Image

ഒക്കലഹോമ വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയപരിധി ഫെബ്രുവരി 7ന് അവസാനിക്കുന്നു

പി പി ചെറിയാന്‍ Published on 04 February, 2020
ഒക്കലഹോമ വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയപരിധി ഫെബ്രുവരി 7ന് അവസാനിക്കുന്നു
ഒക്കലഹോമ: മാര്‍ച്ച് 3 ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഒക്കലഹോമ സംസ്ഥാനത്ത് വോട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയ പരിധി ഫെബ്രുവരി 7 വെള്ളിയാഴ്ച അവസാനിക്കുന്നു.

സ്റ്റേറ്റ് ഇലക്ഷന്‍ ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ അപേക്ഷ ഫോം പൂരിപ്പിച്ചു ഓണ്‍ലൈനില്‍ സമയപരിധിക്ക് മുമ്പ് അയച്ചാല്‍ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ലങിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പോസ്റ്റ് ഓഫീസ്, ലൈബ്രറി, ലൈബ്രറി, ഇലക്ഷന്‍ ബോര്‍ഡ് എന്നിവിടങ്ങളിലും അപേക്ഷ ഫോം ലഭിക്കും.

സ്വതന്ത്ര വോട്ടര്‍മാര്‍ക്ക് ഡമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ വോട്ട് ചെയ്യാന്‍ കഴിയുമെങ്കിലും, റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതി ഇല്ല. ഒക്കലഹോമ പ്രൈമറി ബാലറ്റ് പേപ്പറില്‍ 21 പ്രസിഡന്‍ര് സ്ഥാനാര്‍ത്ഥികളുടെ പേരാണ് രേഖപ്പെടുത്തിയിരുക്കുന്നത്. ഡൊണാള്‍ഡ് ട്രംമ്പ് ഉള്‍പ്പെടെ 6 റിപ്പബ്ലിക്കന്‍സും, 15 ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ഡിസംബര്‍ ആറിന് മുമ്പ് പിന്‍മാറാത്ത ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ കോറിബുക്കര്‍, ജൂലിയന്‍ കാസ്‌ട്രോ എന്നിവരുടെ പേരുകളും ബാലറ്റില്‍ ഉണ്ട്. ഇവര്‍ പിന്നീട് പിന്മാറിയിരുന്നു.
ഒക്കലഹോമ വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയപരിധി ഫെബ്രുവരി 7ന് അവസാനിക്കുന്നു
ഒക്കലഹോമ വോട്ടര്‍ രജിസ്‌ട്രേഷന്‍ സമയപരിധി ഫെബ്രുവരി 7ന് അവസാനിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക