StateFarm

ഭക്തിസാന്ദ്രം ഈ നോയമ്പുകാലം (ഇ-മലയാളി നോയമ്പുകാല രചന -5)

സ്വന്തം ലേഖകൻ Published on 13 March, 2021
  ഭക്തിസാന്ദ്രം ഈ നോയമ്പുകാലം (ഇ-മലയാളി നോയമ്പുകാല രചന -5)

മുഖാവരണം കെട്ടി പരസ്പരം അകലം പാലിച്ചു  കഴിയുന്ന മനുഷ്യർ ഇന്നു  മരുഭൂമിയിലൂടെ വാഗ്‌ദത്ത ഭൂമിയിലേക്ക് നടന്ന മനുഷ്യന്റെ അവസ്ഥയിലാണ്.  ലക്ഷ്യസ്ഥാനത്ത് എത്തുമോ, പാലും തേനും ഒഴുകുന്ന ഒരു ഭൂമിയുണ്ടോ എന്നൊക്കെ അവരുടെ മനസ്സിൽ സംഘർഷങ്ങൾ നടന്നിരുന്നു. കോവിഡ്-19 ഭയം ഇന്നും വിട്ടുമാറാതെ ജനങ്ങൾ ഭീതിയിലാണ്. അവർ പ്രാർത്ഥനയും ഉപവാസവും അനുഷ്ഠിക്കുമ്പോഴും അവരിൽ നിന്നും വിട്ടുമാറാത്ത ഭയം നിലനിൽക്കുന്നു.  പ്രതിരോധം കണ്ടുപിടിച്ചെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്. വിശ്വാസികൾ അവരുടെ ഉറച്ച വിശ്വാസത്തിൽ നിലകൊള്ളുന്നു. ഈ സമയം വിശുദ്ധവേദപുസ്തകം വായിക്കാനും അതിൽ പറഞ്ഞിരിക്കുന്നപോലെ ജീവിക്കാനും ശ്രമിക്കേണ്ടതാണ്. മതം മാറുകയെന്ന തെറ്റിധാരണ ഉണ്ടാകരുത്.    

ബൈബിളിൽ കൂട്ടിച്ചേർക്കലുകൾ (interpolation) ഉണ്ടായിട്ടുണ്ടെന്ന് പരാതി പണ്ഡിതർ പരത്തുന്നെങ്കിലും നമുക്ക് സ്വീകാര്യമായത് എടുക്കാം. പ്രാർത്ഥനയെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു.  മത്തായി അദ്ധ്യായം 6 വാക്യങ്ങൾ 7: പ്രാർത്ഥിക്കുമ്പോൾ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. 8: അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. ജാതികൾക്ക് പ്രാർത്ഥനകൾ ആവർത്തിക്കേണ്ടിവരുന്നത് അവരുടെ  ദൈവങ്ങൾ പ്രാർത്ഥന കേൾക്കാത്തതുകൊണ്ടാണെന്നു മനസ്സിലാക്കാം.
 

പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ശക്തിയെപ്പറ്റി ബൈബിളിൽ ധാരാളമായി പറയുന്നുണ്ട്. ഈ മഹാമാരിയുടെ കാലത്ത് ബൈബിൾ വചനങ്ങൾ നമുക്ക് ആശ്വാസമരുളുന്നു. മത്തായി സുവിശേഷം അദ്ധ്യായം 21 വാക്യങ്ങൾ 21  മുതൽ 22   21: അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” 22 നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു. സങ്കീർത്തനം അദ്ധ്യായം 145  വാക്യങ്ങൾ  18 ,19  -“18 യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. 19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.

കോവിഡ് എന്ന മഹാമാരി  ദൈവകോപം കൊണ്ട് വന്നതാണോ എന്നു വിശ്വാസികൾ ശങ്കിക്കുന്നു.
 
അവർ കൂടുതലായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.  മഹാമാരികളെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. വൃത്താന്തങ്ങളിൽ  (2) ഇങ്ങനെ വായിക്കാം. അദ്ധ്യായം 7 :13 -14 13 മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, 14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.” അതേപോലെ സങ്കീർത്തനം 91:5 -10 വരെയുള്ള വാക്യങ്ങൾ നമ്മളുടെ ഭയം അകറ്റി നമുക് ശക്തി പകരുന്നതാണ്. 5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും 6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല. 7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. 8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. 9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. 10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.”
 

പഴയകാലങ്ങളിൽ ജനങ്ങൾ ദൈവത്തിലുള്ള വിശ്വാസം കൊണ്ടു മാത്രം ജീവിച്ചു. ഇന്ന് നമ്മൾ ശാസ്ത്രയുഗത്തിലാണ്. അതുകൊണ്ട് കുറേപേർ പ്രാർത്ഥനയിലും ഉപവാസത്തിലും വിശ്വാസം പുലർത്തണമെന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും അൽപ്പനേരം ഏകാഗ്രതയോടെ ധ്യാനിക്കുമ്പോൾ ഓരോരുത്തരും അവർക്ക് വിശ്വാസമുള്ള ദൈവത്തെ വിളിക്കുമ്പോൾ ഈ ഭൂമിയിൽ ശാന്തി നിറയും. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നന്മയുടെ പൊൻവെയിൽ പരക്കും. ഈ വൃതാനുഷ്ഠാനകാലം എല്ലാവരും ദൈവത്തെ വിളിച്ചും പ്രാർത്ഥിച്ചും കഴിയുമ്പോൾ, ഒപ്പം ശാസ്ത്രജ്ഞാനം ഉപയോഗപ്പെടുത്തുമ്പോൾ  ഭൂമിയിൽ പടർന്നിരിക്കുന്നു മഹാമാരി അപ്രത്യക്ഷമായി വീണ്ടും സന്തോഷത്തിന്റെ നാളുകൾ മടങ്ങി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(തുടരും)Blessed POOR? 2021-03-14 01:03:04
Blessed are the Poor; Really?. Do you want to be the poor; the Blessed? luke › 6-20-21 And he, lifting up his eyes on his disciples, said: Blessed are ye poor, for yours is the kingdom of God. { 6:20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു. 21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; Mathew. 5: 3 Blessed are the poor in spirit: for theirs is the kingdom of heaven. {5:3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. Many Politicians & Religions survive on the foolish notion to keep some people poor. If there is no Poverty; there won't be any religion & politics. Any religion which justifies Poverty belongs in the past and trash.-andrew * Many politicians & Religions think that it is ok to keep the majority in poverty. In fact they are their Voting block & Foundation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക