Image

എനിക്കെന്തിനാടാവെ സഹപ്രവർത്തകന്റെ കെയറിംഗ് ...?

Published on 18 November, 2021
എനിക്കെന്തിനാടാവെ സഹപ്രവർത്തകന്റെ കെയറിംഗ് ...?


ഇവിടുത്തെ നടിമാരോടെന്നപോലെയാണ്  മൂത്തോനിലെ നായികയായി വന്ന് ഇപ്പോൾ കുറുപ്പിലെ നായകന്റെ ഭാര്യാവേഷമണിഞ്ഞ ശോഭിത ധുലി പാലയോടും അഭിമുഖക്കാരൻ ചോദിച്ചത്. ഈ രണ്ടു പടങ്ങളിലെയും അഭിനയത്തിൽ ഏത് നായകനാണ് കൂടുതൽ കെയറിംഗ് ആണെന്ന് അനുഭവപ്പെട്ടതെന്ന് ..! ചോദ്യകർത്താവിനെ ഇളിഭ്യനാക്കിക്കൊണ്ടും അടുത്തിരുന്ന ദുൽഖർ സൽമാനെ വല്ലാതെ ചിരിപ്പിച്ചു കൊണ്ടും നടിയുടെ മറുപടിയെത്തി.
ഒരേ പരീക്ഷ ഒരു പോലെയെഴുതി ഒരേ പോലെ അർഹത നേടി ജോലി ചെയ്യുന്നവരിൽ സ്ത്രീകൾക്കുമാത്രം എന്തിനാണീ കെയറിംഗൊക്കെ. ചാരി നിൽക്കാതെ നിവർന്നു നിൽക്കാൻ കഴിവും പ്രാപ്തിയുമുള്ളവരെ കുറച്ച് കാണിക്കാൻ തിടുക്കപ്പെടുന്ന ശീലങ്ങൾക്ക് നേർക്ക് തീയെറിഞ്ഞ നായികയുടെ മറുപടി പകർന്ന സന്തോഷത്താൽ പ്രതികരിക്കുകയാണ് രാരിമ ശങ്കരൻ കുട്ടിയും സന റബ്സും..
 
നിവിൻ / ദുൽഖർ എന്നാണ് നിങ്ങൾ ഉത്തരം  നൽകിയതെങ്കിൽ  ഇവിടെ ഒന്നും സംഭവിക്കില്ലാരുന്നു. ഏതൊരു അഭിമുഖവും പോലെ  പോലെ ഇതും  കടന്നുപോയേനെ, മറക്കപ്പെട്ടേനെ. പക്ഷേ നിങ്ങളുടെ നിഷേധിക്കൽ  ഇപ്പോൾ ചരിത്രമായി, വരാനിരിക്കുന്ന ഒരുപാട്‌പേര്‍ക്ക്‌   അവതാരകരോട് നോ പറയാന്‍ ധൈര്യം പകരുന്ന പുതുചരിത്രം.
 
 'എനിക്കെന്തിനാടാവെ സഹപ്രവർത്തകൻ്റെ കെയറിംഗ്' എന്നു പറഞ്ഞു മനസ്സുകളിലേക്ക് നടന്നു കയറിയ ശോഭിതാ ,വി ലവ് യു
Dqൻ്റെ ചിരിക്കും 10/10 - 
 
               രാരിമ ശങ്കരൻകുട്ടി
 
മലയാളിയുടെ തലമണ്ട അടിച്ചുപൊളിക്കുന്ന ഒരു വാചകമാണ് ശോഭിത ദുലിപാല എന്ന നടി പറഞ്ഞത്.
'എനിക്കാരുടെയും പരിചരണമോ ശ്രദ്ധയോ ആവശ്യമില്ല"
എന്ന്.
 
 കുറുപ്പ് എന്ന സിനിമയിൽ 'സുകുമാരക്കുറുപ്പിന്റെ ഭാര്യയുടെ റോൾ ആണ് അവർ അഭിനയിച്ചത്. ദുൽഖറും ശോഭിതയും നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ആണോ നിവിൻ പൊളി ആണോ അഭിനയിക്കുമ്പോൾ കൂടുതൽ കെയർ തരുന്നത് എന്ന  അവതാരകന്റെ ക്ളീഷേ ചോദ്യം വന്നത്!
 
ഒരു സെലിബ്രിറ്റിയോട്,- അന്യരോട്, വ്യക്തികളോട് -  ചോദിക്കേണ്ട ചോദ്യങ്ങൾ എന്തെന്ന് അൽപം പോലും ബോധമില്ലാത്ത  മീഡിയക്കാർ! സത്യത്തിൽ ഈ ചോദ്യം നിങ്ങൾ  എന്തിനാണ് ചോദിക്കുന്നത്?
 
ഒരുമിച്ചു വർക്ക്‌ ചെയ്യുന്ന  ഏതൊരു സ്ഥലത്തും ജോലിക്കാർക്ക്  നല്ല പെരുമാറ്റവും അച്ചടക്കവും കാര്യഗ്രഹണ ശേഷിയും 
(Well manners, discipline and understanding ) ആണ് വേണ്ടത്. സിനിമ എന്നത് വളരെ വലിയൊരു സംരംഭവും നൂറുകണക്കിന് ആളുകൾ ഒരേ സമയം തൊഴിൽ ചെയ്യുന്ന മേഖലയുമാണ്.  കെയർ അല്ല ആ മേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരുടെയും കൂട്ടായ പ്രയത്നവും സഹകരണവുമാണ്. 
ഏതു ജോലിസ്ഥലത്തും ഇതാണ് വേണ്ടതും.
അമിതാഭ് ബച്ചനോടും ഷാരൂഖിനോടും നസൂദ്ധീൻ ഷാ യോടും അനൂപം ഖേറിനോടും നിങ്ങൾ ചോദിക്കുമോ സിനിമാ ലൊക്കേഷനിൽ ആരാണ് നിങ്ങൾക്ക് കൂടുതൽ കെയർ തരുന്നത് എന്ന്?
പിന്നാലെപോയി അവർക്കു കുട പിടിക്കാൻ ആളുണ്ടായിട്ടാണോ അവരൊക്കെ വളർന്നത്?
 
അന്യരിലേക്ക് കടന്നു കയറാതിരിക്കാനുള്ള ശ്രദ്ധയും സൂക്ഷ്മതയും മാന്യതയുമാണ് മനുഷ്യർക്ക്‌ അത്യാവശ്യം  വേണ്ട ഒരു ക്വാളിറ്റി. അതില്ലാത്തവർ അത് ആർജ്ജിച്ചെടുക്കേണ്ടത് ജീവിതത്തിൽ അനിവാര്യമാണ്.
നമ്മുടെ വിദ്യാഭ്യാസ സിലബസിൽ എവിടെയും 'manners' എന്താണെന്നു മിണ്ടുന്നുപോലും ഇല്ല.
ആളുകളോട് എങ്ങനെ പെരുമാറണം
വീട്ടിൽ എങ്ങനെ  
പൊതുവിടത്തിൽ എങ്ങനെ
പെരുമാറണം എന്ന് പഠിപ്പിക്കുന്ന ഒരു പുസ്തകവും ഇന്ത്യൻ ക്ലാസ്മുറികളിൽ ഇല്ലാത്തതിനാലാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നത്.
 അറിവുള്ളവർക്ക് അത്തരം പാഠങ്ങൾ പഠിച്ചവർക്ക് പെരുമാറ്റവും 'കെയറും' തമ്മിലെ വ്യത്യാസം മനസ്സിലാവും.
 
ഒരു ഐഎഎസ് ഓഫീസറോട്  (ലേഡി ഓഫീസർ ) ഇന്റർവ്യൂവർ ചോദിക്കുന്നത് നിങ്ങൾക്ക്  പാചകം അറിയാമൊ എന്നാണ്!!
എന്തൊരു നാണക്കേടാണ് ഈ ചോദ്യം?
പ്രകടമായ നീരസം കാണിച്ചിട്ടും അത് കണക്കാക്കാതെ വീണ്ടും ഇറിറ്റേറ്റ് ചെയ്യുമ്പോൾ ചിരിച്ചുകൊണ്ട് മറുപടി പറയുന്നത് ചോദ്യകർത്താവിന്റെ ലെവലിലേക്ക് തരം താഴാൻ എതിരിൽ ഇരിക്കുന്നവർക്ക് ആവാത്തതുകൊണ്ടാണ്.
സിനിമാനടി 
ഷീലയോട് പല ഇന്റർവ്യൂകളിലും നാണമില്ലാതെ ചോദിക്കുന്ന ഒരു ചോദ്യം പ്രേം നസീറിനെക്കുറിച്ചായിരിക്കും.
എന്തുത്തരമാണ് മറ്റുള്ളവർ പ്രതീക്ഷിക്കുന്നത്?
ഇത്തരം ചോദ്യങ്ങൾക്ക് പരുഷമായി ഇവരൊന്നും പ്രതികരിക്കാത്തത്  നിങ്ങൾക്കില്ലാത്ത പ്രതിപക്ഷബഹുമാനം അവർക്കുള്ളതുകൊണ്ടാണ്.
 
തപ്പഡ് എന്ന ഹിന്ദിസിനിമയിൽ അഭിനയിച്ച  തപ്സി പൊന്നു എന്ന നടി ആ സിനിമയിലൂടെ നമുക്ക് നൽകിയ ഗംഭീരസന്ദേശമുണ്ട്.
എത്ര സ്നേഹിച്ചാലും പരിഗണിച്ചാലും അന്യരുടെ മുന്നിൽ ഇൻസൾട്ട് ചെയ്യാനുള്ളതല്ല സ്വന്തബന്ധങ്ങൾ എന്ന്.
തന്നെ എപ്പോഴും 'കെയർ' ചെയ്യുന്ന ഭർത്താവ് ഒരു പാർട്ടിയിൽ വെച്ചു അവളുടെ മുഖത്തടിച്ചപ്പോൾ വിവാഹം എന്ന 'സംരഭം' അവിടെ തീർന്നു.
 
ഒരാളെ കെയർ ചെയ്യുക എന്നത് കാണുമ്പോൾ മാത്രം നടക്കുന്ന പ്രതിഭാസമല്ല. അകൽച്ചയിലും അടുത്തും അവരുടെ സ്പേസിൽ അവരോടുള്ള ലാളനയും സ്നേഹവും ബഹുമാനവും പരിചരണവുമാണ് അർത്ഥമാക്കുന്നത്..
മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന സെൽഫ് ഡിസ്‌സിപ്ലിനോടുകൂടിയുള്ള  വളരെ നല്ല പെരുമാറ്റം  അവർ ഒറ്റയ്ക്കുള്ളപ്പോൾ കൂടുതൽ ഇന്റിമസിയോടെ ചെയ്യാനുള്ളതാണ്.
അത് കുടുംബത്തിലും റിലേഷൻഷിപ്പിലും ഫ്രണ്ട്ഷിപ്പിലുമാണ് തിളങ്ങുക. എന്നെ പരിഗണിച്ചില്ല എന്ന വാക്കിൽ  പിരിഞ്ഞുപോകുന്നവർ പെരുകുന്ന കാലഘട്ടമാണിത്.
അതിന് കാരണം ആൾക്കൂട്ടത്തിൽ അച്ചടക്കത്തോടെയും നന്നായും പെരുമാറുന്ന നമ്മുട  മുഖംമൂടി വീട്ടിൽ വരുമ്പോൾ നമ്മൾ അഴിച്ചു കളയുന്നതുകൊണ്ടാണ്.
നമ്മൾ ഏറ്റവും നന്നായി പെരുമാറേണ്ടത്  ഏറ്റവും സ്നേഹിക്കുന്നവരോടാണ് എന്ന 'ശ്രദ്ധ' അവിടെ ഇല്ലാത്തതുകൊണ്ടാണ്.
 
Made in Heaven എന്ന വെബ് സീരിസിൽ ശോഭിതയെ കണ്ടു.
Bold and beautiful!
 
  മറ്റുള്ളവരുടെ 'കെയർ' കിട്ടാതെ വളർന്നു കയറിയ എബ്രഹാം ലിങ്കൺ പോലുള്ളവരുടെ
ഗാന്ധിജിയുടെ
മദർ തെരേസയുടെയൊക്കെ ലോകമാണിത്.
ഓവർ കെയർ and ഓവർ അറ്റാച്ച്മെന്റ്റ് കാണിച്ചു മറ്റുള്ളവരുടെ ലോകം നശിപ്പിക്കാതിരിക്കുക. അവരെ സ്വതന്ത്രരായിതന്നെ വിടുക.
 
ശോഭിതയുടെ  സ്റ്റേറ്റ്മെന്റ് ഒരു സൈൻ ബോർഡ്‌ ആണ്.
I have actually  not needed care. I am ok with me.... "
 
           സന റബ്സ്
 
എനിക്കെന്തിനാടാവെ സഹപ്രവർത്തകന്റെ കെയറിംഗ് ...?
എനിക്കെന്തിനാടാവെ സഹപ്രവർത്തകന്റെ കെയറിംഗ് ...?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക