Image

ആന്റി -സെക്‌സ് ബെഡുകളുമായി ഒളിംപിക്‌സ് അധികൃതര്‍

ജോബിന്‍സ് തോമസ് Published on 18 July, 2021
ആന്റി -സെക്‌സ് ബെഡുകളുമായി ഒളിംപിക്‌സ് അധികൃതര്‍
കോവിഡ് പശ്ചാത്തലത്തില്‍ ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ടോക്കിയോ ഒളിംപിക്‌സ് നടത്തുന്നത്. കാണികള്‍ക്ക് ഒളിംമ്പിക്‌സ് വേദികളിലേയ്ക്ക് പ്രവേശനമില്ലായെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കായികതാരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക എന്നതാണ അധികൃതരുടെ ലക്ഷ്യം. 

കായിക താരങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ലൈഗീക ബന്ധം വരെയുണ്ടാകാറുണ്ട്. ഇതും ഒഴിവാക്കേണ്ടത് കോവിഡ് കാലത്ത് അന്ത്യന്താപേക്ഷിതമാണ്. ഇതിനാല്‍ പുതിയൊരു തന്ത്രമാണ് അധികൃതര്‍ പുറത്തെടുത്തിരിക്കുന്നത്. കട്ടിലുകളുടെ നിര്‍മ്മാണത്തിലാണ് പുതിയ രീതി നടപ്പിലാക്കിയത്. 

ഒരു പ്രത്യേക തരം കാര്‍ഡ്‌ബോര്‍ഡ് ഉപയോഗിച്ചാണ് കട്ടിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരാളുടെ ഭാരം മാത്രമേ ഈ കട്ടിലിന് താങ്ങാന്‍ സാധിക്കൂ. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരു കട്ടിലില്‍ കിടന്നാല്‍ കട്ടില്‍ തകര്‍ന്ന് താഴെ വീഴാന്‍ സാധ്യതയുണ്ട്. 

എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമായ കാര്‍ഡ് ബോര്‍ഡ് കൊണ്ട് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരം 18000 കട്ടിലുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും താരങ്ങളെ നിയന്ത്രിക്കാനാവുമെന്ന് സംഘാടകര്‍ക്ക് ഉറപ്പില്ല. അതുകൊണട് തന്നെ കോണ്ടം വിതരണവും ഇവിടെ നടക്കുന്നുണ്ട്. പരമാവധി സമ്പര്‍ക്കം ഒഴിവാക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക