യേശു ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നു് പറയുന്നവര്‍ ക്രൈസ്തവ വിശ്വാസികളല്ല. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ മഹാത്ഭുതം നടന്ന സ്ഥലം സന്ദര്‍ശിക്കുക എന്നത് വിശുദ്ധ നാടുകളിലെ തീര്‍ത്ഥാടനത്തിലെ ഏറ്റവും മഹനീയവും പരമപ്രധാനവുമായ സന്ദര്‍ഭമാണ്.
യേശു ക്രിസ്തു മരിച്ചിട്ട് മുന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവം അരങ്ങേറിയ സ്ഥലവും യേശുവിന്റെ ശുന്യമായ കല്ലറയും, അവിടെ ഒരുക്കിയിരിക്കുന്ന അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അവസരവുമാണ് ഞങ്ങളോടൊപ്പമുള്ള വൈദികര്‍ക്കും അതില്‍ ഭാഗവാക്കാകുന്ന ഞങ്ങള്‍ക്കേവര്‍ക്കും കൈവന്നിരിക്കുന്നത് എന്ന ബോദ്ധ്യത്തോടെയാണ് രാവിലെ 6:30-നു് തന്നെ എല്ലാവരും ബസ്സില്‍ കയറിയത.് ഗൈഡ് ബിനോയി അച്ചന്റെ പ്രത്യേക ശുപാര്‍ശ പ്രകാരം രാവിലെ 7:30 നാണു് കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നത്.
വിശുദ്ധ നാടുകളലൂടെയുള്ള തീര്‍ത്ഥാടനത്തില്‍ ഏറ്റവും കൂടുതല്‍ ക്യൂവില്‍ നില്‍ക്കേണ്‍ടി വരുന്ന സ്ഥലമാണിത്, എന്നാല്‍ ഞങ്ങള്‍ക്കനുവദിച്ചിരിക്കുന്ന സമയത്തുതന്നെ അവിടെയെത്തി.
യേശുവിനെ കുരിശില്‍ നിന്നിറക്കി സുഗന്ധക്കൂട്ടുകള്‍കൊണ്‍ട് മൃതശരീരം ലേപനം ചെയ്‌യത സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ദിവ്യബലിയില്‍ പങ്കെടുക്കുവാനായി പോയത്. ഈ സ്ഥലത്തിന് ചുറ്റുമായി വിവിധ ക്രൈസ്തവ വിഭാഗങ്ങളുടേതായ മുപ്പതോളം ചാപ്പലുകളുണ്‍ട.് ഈ ദേവാലയത്തിലെ സര്‍ക്കറാരി സ്ഥാപിച്ചിരിക്കുന്നത് യേശുവിനെ അടക്കം ചെയ്ത കല്ലറക്കകത്താണ്.
ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ എല്ലാവരും ഭക്ത്യായദരങ്ങളോടെ പങ്കുകൊണ്‍ടു. കുര്‍ബാന ഇംഗ്ലളിഷും, സുറിയാനിയും കലര്‍ന്നതായിരുന്നു. ഞങ്ങളോടൊപ്പമുള്ള ജോണ്‍ പയ്യപ്പിള്ളിയ്ക്കാണു് ലേഖനം വായിക്കാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. കുര്‍ബ്ബാന അര്‍പ്പിച്ച വൈദികര്‍ പറഞ്ഞത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട ദിനമായിരുന്നു ഇതെന്നു,് ദൈവഭയത്താല്‍ മനസ്സും ശരീരവും വിറച്ചിരുന്നെന്നും, അനര്‍വചനീയമായ സന്തോഷത്താല്‍ അശ്രൂകണങ്ങള്‍ ഉതിര്‍ന്നെന്നും അച്ചന്മാര്‍ സാക്ഷ്യപ്പെടുത്തയപ്പോള്‍ അവരുടെ ജീവിതം ധന്യമായ നിമിഷത്തെയോര്‍ത്ത് ഏവരും ദൈവത്തെ സ്തുതിച്ചു.
കുര്‍ബ്ബാനയ്ക്ക് ശേഷം യേശുവിന്റെ ശൂന്യമായ കല്ലറ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിച്ചു. മുപ്പത് സെക്കന്റ് മാത്രമെ അവിടെ ഒരാള്‍ക്ക് ലഭിക്കകയുള്ളു, അത്രമാത്രം തിരക്കാണ്.
ഏ.ഡി- 326 ലാണ് ആദ്യത്തെ ദേവാലയം കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ഇവിടെ പണിയുന്നത്. അതിന് മുമ്പ് പല ആക്രമണങ്ങള്‍ക്ക് വിധേയമായ ഈ സ്ഥലത്ത് പേഗന്‍സിന്റെ ടെമ്പിളായിരുന്നെന്ന് ചരിത്രം പറയുന്നു. ഏ.ഡി 614-ല്‍ പേര്‍ഷ്യന്‍ ആക്രമണത്തില്‍ ക്രിസ്തീയ ദേവാലയം നശിപ്പിക്കപ്പെടുകയും പിന്നീട് 12ാം നൂറ്റാണ്‍ടിലാണ് കുരിശുയുദ്ധക്കാര്‍ പുനര്‍നിര്‍മ്മാണം നടത്തി ഇപ്പോഴത്തെ നിലയിലാക്കിയത്. ഇത് സ്ഥിതിചെയ്യുന്നത് ഇസ്രയിലിലെ പഴയ നഗരമായ ജറുസലേമിലാണ്.
പഴയ ജറുസലേം പട്ടണം മതിലുകള്‍ക്കുള്ളിലാണ്, ഈ പട്ടണത്തിലേയ്ക്ക് കടക്കാന്‍ എട്ട് ഗേറ്റുകള്‍ ഉണ്‍ട് ക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തിലുണ്‍ടായിരുന്ന മതിലുകളും ഗേറ്റുകളും പല ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടു, പിന്നീട് 16ാം നൂറ്റാണ്‍ടില്‍ ഭരണത്തില്‍ വന്ന ഒട്ടോമന്‍ രാജാവായ സുലൈമാനാണ് ജറുസലേമിനു് ചുറ്റുമുള്ള മതിലുകള്‍ പുതുക്കി പണിയുകയും ഗേറ്റുകള്‍ പുന:സ്ഥാപിക്കുകയും ചെയ്തതെന്നു് ചരിത്രം പറയുന്നു. ഓരോ ഗേറ്റിനും ഓരോ കഥകളും ചരിത്രങ്ങളും പറയുവാനുണ്‍ട്.
സ്സയണ്‍ ഗേറ്റ്: പഴയ നിയമത്തിലെ രാജാവായിരുന്ന ദാവീദിന്റെ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലത്തിലേക്ക് ഇതിലൂടെ പ്രവേശിക്കാം, അറബികള്‍ ഈ ഗേറ്റിനെ ദാവീദ് പ്രവാചകന്റെ ഗേറ്റെന്നും വിളിക്കുന്നു. ഈ ഗേറ്റിലൂടെ അകത്തുകടന്നാല്‍ മുസ്ലീം, അര്‍മേനിയന്‍ ക്വാട്ടറിലേക്ക് കടക്കാം
ഡംഗ് ഗേറ്റ്: ജറുസലേം നഗരത്തില്‍ നിന്നുള്ള ചപ്പുചവറുകളും, മറ്റു മാലന്യങ്ങളും വലിച്ചെറിയുന്ന സ്ഥലത്തിലുള്ള ഗേറ്റിനാണി പേര്. ഈ ഗേറ്റിനടുത്താണു് വിഖ്യാതമായ വെസ്റ്റേണ്‍ വ്വാള്‍ അഥവാ വിലാപത്തിന്റെ മതില്‍ സ്ഥിതിചെയ്യുന്നത്. പഴയ നിയമ കാലത്തുണ്‍ടായിരുന്ന എട്ട് ഗേറ്റുകളില്‍ ഒന്നാണിത്.
ലയണ്‍സ് ഗേറ്റ്: ഇതിനെ സെന്റ് സ്റ്റീഫന്‍സ് ഗേറ്റെന്നും പറയും, ക്രൈസ്തവ സഭയിലെ ആദ്യ രക്തസാക്ഷിയായ എസ്തഫാനോസിനെ കല്ലെറിഞ്ഞു കൊന്നതിനു് സെന്റ് പോള്‍ സാക്ഷിയാകുന്നത് ഇവിടെ വച്ചാണ്. ഗേറ്റിനു് മുകളില്‍ ഇരുവശങ്ങളിലും രണ്‍ട് സിംഹങ്ങളുടെ രുപം കൊത്തിവച്ചിട്ടുണ്‍ട്.
ഹേറോദ് ഗേറ്റ്: കുപ്രസിദ്ധനും, ക്രുരനുമായിരുന്ന ഹേറോദേസിന്റെ പേരിലുള്ളതാണു്. ഫൗളവര്‍ ഗേറ്റെന്നും ഇതിനു് പേരുണ്‍ട്.
ഡമാസ്‌കസ് ഗേറ്റ്: ഇതിലൂടെയാണു് രാജ്യത്തെ പ്രമുഖ വ്യക്തികള്‍ ജറുസലേമില്‍ പ്രവേശിച്ചിരുന്നത്. ഇതിനടുത്തുള്ള ചെറിയ ഗേറ്റിലൂടെയാണു് യേശു കുരിശ് വഹിച്ച് മുമ്പോട്ട് നീങ്ങിയത് എന്ന് ഇവിടെത്തെ പാരമ്പര്യങ്ങള്‍ പറയുന്നു.
ജാഫ ഗേറ്റ്: ക്രിസ്സ്റ്റ്യന്‍, ജുത ക്വാട്ടറിലേക്ക് കടക്കാനുള്ള വഴിയാണിത്. ഈ ഗേറ്റിലൂടെ കടന്നാല്‍ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിലെത്താം, ജാഫ തുറമുഖത്തു നിന്ന് ജറുസലേമിലെത്താനുള്ള ഗേറ്റു കൂടിയാണിത്.
ന്യൂഗേറ്റ്: ഈ ഗേറ്റ് സുല്‍ത്താന്‍ സുലൈമാന്റെ പ്ലാന്‍ അനുസരിച്ചുള്ള ഗേറ്റായിരുന്നില്ല, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന ഘട്ടത്തില്‍ ക്രിസ്ത്യാനികളോടു സഹീഷണതയുണ്‍ടായിരുന്ന ചക്രവര്‍ത്തി അവരുടെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശക്കന്നതിനു് ഒരുക്കികൊടുത്ത കവാടമണിത്.
ഗോള്‍ഡന്‍ ഗേറ്റ്: ഇതിനടുത്താണ് ടെമ്പിള്‍ മൗണ്‍ട്, ഈ ഗേറ്റ് നൂറ്റാണ്‍ടുകളായി പരിപുര്‍ണ്ണമായും അടച്ചിരിക്കുകയാണു് മാത്രമല്ല മുസ്ലീംകളുടെ അധീനതയിലുമാണു്, ഇതിലുടെയാണു് യഹൂദര്‍ വിശ്വസിച്ച് കാത്തിരിക്കുന്ന മിശിഹാ വരുന്നതെന്നാണു് വിശ്വാസം. ഒലിവു മലയ്ക്ക് അഭിമുഖമായാണു് ഈ ഗേറ്റ് നിലകൊള്ളുന്നത്. യഹൂദര്‍ വിശ്വസിച്ച്, പ്രാര്‍ത്ഥിച്ച് കാത്തിരിക്കുന്ന മിശിഹാ ഒലിവു മലയില്‍ നിന്നറങ്ങി വന്ന് ഗോള്‍ഡന്‍ ഗേറ്റിലൂടെ ജറുസലേമിലേയ്ക്ക് പ്രവേശിക്കുമെന്നാണു് യഹൂദരുടെ വിശ്വാസം. ഇത് മനസ്സിലാക്കുന്ന മുസ്ലീംകള്‍ പതിനാറടി ഉയരത്തില്‍ ഭദ്രമായി ഗേറ്റ് സീലു ചെയ്തിരിക്കുകയാണ്. ഇതിനകത്താണ് ഗോള്‍ഡന്‍ മോസ്‌ക്ക് പണിതിരിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീംകള്‍ പരിപാവനമായി കരുതുന്ന ഈ സ്ഥലത്തു വച്ചാണ് പ്രവാചകനായിരുന്ന നബിയെ ഗബ്രിയല്‍ മാലഖ സ്വര്‍ഗ്ഗത്തിലേയ്ക്ക് കൊണ്‍ടു പോയത് ആ യാത്രയ്ക്കിടയില്‍ അദ്ദേഹം മോസ്സസിനെയും, അബ്രാഹത്തെയും, യേശുവിനെയും ദര്‍ശിച്ചെന്ന് മുസ്ലീംകള്‍ വിശ്വസിക്കുന്നു. ഇതില്‍ നിന്നൊക്കെ നമ്മള്‍ മനസ്സിലാക്കേണ്‍ടത് ഒരു ദൈവത്തിലെത്താന്‍ മനുഷ്യര്‍ തമ്മില്‍ മത്‌സരിക്കുന്നു, ഭിന്നതകള്‍ ഉണ്‍ടാക്കുന്നു.
ഗോള്‍ഡന്‍ മോസ്‌ക്കും പരിസരങ്ങളും കൈവശം വച്ചിരിക്കുന്ന മുസ്ലീംകളും, അവിടെയുള്ള ഗേറ്റിലൂടെ ജറുസലേമിലെത്തി യഹൂദരെ രക്ഷിക്കാനുള്ള മിശിഹായും, അവിടെത്തന്നെ ക്രൂശിക്കപ്പെട്ട യേശുവും പ്രതിനിധാനം ചെയ്യുന്നത് എകദൈവമായ യഹോവയെയാണു്. ഇതൊക്കെ മനസ്സിലാക്കിയിട്ടും ദൈവവിശ്വാസികളായ ജനങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിത്തുകള്‍ പാകുന്ന ബുദ്ധിജീവികളെന്നവകാശപ്പെടുന്ന മതമൗലിക വാദികളാണു് ഇന്ന് ലോകത്തുണ്‍ടാകുന്ന അസമാധനത്തിന്റെയും, അശാന്തിയുടെയും കാരണക്കാര്‍.
ഇതിനൊക്കെ ഒരു പരിഹാരമുണ്ടോ എന്ന ചിന്തയോടെ ടെമ്പിള്‍ മൗണ്‍ടിലെ സെന്റ് ആന്‍സ് ചര്‍ച്ചിലെത്തി. ഇവിടെയാണ് യേശുവിന്റെ അമ്മയായ മറിയത്തിന്റെ മതാപിതാക്കളായ അന്നയും, ജോഹിമും താമസിച്ചിരുന്നത്. പരിശുദ്ധ കന്യാമറിയം ജനിച്ചു എന്നു് പറയപ്പെടുന്ന സ്ഥലമാണിത്. മനോഹരമായ പുന്തോട്ടവും അതിനു ചുറ്റുമുള്ള വൃക്ഷനിരകളും, ശാന്തമായ അന്തരീക്ഷവും ഈ സ്ഥലത്തിന്റെ പവിത്രതയെ വര്‍ദ്ധിപ്പിക്കുന്നു. പുതിയ നിയമ ബൈബിളില്‍ മറിയത്തിന്റെ ജന്മസ്ഥത്തെക്കുറിച്ച് പ്രത്യേകമായി ഒന്നും പരാമര്‍ശിക്കുന്നില്ല എന്നാല്‍ ഈ സ്ഥലം പാരമ്പര്യങ്ങളിലൂടെ മറിയത്തിന്റെ ജന്മസ്ഥലമായി പറഞ്ഞുവരുന്നു.
ഈ സ്ഥലത്തു നിന്നു് ഞങ്ങള്‍ നടന്നു നീങ്ങിയത് ബത്‌സേദ കുളം സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്കാണു്. ഇവിടെ വച്ചാണു് യേശു മുപ്പത്തെട്ടു വര്‍ഷമായി തളര്‍വാത രോഗിയായിരുന്ന ആളോട് എഴുന്നേറ്റ് കിടക്കയുമായി പോകുക എന്നു് പറഞ്ഞ ഭാഗം യോഹന്നാന്റെ സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. പഴയ നിയമ ബെബിള്‍ക്കാലത്തും ഈ കുളത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ കുളത്തിലെ വെള്ളം ഔഷധഗുണമുള്ളതാണെന്നു് പാരമ്പര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനടുത്തുള്ള ലയണ്‍സ് ഗേറ്റ് ആ കാലഘട്ടത്തില്‍ ഷീപ്പ് ഗേറ്റെന്നാണു് അറിയപ്പെട്ടിരുന്നത്, കാരണം ജറുസലേം ദേവാലയത്തില്‍ യഹോവയ്ക്ക് ബലികഴിക്കാന്‍ കൊണ്ടു പോകുന്ന ആടുകളെ കുളിപ്പിച്ചിരുന്ന കുളമായിരുന്നു ഇതെന്നും പറയുന്നുണ്ട്.
അഞ്ചാം നൂറ്റാണ്ടില്‍ ബൈസ്ന്റയിന്‍ കാലഘട്ടത്തില്‍ ഇിടെയൊരു ബസലിക്ക നിര്‍മ്മിച്ചിരുന്നു എന്നാല്‍ പേര്‍ഷ്യന്‍ ആക്രമണത്തില്‍ അത് നശിപ്പിക്കപ്പെട്ടു തുടര്‍ന്നു് 12ാം നൂറ്റാണ്‍ടില്‍ വന്ന കുരിശുയുദ്ധക്കാര്‍ അവിടെയൊരു ചാപ്പല്‍ സ്ഥാപിച്ചിട്ടുണ്ട്. തളര്‍വാത രോഗികളുടെ ചര്‍ച്ചായി ഇത് അറിയപ്പെടുന്നു.
ചരിത്രവും പാരമ്പര്യവും, സത്യവും മിഥ്യയും ഇഴചേര്‍ന്നു കിടക്കുന്ന ഇവിടെത്തെ തുണിലും തുരിമ്പിലും ഓരോ കഥകള്‍ അല്ലെങ്കില്‍ ചരിത്രങ്ങള്‍ പറയുവാനുണ്ട്.
, വിശ്വാസത്തിന്റെ ദൃഷ്ടിയിലുടെ നോക്കുന്ന ഒരുവനു കണ്ണികള്‍ വിളക്കി ചേര്‍ത്ത ഒരു മാല പോലെ മനോഹരവും, പുര്‍ണ്ണവുമായ അനുഭവമാണു് ലഭിക്കുക.
(തുടരും....)