Image

സരോജ വര്‍ഗ്ഗീസിന്റെ കവിത 'അഹല്യാമോക്ഷം' ആലാപനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ (ഓൺലൈൻ സാഹിത്യാവിഷ്കാരം-12)

Published on 16 June, 2020
സരോജ വര്‍ഗ്ഗീസിന്റെ കവിത 'അഹല്യാമോക്ഷം'  ആലാപനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ  (ഓൺലൈൻ സാഹിത്യാവിഷ്കാരം-12)

സരോജ വര്‍ഗ്ഗീസ്, ന്യുയോര്‍ക്ക്

ന്യുയോര്‍ക്കിലെ ആദ്യകാല എഴുത്തുകാരില്‍ ഒരാളാണ്. കഥ, കവിത, ലേഖനം, ആത്മകഥ, ഓര്‍മ്മക്കുറിപ്പ്, നോവല്‍, യാത്രാവിവരണം ഇവയെല്ലാം സരോജയുടെ കൃതികളില്‍ ഉള്‍പ്പെടുന്നു. (https://emalayalee.com/repNses.php?writer=73)

ചില കവിതകള്‍ ചേര്‍ത്ത് ഒരു സി.ഡി.യും പുറത്തിറക്കിയിട്ടുണ്ട്.

സഭാതലത്തിലും കലാസാംസ്‌കാരിക മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലും അമേരിക്കയിലുമായി വിവിധ പുരസ്‌കാരങ്ങള്‍ നേടി്. ഇ-മലയാളിയുടെ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് (2016, 2018) അര്‍ഹയായി.

മക്കള്‍ : മജ്ഞു, മജു - മരുമക്കള്‍ ഷിപു , ജൂലി.
കൊച്ചുമക്കള്‍ - ജനിഫര്‍, ജാക്വലിന്‍, എവന്‍.

see also

സിറിൽ മുകളേൽ

https://emalayalee.com/varthaFull.php?newsId=214201

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 

Join WhatsApp News
Sudhir Panikkaveetil 2020-06-16 15:58:31
നടപ്പു ദോഷത്തിനു ശിലയാക്കപ്പെട്ട പെണ്ണിനെ ഒരു ഏക പത്‌നീവ്രതക്കാരൻ മോചിപ്പിച്ചുവെന്നു പറയുന്നത് ശരിയല്ല . അയാൾ അവളെ വീണ്ടും ആ ഉണക്ക മുനി യുടെ കൂടെ ജീവിക്കാൻ അവസരം നൽകിയെന്നാണ് ശരി. അവളുടെ മോഹങ്ങൾക്കൊന്നിനും ഒരു വിലയും കൽപ്പിക്കാതെ. എന്നാൽ ഈ കവിതയിലെ അഹല്യയ്ക്ക് കവയിത്രി മോചനം കൊടുക്കുന്നു. സങ്കൽപ്പത്തിലെ പതിയെ കിട്ടാതെ കിട്ടിയവന്റെ കൂടെ വിരസ ജീവിതം നയിച്ചവളുടെ അടുത്തേക്ക് അവളുടെ സ്വപ്നത്തിലെ ഗന്ധർവ്വൻ വന്നടുക്കുന്നു. പാലപ്പൂവിന്റെ (ഇത് യക്ഷികളുടെയല്ലേ? ) സുഗന്ധവും ആയി. ഈ അഹല്യക്ക് മോക്ഷം കിട്ടുന്നു. പൂവുകൾ പ്രതീകങ്ങളായി ഉപയോഗിച്ചെങ്കിലും അത് ജീവിതം തന്നെ. സ്ത്രീഹൃദയങ്ങളിൽ നിഗൂഢമായി കിടക്കുന്ന മോഹങ്ങളേ അനാവരണം ചെയ്യുകയാണ് കവയിത്രി. രണ്ടിലും അവിഹിതം തന്നെ വില്ലൻ. ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് സാഹിത്യം സംഗീതം ചിത്രം വര, പെയ്ന്റിംഗ്, പ്രഭാഷണം എന്നീ കലകളോട് താൽപ്പര്യവും ഒഴിവു സമയങ്ങൾ അതിനായി ഉപയോഗിക്കുന്നുവെന്നും അവരെക്കുറിച്ചുള്ള ഒരു അഭിമുഖ ത്തിൽ വായിച്ചിരുന്നു. കവിത മനോഹരമായി ആലാപനം ചെയ്തിരിക്കുന്നു. കവിതക്ക് ഒരു താളവും ഈണവും നൽകിയിരിക്കുന്നു. സവർണ്ണ പെൺകുട്ടികൾ സുകുമാരകലകളിൽ പ്രാവീണ്യമുള്ളവരായിരുന്നു ഒരു കാലത്ത്. ഒരു പക്ഷെ അന്ന് കാലത്ത് അവർക്ക് മാത്രമായിരിക്കും അവസരം കിട്ടിയിരുന്നത്. ഇപ്പോഴും ആ പാരമ്പര്യം നില നിര്ത്തുന്നതിൽ അഭിനന്ദനം. ശ്രീമതി സരോജ വർഗീസ് സാഹിത്യത്തിലെ പല (genre) വിഭാഗത്തിലും തന്റേതായ കയ്യൊപ്പു ചാർത്തി. ഇനി കവിതയിലേക്കും മനസ്സ് വയ്ക്കുക. കാവ്യാലാപനം ഭംഗിയായി നിർവഹിച്ച ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്കും കവയിത്രി ശ്രീമതി സരോജ വർഗീസിനും അഭിനന്ദനം.
വറീതുട്ടി തോംസൺ 2020-06-17 01:51:45
എൻ്റെ തൊട്ടു താഴെ എഴുതിയ വായനക്കാരന്റെ അഭിപ്രായം നൂറു ശതമാനവും തെറ്റാണു. ആണെഴുത്തുകാരെ ചവിട്ടി താഴ്ത്തി പെൺ എഴുത്തുകാരെ പൊക്കി പൊക്കി തട്ടുന്നതാണിവിടെ നിത്യം കാണുന്നതു. അവരുടെ ഏതു ചവറും ഇവിടെ ഒത്തിരിനാൾ സ്പ്ലാസയി മിന്നിമിന്നി കിടക്കും. അവർക്കായി ഒത്തിരി പുരുഷന്മാർ വന്നു തുരുതുരാ ലൈക് അടിച്ചു ആനന്ദ നിർവിധി അടയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക