പുളവക്ക് മംഗലപ്രായമായി .നാട്ടിൽ കച്ചവടവും നല്ല സൗകര്യവുമുള്ള വീടും ഉള്ള സുന്ദരനായ ചെറുപ്പക്കാരനെ താമരച്ചേരിലെ പെണ്ണുങ്ങൾ മോഹിച്ചതിൽ അവരെ തെറ്റുപറഞ്ഞൂടാ. താമരച്ചേരിലെ പല തരുണീമണികളും അവനെ വരനായി ലഭിക്കാൻ മാരിയമ്മക്കോവിലിൽ നേർച്ചയിട്ടു .
അവൻ്റെ പാൽ വണ്ടി വരുമ്പോൾ മടി കൂടാതെ പാത്രവുമായി ഇറങ്ങിച്ചെന്നു
പുളവ അവൻ്റെ അച്ഛനെപ്പോലെ അരോഗദൃഢഗാത്രൻ ,കാരിരുമ്പിൻ്റെ നിറം ,അമ്മയുടെ വെള്ളാരങ്കണ്ണുകൾ ,ചുരുണ്ട മുടി ചെരുവകവിട്ട് എണ്ണ തേച്ച് ഒതുക്കി വച്ചിരിക്കും .നെറ്റിൽ സദാ അച്ഛൻ പൂജിക്കുന്ന മാരിയമ്മ ക്കോവിലിലെ ചുവന്ന സിന്ദൂരപ്പൊട്ട് .വിരിഞ്ഞ നെഞ്ചിൽ ഒട്ടിച്ചേർന്ന് അച്ഛൻ ഊതിക്കെട്ടിയ ചരടിൽ കോർത്ത വെള്ളി ഏലസ്സ് .അയാൾ കാവി നിറമുള്ള ഒറ്റമുണ്ട് സ്ഥിരമായി ധരിക്കുക .കാലിക്കച്ചവടത്തിനു പോകുമ്പോൾ പട്ടണത്തിൽ നിന്ന് അയാൾ തന്നെ വാങ്ങിച്ചുവരുകയാണ് പതിവ് .പലരും പൂതി വക്കുന്ന പുളവയെ തൻ്റെ മകളുടെ വരനാക്കാൻ
കുഞ്ചാണൻ്റെ ചങ്ങാതിക്കും മോഹം
അതെ ചെറുങ്ങോരന് ഒരു പൂതി മകൾ വെള്ളിപരലിനെ ചങ്ങാതിയുടെ മകനെക്കൊണ്ട് കെട്ടിക്കണം .ഓമനിച്ചു വളർത്തുന്ന മകളെ എന്നാ നിത്യവും കാണേം ചെയ്യാലൊ
അയാൾ മനസ്സിൽ കരുതുകയും ചെയ്തു
മകൾക്കും നൂറുവട്ടം സമ്മതം .പലപ്പോഴായി സൗഹൃദം പങ്കുവക്കാനുള്ള
പോക്കുവരവുകൾക്കിടയിൽ അവൾ പുളവയുമായി സമയം ചെലവഴിക്കാൻ ശ്രമിക്കും. അവൻ്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതായി മറ്റുള്ളവരെ ധരിപ്പിക്കാനും ശ്രമിക്കും
എന്നാൽ പുളവ അതിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ല എന്നതാണു കാര്യം
ഒരു ദിവസം ചെറുങ്ങോരൻ്റെ വീട്ടിൽ വൈകുന്നേരം കട്ടൻ ചായേം കുടിച്ചിരിക്കുമ്പോൾ ആ ആഗ്രഹം ചെറുങ്ങോരൻ കുഞ്ചാണനോട് പറഞ്ഞു
"താൻ ചെറോട്ടിയെ നഷ്ടപ്പെടുത്തിയ പോലെ തൻ്റെ മകന് വന്നു കൂടാ" .
"പുളവയ്ക്കും ഇവളെ ഇഷ്ടമെങ്കിൽ അത് അവൻ പറയാതെ തന്നെ നടത്തിക്കൊടുക്കണം"
"ചങ്ങാതിയോടും ,അയാളുടെ പെങ്ങളോടും ഒരു പ്രായശ്ചിത്തവുമായി" .
അയാൾ ചിന്തിച്ചു
പിന്നെ ഒറ്റയടിക്ക് സമ്മതം മൂളി
"മ്മക്ക് നടത്താം ചെറുങ്ങോരാ"
"അൻ്റെ ഈ പെണ്ണ് ൻ്റെ പുളക്കുള്ള തന്നെ ഒറപ്പാ"
കേട്ടു നിന്ന വെള്ളിപരൽ കുളിരു കോരി ,നാണിച്ച് ഓടി മറഞ്ഞു
വീട്ടിലേക്ക് മടങ്ങും മുൻപ് ചെറുങ്ങോരൻ ഒന്നുകൂടി ഓർമ്മിപ്പിച്ചു
"ഒറപ്പ്
ഞാം രണ്ടുസത്തിനകം വിവരം പറയാം"
(തുടരും )