രണ്ടു ദിവസം കുഞ്ചാണനും കുഞ്ചീരിയും തമ്മിൽ പിണങ്ങി നടന്നു
കാലത്ത് ചായ ഇട്ട് കുഞ്ചീരി ഉറക്കെ
"ചായ ചൂടാർണേനു മ്പ്
വേണ്ടോ ര്ക്ക് കുടിക്കാം"
കുഞ്ചാണനും വിട്ടുകൊടുത്തില്ല
"ചൂടാറട്ടെ
ക്ക് കയ്യ്ണ്ട് വേണങ്കി ഞാം ചൂടാക്കി കുടിച്ചോളാ
ഹല്ല പിന്നെ"...
പിണക്കം ഇത്തിരി കഠിനമായിത്തന്നെ രാത്രി വരെ നിന്നു .രാത്രി കുഞ്ചീരി പിണക്കം നടിച്ച് കഞ്ഞി കുടിക്കാനിരുന്നു
"കഞ്ഞി കുട്ക്കാം വരണ്ടോരിക്ക് വരാ
ഞാം കുടിക്കാ"
കുഞ്ചീരി കഞ്ഞി കുടിക്കാനിരുന്നപ്പോൾ ഭർത്താവിനെ വീണ്ടും വിളിച്ചു
അവർക്ക് പക്ഷേ ഭർത്താവ് കഴിക്കാൻ വരാതെ കഞ്ഞി ഇറങ്ങിയില്ല
രണ്ടു പേരും കൂടി സംസാരിച്ചാണ് കഞ്ഞി കുടി പതിവ്.
അറിയാതെ പിണക്കം മറന്ന് കുഞ്ചീരി വീണ്ടും വിളിച്ചു
"വരീം
ങ്ങള് പയ്ച്ച്ട്ട് വജ്ജ"
കുഞ്ചാണനും ആ ഒരു വിളിക്ക് കാതോർത്തിരിക്കുകയായിരുന്നു
"ദാ .. വര്ണ് ൻ്റെ കുഞ്ചീര്യേ ..."
അയാൾ നിറഞ്ഞ്ചിരിച്ചു കൊണ്ട്, പിണക്കം മറന്ന് എത്തി.
കഞ്ഞി കുടിക്കിടയിൽ അവർ മരുമകളെക്കുറിച്ച് പറഞ്ഞു ,ചർച്ച ചെയ്തു പിണക്കം മറന്ന് മകനെ വിളിക്കാൻ കുഞ്ചാണൻ സമ്മതിച്ചു
പുളവയും സരസയും അങ്ങനെ കളപ്പുരയിൽ നിന്ന് പോന്ന് കുഞ്ചാണഭവനത്തിൽ താമസം തുടങ്ങി
മരുമകളുടെ വൃത്തിയും വെടിപ്പും ദമ്പതിമാർക്ക് ബോധിച്ചു. അവളുടെ ലാളിത്യവും അവരോടുള്ള പരിഗണനയും അവർ അറിഞ്ഞു .അവരവളെ മനസ്സറിഞ്ഞ് സ്നേഹിക്കാനും തുടങ്ങി.
എന്തിനുമേതിനും ഒരു മടിയും കൂടാതെ സരസ അവർക്കൊപ്പം ഉണ്ടാവും
അപ്പനു ഗുളിക ഉരുട്ടാനും ,മരുന്നു കറക്കാനും അമ്മക്കൊപ്പം വിറകു പെറുക്കാനും ,ഓലച്ചൂലുണ്ടാക്കാനും എന്നു വേണ്ട ഒരു നിഴലായി അവൾ അവർക്കൊപ്പം കാണും
വൈകുന്നേരമായാൽ വീടു പൂട്ടി ആ കുടുംബം താമരക്കായലോരത്തേക്കിറങ്ങും. അവിടെ അപ്പോഴേക്കും മറ്റു പല വീട്ടുകാരും എത്തിയിരിക്കും .
വലിയവർ വലിയവർത്തമാനവും
ചെറിയവർ ചെറിയ വർത്തമാനവും പങ്കുവയ്ക്കും.
അന്ന് ..
താമരച്ചേരിലെ പകൽ പതിവുപോലെ തിരക്കിലായിരുന്നു .
കായൽക്കരപറ്റി വെയിൽ കായാനെത്തിയ ഒരു കൂട്ടം പശുക്കൾ അലസമായി അയവെട്ടിക്കൊണ്ട് പകുതിയടഞ്ഞ മിഴികളോടെ നാലുപാടും നോക്കിക്കൊണ്ടിരുന്നു.
പുളവ ആടിൻ്റെ കൂടിനടുത്തായിരുന്നു . കുഞ്ചാണൻ ഗുളിക ഉരുട്ടലിൽ വ്യാപൃതരായിരിക്കുകയുമായിരുന്നു
"ൻ്റെ കുട്ടി...
മണ്ടി വരീം"
കുഞ്ചിരിയുടെ അലറിക്കരച്ചിൽ കേട്ട് അവർ രണ്ടു പേരും ചെയ്യുന്ന പണിക്കിടയിൽ ഓടിയെത്തി .
അപ്പോൾ...
മുൻ ലക്കങ്ങൾ വായിക്കുവാൻ
https://emalayalee.com/vartha/
https://www.emalayalee.com/
https://emalayalee.com/vartha/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/
https://www.emalayalee.com/