Image

കോപ്പിയടി വിവാദം : മാതൃഭൂമി പുസ്‌തകം പിന്‍വലിച്ചു

Published on 30 December, 2017
കോപ്പിയടി വിവാദം : മാതൃഭൂമി പുസ്‌തകം പിന്‍വലിച്ചു


കൊച്ചി: മലയാളി എഴുത്തുകാരനായ മനോജ്‌ രവീന്ദ്രന്റെ യാത്രാവിവരങ്ങള്‍ കോപ്പിയടിച്ച്‌ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകം പിന്‍വലിച്ചു. മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ 'സ്‌പെയിന്‍ കാളപ്പോരിന്റെ നാട്‌' എന്ന പുസ്‌തകമാണ്‌ പിന്‍വലിച്ചത്‌. കാര്യമായ പരിശോധനകൂടാതെയാണ്‌ മാതൃഭൂമി പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.

Join WhatsApp News
Sudhir Panikkaveetil 2017-12-30 09:46:33
ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നവർ ശ്രദ്ധിക്കുക.
മോഷണം എഴുത്തുകാർക്ക് എന്നും ഒരു ഭീഷണിയാണ്.
Truth seeker -copy from FB 2017-12-30 15:20:52
െ ചെറിയ ഒരു തെളിവ് മാത്രം പങ്കുവെക്കുന്നു. ഓറഞ്ച് നിറത്തിൽ കാണുന്നത് എല്ലാം എന്റെ വരികളാണ്. നേഹ എന്ന് പച്ചമഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് എന്റെ മകളും മുഴങ്ങോടിക്കാരി എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് എന്റെ ഭാര്യയുമാണ്.
.
200 പേജുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ 58 പേജുകൾ വള്ളിപുള്ളി വിടാതെ എന്റെ 8 ബ്ലോഗ് പോസ്റ്റുകളിൽ നിന്ന് മോഷ്ടിച്ചതാണ്. 10 പേജുകൾ സജി തോമസ് Saji Thomas എന്ന എന്റെ സ്പെയിൻ പ്രവാസി സുഹൃത്തിന്റെ 2 ലേഖനങ്ങളിൽ നിന്ന് മോഷ്ടിച്ചതാണ്. പലയിടത്തും എന്റെ ഭാര്യയുടെയും മകളുടേയും പേരുകൾ എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ടെങ്കിലും അനേകം പേജുകളിൽ അത് കണ്ടെത്തി നീക്കം ചെയ്യാനുള്ള സാവകാശം തന്റെ തിരക്കിട്ട സാഹിത്യസപര്യയ്ക്കിടയിൽ ശ്രീ കാരൂർ സോമന് കഴിയാതെ പോയതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉടലെടുത്തത് തന്നെ.
.
എന്തായാലും സജി തോമസും ഞാനും നിയമനടപടികളുമായി മുന്നോട്ട് പോകുന്നു. എല്ലാവരുടേയും ഐക്യദാർഢ്യം തുടർന്നുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഒരിക്കൽക്കൂടെ എല്ലാവരേയും നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട്
.
അന്നും ഇന്നും എന്നും
- നിരക്ഷരൻ

texan2 2017-12-31 15:46:18
Considering Karoor is a London based Pravasi writer who has published many books in the past, .....
Just A Reader 2017-12-31 12:34:13
I never believed before that there are' Kooooopa Manduuuuukams ' out there.....! Now, I do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക