MediaAppUSA

ഞാന്‍ കണ്ട വിശുദ്ധനാട് (ഒന്‍പതാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)

Published on 28 August, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (ഒന്‍പതാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയവഴികള്‍ "കുരിശിന്റെവഴി' ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നോമ്പുകാലത്ത് പ്രത്യേകിച്ചും പീഢാനുഭവവാരത്തില്‍ പ്രധാനപ്പെട്ടതാണല്ലോ. യേശുകുരിശുവഹിച്ചുകൊണ്‍ട് നീങ്ങിയ പതിനാല്സ്ഥലങ്ങള്‍ പഴയജറുസലേമില്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും.

പീലാത്തോസിന്റെ ഭവനത്തില്‍ വച്ച് യേശുവിനെ മരണത്തിന് വിധിക്കുന്നു.
ഇതാണല്ലോ കുരിശിന്റെവഴിയിലെ ഒന്നാംസ്ഥലം, ഇവിടം മുതല്‍യേശുകുരിശുമേന്തി മുമ്പോട്ടു നീങ്ങിയസ്ഥലങ്ങളിലൂടെ ആബേലച്ചന്റെ വ്യഖ്യാതമായ കുരിശിന്റെവഴിയിലെ ഹൃദയസ്പര്‍ശ്ശിയായ ഗാനങ്ങളാലപിച്ച് മുമ്പോട്ട് നീങ്ങുവാന്‍ കൂടെയുള്ള അച്ചന്മാരുടെ നേതൃത്വത്തില്‍ തീരുമാനിച്ചതനുസരിച്ച് ഓരോ ഫാമിലിയ്ക്കും ഓരോസ്റ്റേഷനില്‍ വായിക്കാനുള്ള പ്രാര്‍ത്ഥനകള്‍ നല്‍കി. മിക്ക സ്റ്റേഷനുകളും പള്ളിക്കകത്താണ് സ്ഥിതിചെയ്യുന്നത് എന്നാല്‍ ചിലസ്റ്റേഷനുകള്‍ നിരത്തില്‍രേഖപ്പെടുത്തിയിട്ടുണ്ട്.

കുരിശിന്റെവഴി പ്രാര്‍ത്ഥനകള്‍ നടത്തിപോകാനുള്ള ഭാരമേറിയകുരിശുകള്‍ ഇവിടെ ലഭ്യമാണ്. ഇതെല്ലാം ഒരു ബിസനസ്സിന്റെ ഭാഗമായാണ് ഇവിടെയുള്ളവര്‍ കാണുന്നതെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെയും സംസാരത്തിലൂടെയും മനസ്സിലാക്കാന്‍ സാധിക്കും.

ഒരു വശത്ത് ബിസനസ്സ് മറുഭാഗം ഭക്തിപാരവശ്യത്താല്‍ അവരുടെ വിശ്വാസം ഏറ്റുപറയുന്നവര്‍. ഓരോ ക്രൈസ്തവവിഭാഗവും ഓരോസ്റ്റേഷനുകള്‍ അവരുടെ അധീനതയില്‍ ആക്കിയിരിക്കുകയാണ്.

പതിനാല്സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനകളുള്ള കുരിശിന്റെവഴി ആരംഭിച്ചു. ഒന്നാംസ്ഥലം ഒരു ചാപ്പലിനുള്ളിലായിരുന്നു. പ്രാര്‍ത്ഥനയും പാട്ടും കഴിഞ്ഞ് രണ്ടൈംസ്ഥലം അടയാളപ്പെടുത്തിയിരുന്ന നിരത്തിലെത്തി. വളരെ ശ്രദ്ധേയമായി തോന്നിയത് ഇതില്‍ പങ്കെടുത്തവരില്‍ പലരും യേശുവിന്റെ പീഢാനുഭവം മനസ്സില്‍ ധ്യാനിച്ച് ആ പീഢാസഹനങ്ങള്‍ ഉള്‍ക്കൊണ്‍ട് പ്രാര്‍ത്ഥിച്ചപ്പോള്‍ വിങ്ങിപ്പൊട്ടലുകളായ ദൃശ്യങ്ങളുംകാണുവാനും അനുഭവിക്കുവനും കഴിഞ്ഞു.

വിരോധഭാസമായി തോന്നിയത്കുരിശിന്റെവഴി അരങ്ങേറിയസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ദേവാലയങ്ങള്‍ വിവിധ ഗ്രൂപ്പുകളുടെ അധീനതയില്‍ ആയതുകൊണ്‍ട് അതിനകത്ത് പ്രവേശിക്കുവാന്‍ അവര്‍ അനുവദിച്ചില്ല
പുറത്തുനിന്ന് പ്രാര്‍ത്ഥിച്ച് മുമ്പോട്ട് നീങ്ങുകയാണുണ്ടായത്.

കുരിശിന്റെവഴിയിലുടെ നടന്ന് ഞങ്ങള്‍ ചെന്നെത്തിയത് യേശുവിനെ കുരിശില്‍തറച്ച സ്ഥലമായ ഗോല്‍ഗോദ അഥവാ കാല്‍വരി എന്ന സ്ഥലത്താണ്. ജറുസലേം മതിലിന് തൊട്ടുപുറത്തയാണ് ഈ സ്ഥലം. ഇതിന് തലയോട്ടികളുടെ സ്ഥലമെന്നും അര്‍ത്ഥമുണ്ട്. തലയോട്ടിയുടെ ആകൃതിയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. കള്ളന്മാരെയും കൊള്ളക്കാരെയും കൊണ്ട് ്‌വലിച്ചെറിയുന്ന സ്ഥലമായിരുന്നു ഇതെന്ന് ്ഇവിടെത്തെ പാരമ്പര്യങ്ങള്‍ പറയുന്നു. അതോടൊപ്പംഈ സ്ഥലം ഭൂമിയുടെ മദ്ധ്യഭാഗമാണെന്നും പറയുന്നുണ്ട്.

ഏ.ഡി. 325-ല്‍ കോണ്‍സ്സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലേന രാജ്ഞിയേശുവിന്റെ കബറിടംകണ്‍ടെത്തി, തുടര്‍ന്നുള്ള അന്വേഷണത്തില്‍ യേശുവിനെ തറച്ച കുരിശു കണ്‍ടെത്തുകയും ആ കുരിശ് യേശുവിന്റെ തന്നെയാണോ എന്ന് പരീക്ഷിയ്ക്കാന്‍ കുരിശില്‍ രോഗികളെകിടത്തിയെന്നും അവരെല്ലാം സുഖപ്പെട്ടുവെന്നും ഇവിടെത്തെ പാരമ്പര്യങ്ങള്‍ പറയുന്നു. ആ സംഭവത്തിനു ശേഷമാണ് ഈ പ്രദേശത്ത് പള്ളികള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ടാണ് ്‌ക്രൈസ്തവദേവാലയങ്ങളില്‍ സെപ്തബര്‍ 14-നു കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആചരിക്കുന്നത്.

ഗൈഡായ ബിനോയി അച്ചനില്‍ നിന്ന് ചരിത്രവും, പാരമ്പര്യപഠനങ്ങളെപ്പറ്റിയും ഏറെകേട്ടുകഴിഞ്ഞപ്പോഴെക്കും ലഞ്ചിനുള്ള സമയമായി. ജറുസലേം പട്ടണത്തിലെ ഒരു പൗരാണിക റസ്റ്റോറന്റില്‍ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ കൊണ്‍ട് സമര്‍ത്ഥമായ ലഞ്ച്് കഴിച്ച് ഉന്മേഷരായി മൗണ്‍ട് സീയോണിലേക്ക് പുറപ്പെട്ടു.

പുരാതന ജറുസലേമിലെ ഏറ്റവുംഉയര്‍ന്ന സ്ഥലമായാണ് ്‌സീയോണ്‍ അറിയപ്പെട്ടിരുന്നത്. ബൈബിള്‍ പരമായ പല സുപ്രധാന സംഭവങ്ങളും അരങ്ങേറിയ സ്ഥലമാണിത്. അന്ത്യഅത്താഴത്തിനായി യേശുവും ശിഷ്യന്മാരും ഒന്നു ചേര്‍ന്ന സ്ഥലം.

യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം മാതാവും ശിഷ്യന്മാരും ഒരുമിച്ചുകൂടിയ സെഹിയോന്‍ ഊട്ടുശാലയിലേയ്ക്ക് പരിശുദ്ധാത്മാവ് കടന്നുവന്നതിനെപ്പറ്റി ബൈബിളില്‍ പറയുന്നുണ്‍ട് ആ ദിവസമാണല്ലോ പന്തക്കുസ്ത ദിനമായി ആചരിക്കുന്നത.് ആ സംഭവത്തിന് സാക്ഷ്യംവഹിച്ച
"സെഹിയോന്‍ ഊട്ടുശാല' യേശുവിനെ കുറ്റത്തിന് വിധിച്ച്കാരാഗ്രഹത്തില്‍ അടച്ച സ്ഥലം "കയ്യപ്പാസിന്റെ കാരാഗ്രഹം' ഈ സംഭവങ്ങളെല്ലാം അരങ്ങേറിയ സ്ഥലങ്ങളിലൂടെ നടന്നപ്പോള്‍ പീഢാനുഭവചരിത്രം ദുഃഖവെള്ളിയാഴ്ച പള്ളിയില്‍വായിച്ചതും, അച്ചന്മാരുടെ ഹൃദയസ്പര്‍ശിയായ പ്രസംഗങ്ങളും, ബൈബിള്‍ നാടകങ്ങളില്‍ അഭിനയിച്ചതുമെല്ലാം ഒരു തിരശ്ശീലയിലൂടെന്നവണ്ണം മനസ്സില്‍തെളിഞ്ഞുവന്നു.

പഴയ നിയമകാലത്തെ പ്രബലനായ രാജാവായിരുന്ന ദാവീദിന്റെ പട്ടണം സ്ഥതിചെയ്തിരുന്ന സ്ഥലത്തെത്തി, അവിടെയുള്ള ദാവീദിന്റെ കബറിടം സന്ദര്‍ശിച്ചു. യഹൂദരുംമുസ്ലീം കളുംഒന്നുപോലെ വിശ്വസിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന സ്ഥലമാണിത്. കുരിശു യുദ്ധക്കാരാണ് കബറിടം കണ്‍ടെത്തിസ്മാരകം പണിതുയര്‍ത്തിയത്.

"കോഴികൂവുന്നതിന് മുമ്പ് നീയെന്നെ മുന്നു പ്രാവശ്യംതള്ളിപ്പറയും' എന്ന് പത്രോസിനോട് പറഞ്ഞ സ്ഥലത്ത് പത്രേസിന്റെ പേരില്‍ പള്ളിസ്ഥാപിച്ചിട്ടുണ്ട്. സെന്റ് പീറ്റര്‍ഗല്ലിഗാന്ത എന്നണ് പള്ളിയുടെ പേര.്അവിടം സന്ദര്‍ശിച്ചു. സീയോണ്‍ മലയുടെ താഴ്‌വാരത്തിലാണ് ഈ പള്ളി. ഇവിടെകോഴികുവുന്നതും അതിനടുത്തായി പത്രോസിന്റെ രുപവുംകൊത്തിവച്ചിട്ടുണ്ട്.

പിന്നീട്‌യേശുവിന്റെ ആഗമനം പ്രവചിച്ച യോഹന്നാന്‍ ജനിച്ച സ്ഥലമായി പറയപ്പെടുന്ന ഏന്‍ കരീം എന്ന സ്ഥലത്തേയ്ക്കാണ് ഞങ്ങള്‍ പുറപ്പെട്ടത്. "മുന്തിരിത്തോപ്പിലെ വസന്തംഎന്നാണ് ഹീബ്രുവില്‍ ഏന്‍.കരീം എന്ന പേരിനര്‍ത്ഥം.കന്യാമറിയംസ്‌നാപകയോഹന്നാന്റെമാതാപിതാക്കളെ സന്ദര്‍ശിച്ചസ്ഥലത്താണ് ഫ്രാന്‍സിസ്ക്കന്‍ സഭക്കാര്‍ വിസിറ്റേഷന്‍ ചര്‍ച്ച് നിര്‍മ്മിച്ചിട്ടുള്ളത്.

വളരെ സങ്കീര്‍ണ്ണവുംസാമാന്യ ബുദ്ധിയില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതുമായ നിരവധി സംഭവങ്ങള്‍ക്ക്‌സാക്ഷ്യംവഹിച്ച ജറുസലേമും പരിസരപ്രദേശങ്ങളിലൂടെയുള്ളയാത്രയില്‍കണ്‍ടതും അനുഭവിച്ചതുമായ സംഭവങ്ങളെപ്പറ്റിചിന്തിച്ചുകൊണ്ട് വണ്ടിയിലിരുന്നപ്പോള്‍ കഴിഞ്ഞ പത്ത് ദിവസത്തെ യാത്ര നല്‍കിയ അനുഭവങ്ങള്‍, സാക്ഷ്യങ്ങള്‍, ജീവിതത്തെ വ്യത്യസ്തമായി വീക്ഷിക്കാനുള്ള ഒരു ഉള്‍വിളി ഉണ്ടായതുപോലെതോന്നി.

(അടുത്ത ലക്കത്തോടെ ഈ തീര്‍ത്ഥയാത്ര പുര്‍ണ്ണമാകുന്നു)

ഞാന്‍ കണ്ട വിശുദ്ധനാട് (ഒന്‍പതാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക