Image

തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന സമസ്യകള്‍, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാവുമോ? (പി.എസ് ജോസഫ്)

Published on 25 March, 2021
തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന സമസ്യകള്‍, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാവുമോ? (പി.എസ് ജോസഫ്)
കേരള നിയമസഭ തെരഞ്ഞെടുപ്പു അതിന്‍റെ അവസാന പാദത്തിലേക്ക് കടക്കവേ ,പിണറായി സര്‍ക്കാരിന് തുടര്‍ഭരണം  ലഭിക്കും എന്ന്  വ്യത്യസ്തമായ അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുമ്പോള്‍ ,ഭരണമുന്നണിയും പ്രതിപക്ഷമുന്നണിയും തമ്മിലുള്ള  വിടവ് കുറഞ്ഞു വരികയാണ് എന്ന് മറന്നു കൂടാ .സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനും പ്രചാരണത്തിനും മുന്‍പുള്ള തള്ളലില്‍ നടന്ന ഈ സര്‍വേകള്‍ അഭിപ്രായ പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി പോലും വിലയിരുത്തുന്നു .കേരളത്തിലെ പോലെ എല്ലാം സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു സംസ്ഥാനത്ത്  സംഘടനയുടെയും  മുന്നണിയുടെയും ശക്തി മാത്രമല്ല അപ്രതീക്ഷിത പിന്തുണ നല്‍കുന്ന അജ്ഞാതനായ വോട്ടറാണ് തെരഞ്ഞെടുപ്പു വിജയങ്ങളെ നിശ്ചയിക്കുന്നത് .ഇത്തവണ ഒട്ടേറെ അപൂര്‍വ ഘടകങ്ങള്‍ ജനവിധിയെ സ്വാധിനിക്കുകയും ചെയ്യും ..

ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ യഥാര്‍ത്ഥ തുടര്‍ ഭരണം ആണോ മുന്നണി അവകാശപെടുന്നത് എന്നതില്‍ തുടങ്ങാം .താരതമ്യേനെ ശക്തമല്ലാത്ത  സി പി ഐ രണ്ടു തവണ മത്സരിച്ച്വരെ ഒഴിവാക്കി പുതിയ  സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കി .ആര് ജയിച്ചാലും അത് സി പി ഐ എന്ന പാര്‍ട്ടിയുടെ ആദര്‍ശങ്ങളോടുള്ള  പിന്തുണയാണ് എന്നായിരുന്നു പാര്‍ട്ടിയുടെ വാദം .പാര്‍ലമെന്റ്റി വ്യാമോഹങ്ങള്‍ക്കു തടയിടാന്‍ ഉള്ള ഒരു നടപടി കൂടിയായിരുന്നു ഈ അറ്റകൈ പ്രയോഗം .അണികളുടെ സംഖ്യയെക്കാള്‍ നേതാക്കന്മാര്‍ ഉള്ള ഒരു പാര്‍ട്ടിക്ക് ധീരമായി കൈക്കൊള്ളാവുന്ന ഒരു നടപടിയാണ് ഇത് .മുന്നണിയുടെ തള്ളലില്‍ വിജയിച്ചു പോരുന്ന ഈ പാര്‍ട്ടിക്ക് ഇത് അടിത്തറ വര്‍ദ്ധിപ്പിക്കാനുള്ള  മാര്‍ഗമാകാം .ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം .എങ്കിലും ശക്തമായ രാഷ്ട്രീയ നടപടിയാണ് ഇത് .
 പാര്‍ട്ടിയുടെ തന്നെ നിരവധി പ്രമേയങ്ങളെ അടിസ്ഥാനമാക്കി രണ്ടു തവണയില്‍ കുടുതല്‍ വിജയിച്ച്ചവരെ ഒഴിവാക്കിയ സി പി എമ്മും ഇങ്ങനെ പാര്‍ലമെന്റ്റി വ്യാമോഹത്തെ മുളയിലെ നുള്ളിയെറിയാന്‍  ശ്രമിക്കുകയാകാം .ശക്തമായ സംഘടനയും അണികളും കരുത്തുറ്റ നേതൃ വൃന്ദവുമുള്ള  പാര്‍ട്ടിക്ക് ഇല അനങ്ങാതെ ഇത് നടപ്പാക്കാനും ആവും . എങ്കിലും ആരും തലമുടി ക്ഷൌരം ചെയ്തില്ലെങ്കിലും കുറ്റിയാടിയില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയെ  മാറ്റെണ്ടി വന്നു . പി ജയരാജന് സീറ്റ്‌ നിഷേധിച്ചത്തിനു പി ജെ ആര്‍മിയുടെ    പ്രതിഷേധം നേരിടേണ്ടി  വന്നു .മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലമായ ധര്‍മ്മടത്തു തന്നെ  ജയരാജന്റെ ഫ്ലെക്സ് ഉയര്‍ന്നു .ജയരാജന്‍ തള്ളി പറയുന്നു എങ്കിലും കണ്ണൂര്‍ അസ്വസ്ഥമാണ് എന്ന സൂചന ഇത് നല്‍കുന്നു .ജി സുധാകരനും തോമസ്‌ ഐസക്കും നിശബ്ദരാണ് .ഇവരൊക്കെ ചേര്‍ന്നത്‌ ആയിരുന്നില്ലേ  കൊട്ടിഘോഷിക്കപ്പെടുന്ന ആ പിണറായി സര്‍ക്കാര്‍?
 കെ ആര്‍ ഗൌരിക്ക് ശേഷം സി പി എം നല്‍കിയ ഏറ്റവും മികച്ച വനിതാ ഭരണാധികാരിയും ആരോഗ്യ  മന്ത്രിയുമായ കെ  കെ ഷൈലജയേ പാര്‍ട്ടി ഒഴിവാക്കിയിട്ടില്ല എന്നത് ആശ്വാസകരം .മന്ത്രി ഇ പി ജയരാജന്‍റെ  സീറ്റ്‌ അവര്‍ക്ക് വിട്ടു നല്‍കിയിരിക്കുന്നു .ഒരു പക്ഷെ 2018 ലെ ആദ്യപ്രളയത്തിനു മറുപടി പറയേണ്ട എം എം മണിക്കും  സീറ്റ്‌ ഉണ്ട് .ഈ സര്‍ക്കാര്‍ അവതരിപ്പിച്ച വിപ്ലവകരമോ ആലെങ്കില്‍ ആപല്‍ക്കരമോ ആയ കീഫ്ബിയുടെ സാരഥി തോമസ്‌ ഐസക്കും ഒഴിവാക്കപ്പെട്ടിരിക്കുന്നു .ഫലത്തില്‍  മുഖ്യമന്ത്രി പിണറായി മാത്രമാണ് ഭരണതുടര്ച്ച്ചയുടെ യഥാര്‍ത്ഥ മുഖം .
യുവാക്കളെയും രണ്ടാം നിര നേതൃത്വത്തെയും രംഗത്തിറക്കുക വഴി മറ്റൊരു പ്രശ്നവും ഉടലെടുക്കുന്നു .നാള്‍ക്കു  നാള്‍  പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് അകന്നു ഏറാന്‍മൂളികള്‍ ആകുന്ന നേതൃത്വം ആണ് രൂപപ്പെട്ടു വരുന്നത് .അവര്‍ ആരും തന്നെ പുതിയ സര്‍ക്കാരില്‍ ശക്തമായ അഭിപ്രായപ്രകടനം നടത്താന്‍ ഇടയില്ല .വി എസിനെ കണ്ട്രോള്‍ ചെയ്ത പോലെ ഒരു സെക്രട്ടെറിയട്ടും ഇനി ഉണ്ടാകാന്‍ ഇടയില്ല .

ഇതൊക്കെ കല്പിത കഥയാകാം .പക്ഷെ സ്വന്തം ഓഫീസിനെ നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ല എന്ന വലിയ ആരോപണം മുഖ്യമന്ത്രി നേരിടുന്നു .സ്വര്നക്കടത്തിലും ഡോളര്‍ കടത്തിലും മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ലായിരിക്കാം സ്വപ്ന സുരേഷ് ഇ ഡി യുടെ തിരക്കഥ  അനുസരിച്ചു അഭിനയിച്ച്താകാം .പക്ഷെ  ഇതേ വിഷയത്തില്‍  ഉമ്മന്‍  ചാണ്ടി   സര്‍ക്കാരിന് എതിരെ ഉന്നയിച്ച ആരോപണം പിണറായി നേരിടെന്ടതല്ലേ ?

മാത്രമല്ല സ്പ്രിക്ലെ ര്‍,തുടങ്ങി ആഴകടല്‍ മത്സ്യബന്ധനം വഴി ഒട്ടേറെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ തുറിച്ചു നോക്കുന്നു.ഇതിനെല്ലാം മറുപടി പറയാന്‍ പിണറായി മാത്രമേ ഉള്ളു എന്നതും വരും ദിവസങ്ങളില്‍ ശ്രദ്ധിക്കപ്പെടും  .പത്തു ദിവസം പെട്ടെന്ന് കടന്നു പോകും എന്നത് മാത്രമാണ് ഏക ആശ്വാസം !
തല്‍കാലം യു ഡി എഫ് ബി ജെപി അന്തര്‍ധാര മുതലാകിയാണ് ഇടതുമുന്നണിയുടെ പ്രചാരണം ..ഫലത്തില്‍ ഇത് ശക്തി വര്‍ദ്ധിപ്പിക്കുന്നത് ബി ജെ പിയുടെയും .
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഫലത്തില്‍ ഒരു ഇരുതലവാള്‍ ആണ് .കോണ്‍ഗ്രസിന്റെ വോട്ട് ചിലപ്പോള്‍ ബി ജെപിക്ക് താനേ ലഭിക്കാന്‍ അതിടയാക്കാം .വോട്ട് ബന്ധി എന്നപോലെ രസകരമായ ആചാരം ഇവിടെയും ആവര്‍ത്തികുകയാകാം .ഗുണം ബി ജെപിക്കും എല്‍ ഡി എഫിനും..

(തുടരും )
 നാളെ യു ഡി എഫിന്റെ പിഴവുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക