Image

പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര (ലെച്ചൂസ്)

ലെച്ചൂസ് Published on 07 August, 2021
പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു   ലഹരിയാണ്. ജീവിതം  ആസ്വദിക്കാനും മനസ്സില്‍  കടന്നു  കൂടിയ  വിഷമങ്ങളെയും  മാറ്റാന്‍  യാത്രകള്‍  കൊണ്ടു കഴിയും.  അത്  പല  പ്രതിസന്ധികള്‍ക്കും  ഒരു ഔഷധമാണ്...
 
മനസ്സിനെ കുളിര്‍ അണിയിക്കുന്ന നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന യാത്രകള്‍.... വാക്കുകള്‍  കൊണ്ടു  എങ്ങനെ വര്‍ണ്ണിക്കാന്‍ ആകും.
 
യാത്രയെ  പ്രണയിക്കുന്നവര്‍ക്ക് അത് പറഞ്ഞൂ  അറിയിക്കാന്‍  കഴിയാത്ത വികാരമാണ്. തലയ്ക്ക് പിടിച്ച  പ്രണയം  പോലെയാണ്  ചിലര്‍ക്ക്  യാത്ര. അത്രയധികം  അവര്‍  തന്റെ  ജീവനേക്കാള്‍  സ്‌നേഹിക്കുന്നുണ്ട്..
 
ഓരോ  യാത്രകളും  അനുഭൂതിയാണ്.  ആ  യാത്രകള്‍  സമ്മാനിക്കുന്നത്  പുതിയ അനുഭവമാണ്  നല്‍കുന്നത്. അങ്ങനെ  ഒരു  യാത്രയിലേക്കാണ്  നിങ്ങളെ  കൂടി  കൊണ്ടു  പോകുന്നത്.
 
വയനാടിനെ നമ്മെ  ആകര്‍ഷിക്കുന്നത്  സമാനതകളില്ലാത്ത  സുന്ദരമായ പ്രകൃതി സൗന്ദര്യമാണ്. എത്ര  കണ്ടാലും  കൊതി  തീരാത്ത  ജില്ലയാണ്  വയനാട്..
 
വിവാഹം  കഴിഞ്ഞു  ശ്രീയേട്ടന്‍   ആദ്യമായി  കൊണ്ടു  പോയ  സഥലം  ആണ് തിരുനെല്ലി. വയനാട് അല്ലെങ്കിലും  നമുക്ക്  മനസ്സ്  കൊണ്ടു ഇഷ്ടപ്പെടുന്ന  സ്ഥലമാണിത്. കാണാന്‍  കാഴ്ചകള്‍  കുറെയുണ്ട്. സഞ്ചാരിക്കാന്‍ ദൂരം  കുടുതലും..  കോട  മഞ്ഞിന്റെ  തണുപ്പും  കാടിനെ  തൊട്ടു  അറിഞ്ഞ കാറ്റും  നമ്മുക്ക്  മനസ്സില്‍  കുളിര്‍  ഉണര്‍ത്തുന്നു.  തിരുനെല്ലി  ഒന്ന് ആസ്വദിക്കണം  പ്രകൃതി യുടെ  സൗന്ദര്യം  നിലകൊള്ളുന്നത് അവിടെയാണ്..
 
 
തിരുനെല്ലി  ക്ഷേത്രം
 
പുരോഗതി  നേടിയ  നാട്  ആയിട്ടും  പുത്തന്‍  ആധുനിക തയുടെ  പരിഷ്‌കാരമോ നഗരവല്‍ക്കണമോ  ഒന്നും  തന്നെ  ഇല്ലാത്ത  നാടാണ്  തിരുനെല്ലി. പാപ നാശിനി , പഞ്ചതീര്‍ത്ഥം  എന്നിങ്ങനെ  രണ്ട്  ഗ്രാമങ്ങള്‍  ഉണ്ടായിരുന്നു  എന്നും  ചില ആര്‍ക്കും  പിടികിട്ടാത്ത  അജ്ഞാനമായ  കാരണത്താല്‍  ആ  ഗ്രാമങ്ങള്‍ ഇല്ലാതെയായി.. ആര്‍ക്കും  പിടികൊടുക്കാതെ  എന്തോ  നിഗുഢതകള്‍  നിറഞ്ഞു കിടക്കുന്നുണ്ട്..
 
വയനാടിന്റെ  ഉത്തരദേശത് കുടക്  മലനിരയോട്  വ്യാപിച്ചു  കിടക്കുന്ന ബ്രാഹ്മഗിരി  താഴവരയിലാണ്  തിരുനെല്ലി  ക്ഷേത്രം  സ്ഥിതി  ചെയ്യുന്നത്. ദക്ഷിണ  കാശി  എന്നും  പേരുണ്ട്..
30 കരിങ്കല്‍  തൂണുകളാല്‍ താങ്ങി  നിര്‍ത്തിയിരിക്കുന്ന  ഈ ക്ഷേത്രം  ബലി ദര്‍പ്പണത്തിന്  പേര്  കേട്ട താണ് ഇവിടുത്തെ  പ്രതിഷ്ഠ  മഹാവിഷ്ണു  ആണ്..
ഈ ക്ഷേത്രത്തില്‍  ബലി  ദര്‍പ്പണം  നടത്തിയാല്‍  മരിച്ചവരുടെ  ആത്മാവ് ഭഗവാന്റെ  പാദങ്ങളില്‍  ലയിച്ചു  മോക്ഷം  ലഭിക്കും  എന്നൊരു  വിശ്വാസമുണ്ട്
..  തിരുനെല്ലി  ക്ഷേത്രം  ബ്രഹ്മാവ്  നിര്‍മ്മിച്ചു  വിഷ്ണുവിന് സമര്‍പ്പിച്ചു  എന്നൊരു  ഐതിഹ്യം   പറയപ്പെടുന്നു..  ഇതിന്  എത്രത്തോളം
പ്രസക്തി  ഉണ്ടെന്ന്  അറിയില്ല.
 
വയനാട്ടില്‍   പോകാന്‍  ആഗ്രഹമുണ്ടെങ്കില്‍  ഈ  ഇടവും   ഉള്‍പ്പെടുത്തുന്നത്  നല്ലതാണ്. തോല്‍പ്പട്ടി  വനത്തിലും  ബ്രഹ്മഗിരി  മലനിരകള്‍ക്കുമിടയില്‍  തിരുനെല്ലി സ്ഥിതി  ചെയ്യുന്നത്. പഴക്കമാര്‍ന്ന  ഭാരതത്തിലെ  പുണ്യ  ക്ഷേത്രങ്ങളിലൊന്നാണ് ഈ  ക്ഷേത്രം.
 
ബ്രഹ്മഗിരി  മലനിരകളില്‍  നിന്നുത്ഭവിക്കുന്ന  പാപനാശിനി  നദി  15അടി വീതിയും  ഒരു  മീറ്റര്‍  ആഴവുമാണ്   ഈ  നദി .. നമ്മെ  ആകര്‍ഷിക്കുന്ന  ഒരിടം കൂടിയാണ്  ഇത്. ഈ നദിയുടെ  ഒഴുക്ക്  നിലയ്ക്കാറില്ല മനുഷ്യന്റെ  ചെയ്ത പാപങ്ങള്‍ തീര്‍ക്കാന്‍  പാപനാശിനി നദി ക്ക്  കഴിയും  എന്നൊരു  വിശ്വാസം ഉണ്ട്. ബ്രഹ്മഗിരി യില്‍  ഉത്ഭവിച്ച ഈ  നദി  കാളിന്ദി  നദിയിലാണ്
ചേരുന്നത്.
 
അവിടെ  ചെന്നു  കഴിയുമ്പോള്‍  പ്രത്യേക  ഫീല്‍  ആണ് മനസ്സിന്  കുളിര്‍മ  പകര്‍ന്ന തിരുനെല്ലിയുടെ  ചെറിയ  വിവരണമാണ്  നിങ്ങളുടെ  മുന്നില്‍  പങ്ക്  വച്ചത്..
 
കോട മഞ്ഞിന്റെ  തണുപ്പില്‍  മനസ്സിന്  കുളിര്‍മ  നല്‍കിയ  ദിവ്യമായ അനുഭവമായിരുന്നു  എനിക്കു  ശ്രീയേട്ടന്‍  തന്നത്. അമ്മയുടെ   കാന്‍സര്‍ അസുഖത്തിന്  ആഴ്ചയില്‍  അവിടെ  പോയി  മരുന്ന്  വാങ്ങിച്ചിരുന്നു. വിവാഹം കഴിഞ്ഞു  പിറ്റേ  ആഴ്ചയില്‍  തന്നെ  പോയി..  എന്നെ ഏറെ  ആകര്‍ഷിച്ചത് വെള്ളന്‍  വൈദ്യനാണ്..  ക്ഷേത്രത്തിന്റെ  അടുത്ത്  തന്നെയാണ്  അവരുടെ
ക്ലിനിക്കും ..
 
പ്രശസ്തി  നേടിയ  വൈദ്യനാണ്  ഇദ്ദേഹം.. എല്ലാവിധ  പഴകിയ  രോഗങ്ങള്‍ക്കും  മരുന്ന്  വൈദ്യന്റെ  അടുത്ത് തന്നെയുണ്ട്.  നമ്മുടെ  കൈ  പിടിച്ചു  നോക്കിയാണ്  മരുന്നുകള്‍ കുറിക്കുന്നതും..
 
ഉള്‍ക്കാടുകളില്‍  നിന്നും  ശേഖരിക്കുന്ന  പച്ചിലകളും  വേരുകളും  ഇടിച്ചു പിഴിഞ്ഞുള്ള  ദ്രാവകവും  പൊടിയുമാണ്  മരുന്ന്. മരുന്ന്  കഴിച്ചു തുടങ്ങുമ്പോള്‍  മുതല്‍  ചില  പത്യങ്ങള്‍ തുടങ്ങണം..  ചില  ഭക്ഷ്യ  വസ്തുക്കള്‍ പൂര്‍ണമായും   ഒഴിവാക്കണം. അതൊഴിച്ചാല്‍  ബാക്കി  എല്ലാം  സാധാരണ  പോലെയാണ്. മറ്റു  സ്ഥലങ്ങളില്‍ പോയി  ചികിത്സ  നടത്തി  വൈദ്യന്റെ   അടുത്ത്  വരുമ്പോള്‍ രോഗം മാറാന്‍  സമയം  എടുക്കുമെന്ന്  വൈദ്യന്‍  തന്നെ  പറയുന്നു.
 
വൈദ്യന്റെ  അടുക്കല്‍  നിന്ന് ചികിത്സ  കഴിയുമ്പോള്‍  തന്നെ  ഒട്ടും  മിക്ക ആളുകളുടെയും  രോഗം  മാറി  പൂര്‍ണ്ണ  ആരോഗ്യവാന്മാരായി  വരുന്ന  കാഴ്ച നമ്മെയും  ആകര്‍ഷിക്കും.  രോഗം  മാറിയവര്‍  നന്ദി  സൂചകമായി   സമ്മാനങ്ങളും പാരിതോഷികവും  നല്‍കുന്നു. വൈദ്യന്റെ  ചികിത്സ  സൗജന്യമാണ്. അവിടെ വച്ചിരിക്കുന്ന  കൊട്ടയില്‍  ഇഷ്ടം  ഉള്ള  പൈസ  ഇട്ടു  കൊടുക്കാം ..  അത് വൈദ്യന്റെ  സഹായികള്‍ക്ക്  ഉള്ളതാണ.്  കുറിച്ചി  സമുദായത്തില്‍  പെട്ട വെള്ളന്‍  വൈദ്യര്‍ തലമുറ  ആയി  കൈമാറി  വന്ന  ഈ  ചികിത്സ  രീതി രഹസ്യമായി തന്നെ  വച്ചിരിക്കുന്നു. അത്  രഹസ്യം  ആയില്ലായെങ്കില്‍  മരുന്നിനു ഫലമില്ല  എന്ന്  വിശ്വസിക്കുന്നു.. വ്യക്തമായ  ലിഖിതങ്ങളോ  ലിപിങ്ങളോ ഇല്ലാത്ത  ഈ  ചികിത്സ  രീതി  പഴയ  തലമുറ യില്‍  നിന്നും  പഠിച്ചെടുക്കാന്‍ കൊല്ലങ്ങള്‍  വേണ്ടി  വന്നു  എന്ന്  വൈദ്യന്‍  പറയുന്നു.
 
മരുന്നിലും  ചികിത്സിക്കുന്ന  ആളിലും  വിശ്വാസം  ഉണ്ടെങ്കില്‍  മാത്രമേ രോഗികള്‍ക്ക്  ഫലിക്കു.
 
തിരുനെല്ലി  നമ്മുക്ക്  പുതിയ  പുതിയ  ദിവ്യമായ  അനുഭൂതി  പകര്‍ന്നു തരുന്നതോടൊപ്പം   തന്നെ വെള്ളന്‍  വൈദ്യനെ കാണാന്‍  ദിനം പ്രതി  ആളുകളുടെ എണ്ണം  കൂടുതലാണ്..  അതില്‍  തന്നെ  മനസ്സിലാകും  വൈദ്യന്റെ  കൈപ്പുണ്യം ..
തിരുനെല്ലി  യാത്ര  എന്നെ  ഏറെ  സ്വാധിനിച്ചു  എന്ന്  പറയാം  ..  ഇനിയും പോകാന്‍  കൊതിക്കുന്ന  ഇടം . കണ്ടാലും  കൊതി  തീരില്ല  അത്രക്കും  എന്തോ ഒന്ന്  അവിടെയുണ്ടെന്ന്  തോന്നി  പോകും.
 
ഇത്രയും  മനോഹരമായ  യാത്ര  സമ്മാനിച്ച   എന്റെ  ശ്രീയേട്ടന്
?????????????? ... സ്‌നേഹം
 
പുതിയ  ഹൃദ്യമായ  അനുഭവം  സമ്മാനിച്ചതിന്  പുതിയ  അറിവുകള്‍  പകര്‍ന്നു തന്നതിനും..
 
പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര  (ലെച്ചൂസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക