും കുടുംബവും.

ഓപ്പറേഷന്‌ ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. ഇത്‌ ചെറിയാനും കുടുംബത്തിനും ബാലികേറാമലയാണ്‌. അതിനാല്‍ സുമനസുകളുടെ കാരുണ്യം കാത്തിരിക്കുന്ന ചെറിയാനെ നമുക്കു സഹായാക്കാം.

വിലാസം: ടി.എ ചെറിയാന്‍
തലക്കോട്ടുചാലില്‍,
പുതുപ്പള്ളി പി.ഒ, കോട്ടയം- 686011.


സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍, പുതുപ്പള്ളി അക്കൗണ്ട്‌ നമ്പര്‍: 670 790 51366

ഐ.എഫ്‌.സി കോഡ്‌ SBTR 0000122
SWIFT Code SBTRINBB 102
സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവുംസുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവുംസുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക