HOTCAKEUSA

ഗീതാ ഗോപിനാഥ് ഐഎംഎഫ് തലപ്പത്തേയ്ക്ക്

ജോബിന്‍സ് Published on 03 December, 2021
ഗീതാ ഗോപിനാഥ് ഐഎംഎഫ് തലപ്പത്തേയ്ക്ക്
പ്രമുഖ സാമ്പത്തിക വിദഗ്ദ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിധിയുടെ നേതൃനിരയിലേയ്ക്ക് എത്തുന്നു. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ഗീതാഗേപിനാഥ് ഉടന്‍ നിയമിതയാകും. നിലവിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറര്‍ ജ്യോഫ്‌റി ഒകമോട്ടോ സ്ഥാനം ഒഴിയുന്നതോടെയാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്. അടുത്തവര്‍ഷം ആദ്യത്തോടെ ഗീത ഗോപിനാഥ് ചുമതലയേല്‍ക്കും.

2018 ഒക്ടോബറിലാണ് ഗീത ഗോപിനാഥ് ഐഎംഎഫില്‍ ചേര്‍ന്നത്. കേരള സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.ചീഫ് എക്കണോമിസ്റ്റ് എന്നതിനോടൊപ്പം ഐഎംഎഫിന്റെ ഗവേഷക വിഭാഗം ഡയറക്ടറുടെ ചുമതലയും ഗീതയ്ക്കുണ്ടായിരുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അംഗത്വം ലഭിച്ച വ്യക്തിയാണ് ഗീത ഗോപിനാഥ്.

ഗീതാ ഗോപിനാഥിന്റെ നിയമനത്തെ ശരിയായ സമയത്തെ ശരിയായ വ്യക്തിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ വിേശഷിപ്പിച്ചു. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷമായിരുന്നു ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക