സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം

Published on 06 December, 2021
 സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം


ന്യൂഡല്‍ഹി: സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം സി.ഇ.ഒ. വിശാല്‍ ഗാര്‍ഗ്. കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.  വിശാലിന്റെ സൂം കോളില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഒരാള്‍ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂ കോള്‍ ഡിസംബര്‍ ഒന്നിനായിരുന്നു നടന്നത്.

നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സംഘത്തില്‍ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടന്‍ അവസാനിക്കുകയാണ്- ഗാര്‍ഗ് വീഡിയോയില്‍ പറയുന്നത് കാണാം. തന്റെ തൊഴില്‍ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നുണ്ട്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക