Image

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

Published on 05 October, 2018
ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌
പിഞ്ചിളംചുണ്ടില്‍ നിറയുന്ന പുഞ്ചിരിയുമായി അമ്മയുടെ നെഞ്ചോട്‌ പറ്റിച്ചേര്‍ന്നു കിടക്കുമ്പോഴും ഹൃദയസംബന്ധിയായ അസ്വസ്ഥതകളുടെ വേദനകള്‍ ഈ കുഞ്ഞിന്റെ ചിരിയെ മായ്‌ക്കുന്നു. ഇപ്പോള്‍ ആറുമാസം പ്രായമായ അഷിതമോള്‍ക്ക്‌ ജനിച്ചനാള്‍ മുതല്‍ ഹൃദയസംബന്ധിയായ തകരാറുകളുണ്ട്‌. അമൃത ആശുപത്രിയില്‍ ചെക്കപ്പും പലവട്ടം സ്‌കാനിംഗും നടത്തി.

ഹൃദയാസ്വസ്ഥതകളുടെ നൊമ്പരപ്പെടുത്തലുകള്‍ അസ്വസ്ഥതയായി കുഞ്ഞിന്റെ കളിചിരികളില്‍ പോലും നിഴല്‍ വീഴ്‌ത്തുന്നു. ആരോഗ്യസ്ഥിതി മോശമായ കുഞ്ഞിന്‌ ഡോക്‌ടര്‍മാര്‍ അത്യാവശ്യമായി ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്‌. നിലവില്‍ നിശ്ചയിച്ചിരിക്കുന്നതിനു പുറമെ ഒരു വയസിനുള്ളില്‍ തുടര്‍ന്നും രണ്ട്‌ ഓപ്പറേഷനുകള്‍ വേണമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന്റെ പിതാവ്‌ അനീഷിന്‌ പെയിന്റ്‌ കടയിലാണ്‌ ജോലി. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ്‌ അനീഷ്‌. മൂത്തകുട്ടികള്‍ -ആറുവയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇരട്ടകളാണ്‌.

സ്വന്തമായി വീടില്ലാത്ത അനീഷിന്‌ വീട്ടുവാടകയും കുഞ്ഞിന്റെ ചികിത്സയും എല്ലാം കൂടി താങ്ങാനാവുന്നില്ല. നാട്ടുകാരുടെയും മറ്റും കരുണയിലായിരുന്നു ഇതുവരെ ചികിത്സകള്‍ നടന്നത്‌.

അച്ഛനമ്മമാരും അനീഷിനൊപ്പമുണ്ട്‌. ജീവിതബുദ്ധിമുട്ടുകളില്‍ പ്രയാസപ്പെടുന്ന അനീഷും ഭാര്യ രാജിയും അഷിതമോളുടെ ചികിത്സയ്‌ക്കായി കരുണയുള്ള വായനക്കാരുടെ സഹായം തേടുകയാണ്‌.
അഡ്രസ്സ്‌
Anish K.R
Kallanickal House
KizhathatiyoorP.O, Kottayam 686575
Ph: 9747397957


Account No. 5636101002493
Anish K.R
IFSC Code: CNRB0005636

CanaraBank
Mutholy Junction Pala
Puliyannoor
ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക