"ൻ്റെ മാര്യമ്മേ .. ആരോടാണ്ടാ ജ്ജ് ഈ പറയണത് ?" "അണക്ക് ഓളെ ഇഷ്ടല്ലെങ്കിൽ അത് പറ അപ്പനോടാ ഇമ്മാരി പറയല്"
കുഞ്ചിരി മകനെ ശാസിച്ചു
"നിക്ക് ഓളെയൊന്നും വേണ്ട ൻ്റെ പെണ്ണിനെ ഞാം കണ്ടു പിടിച്ചോളാം"
അറുത്തുമുറിച്ച് പറഞ്ഞ് പുളവ നിലത്ത് അമർത്തിച്ചവുട്ടി നടന്നകന്നു
"തേവ്യേ .. ഞാം എന്താൻ്റെ ചെറുങ്ങോരനോട് പറയാ ?"
"ആ പെണ്ണാണെങ്കി ബനെത്തന്നെ മോഹിച്ച് ഇരിക്കണോളാ"ഓളെ നി എങ്ങനെ സമാധാനിപ്പിക്കും ?
അയാൾ കട്ടിലിൽ തളർന്നിരുന്നു. അടുത്ത് താടിക്കു കൈയ്യു കൊടുത്ത് കുഞ്ചീരിയും
ഇന്നേവരെ ആ മകൻ ഇങ്ങനെ അറുത്തുമുറിച്ച് ഒരു വാക്കു പോലും ആ മാതാപിതാക്കളോട് പറഞ്ഞിട്ടില്ല
ചെറുങ്ങോരന് കൊടുത്ത വാക്ക്, ആ പെണ്ണിന് ആശകൊടുത്തത് ,എല്ലാം എണ്ണിപ്പെറുക്കിപ്പറഞ്ഞ് കുഞ്ചാണൻ സമയം കഴിച്ചു
നേരം സന്ധ്യയായി കുഞ്ചാണൻ്റെ വീട്ടുമുറ്റത്തെ ചെമ്പക മരത്തിൽ നിന്ന് വിരിഞ്ഞ പൂക്കളുടെ മണം ചുറ്റുപാടും പരന്നു ഇരുട്ടിൻ്റെ പുതപ്പിൽ താമരച്ചേര് ചുരുണ്ടുകൂടിത്തുടങ്ങി. വീടുകളിലെ വിളക്കുകൾ തെളിഞ്ഞു തുടങ്ങി. പെട്ടെന്നു വീശിയ കാറ്റിൽ കുഞ്ചീരി കത്തിച്ചുവച്ച വിളക്ക് അണഞ്ഞു.
ആകെ തളർന്ന മനസ്സുമായി പതിയെ എണീറ്റ് ആ ദമ്പതിമാർ പതിവുകളിലേക്ക് മടങ്ങി
കച്ചവടം കഴിഞ്ഞ് തിരിച്ചു വന്ന പുളവ അപ്പനോടും അമ്മയോടും ഒന്നും സംസാരിക്കാതെ നേരെ കിടപ്പുമുറിയിലേക്ക് പോയി
രണ്ടു ദിവസങ്ങൾക്കു ശേഷം താമരച്ചേര് ഒരു സങ്കട വാർത്ത കേട്ടാണ് ഉണർന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല