Image

ദിലീപിന്റെ  ചിരി (ഫിലിപ്പ് ചെറിയാൻ) 

Published on 06 February, 2022
ദിലീപിന്റെ   ചിരി  (ഫിലിപ്പ് ചെറിയാൻ) 

(ദിലീപിന്റെ മുൻ‌കൂർ ജാമ്യ വിധി വരുന്നതിനു  മുൻപ് എഴുതിയത്)

ദിലീപിന്റെ മുൻ‌കൂർ ജാമ്യ വിധി നാളെ (തിങ്കൾ) വരുന്നതിനു തൊട്ടു മുൻപ് മറ്റു ചിലരും മുൻ‌കൂർ ജാമ്യം തേടുന്നതായി ചാനൽ ചർച്ചകളിൽ കാണുന്നു.

അവരൊക്കെ ചോദ്യ൦ ചെയ്യലിനെ എന്തിനു ഭയപ്പെടണം? ചോദിച്ചതിനുത്തരം പറഞ്ഞു തിരികെ പോന്നാൽ പോരെ?  ഭയത്തിനു പുറകിൽ എന്തൊക്കെയോ ഒളിഞ്ഞിരുപ്പുണ്ടെന്നു വേണം കരുതാൻ. ദിലീപിന്റെ ജാമ്യ അപേക്ഷ കൈകാര്യും ചെയ്ത ജഡ്ജ് ആയിരിക്കില്ല ഇവരുടെ ഒക്കെ അപേക്ഷ പരിഗണിക്കുന്നത്. ഇനിയും വരുന്ന ജഡ്ജിന്റെ പരിഗണന അല്ലെങ്കിൽ വീക്ഷണം മറ്റൊരു ജഡ്ജിനെ പോലെ ആയിരിക്കില്ലല്ലോ?

ചാനൽ ചർച്ചയിൽ പുതിയ സാക്ഷിയും മൂവി ഡയറക്ടറുമായ ബാലചന്ദ്രകുമാറിനെ അനുകൂലിച്ചു ഒരു വിഭാഗവും ദിലീപിന് അനുകൂലിച്ചു മറ്റൊരു വിഭാഗവും അണിനിരക്കുന്നു.  രണ്ടു വിഭാഗത്തിലും ചേരാതെ കുറെ റിട്ടയേർഡ് പോലീസ് ഓഫീസേഴ്സും, നിയമപാലകരും, മാധ്യമ പ്രവർത്തകരും, അതിനോടോപ്പും ചലച്ചിത്ര നിർമാതാക്കളും, കുറെ സംവിധായകരും. 

ബാലചന്ദ്ര കുമാറിന്റെ വെളിപെടുത്തലുകൾ കേസിനെ  മറ്റൊരു തലത്തിൽ എത്തിച്ച  റിപ്പോർട്ടർ ചാനലിന്റെ  നികേഷ്‌കുമാറിനോടുള്ള നന്ദി ഇവിടെ കുറിക്കട്ടെ? മറ്റൊരു ചാനലുകളും വെളിപ്പെടുത്താൻ തയാറാകാത്ത കാര്യങ്ങൾ  കേസിനൊരു വഴിത്തിരിവായി എന്നുള്ള കാര്യത്തിൽ രണ്ടു പക്ഷമില്ല! 

ഗൂഢാലോചന കൊടുമ്പിരികൊണ്ടിരിക്കുന്ന അവസരത്തിൽ അദ്ദേഹം കാട്ടിയ ചസങ്കൂറ്റം മറ്റു മാധ്യമപ്രവർത്തകർക്ക് ഒരു മാതൃകയാകട്ടെ. പോലീസിന് നേരെ വധശ്രമമുണ്ടന്നറിഞ്ഞു കൊണ്ടുതന്നെ രാത്രി താൻ ഒറ്റയ്ക്ക് ഡ്രൈവുചെയ്താണ് വീട്ടിലേക്കു പോകുന്നതെന്നും, തന്റെ വീട് കളമശേരിയിൽ ആണെന്നും വെളിപ്പെടുത്തുന്നു. ഇന്നുള്ള കേസിന്റെ പുരോഗതിക്കു കാരണവും അതിന്റെ ക്രെഡിറ്റും നികേഷ്‌കുമാറിന് സ്വന്തം.

കുടുംബ സദസുകളിൽ കുട്ടികൾക്കും, സ്ത്രീകള്ക്കും ദിലീപ്  സ്വീകാര്യനായ നടനാകാം. ചാന്ത്പൊട്ടും, കുഞ്ഞിക്കൂനനും, മീശമാധവനും, സി ഐ ഡി മൂസയും, മായാമോഹിനിയും മറ്റും ഒരു മിമിക്രിക്കാരനെ കൊണ്ട് മാത്രമേ കഴിയു. അതൊക്കെ കണ്ടു സ്ത്രീകളും കുട്ടികളും ചിരിച്ചിട്ടുണ്ടാകും. അതിലും എത്രയോ ഭംഗിയായി കലാഭവൻ മണി ചില ചത്രങ്ങൾ ചെയ്തിട്ടുണ്ട്. വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും, പേപിടിച്ച പട്ടിയുടെ കടിയേറ്റു പേ പിടിക്കുന്ന രംഗം വരുന്ന ആകാശത്തിലെ പറവകൾ, കരുമാടിക്കുട്ടൻ, കരടി, അങ്ങനെ നീണ്ടു പോകുന്ന നിരകൾ. 

അദ്ദേഹത്തിന്റെ ഒരു ചിത്രം നാഷണൽ അവാർഡിന് അടുത്തുവരെ എത്തി. ഇന്നസെന്റിനെ മാത്രം ദിലീപ് അവതരിപ്പിക്കുമ്പോൾ, മിമിക്രിയുടെ തലതൊട്ടപ്പനായ ആലപ്പി അഷ്‌റഫ് എത്രയോ ഭംഗിയായി അവതരിപ്പിക്കുന്നു.  പ്രേം നസീർ, ഉമ്മർ, മധു, ശങ്കരാടി, സുധിർ, ഗോവിന്ദൻകുട്ടി മുതലായവരെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി ഇവരുടെ ഏതെങ്കിലും മൂവികളിൽ ഒന്നിൽ ദിലീപിനെ ഒന്ന് ചിന്തിച്ചു നോക്കു? ഏഷ്യാനെറ്റ് ചാനെൽ ചർച്ചയിൽ വിനു ജോൺ പറഞ്ഞതുപോലെ ദിലീപ് ഒരു സിനിമ സ്റ്റാർ ആകാം. കേസിൽ പെടുമ്പോൾ അദ്ദേഹം വെറും ഒരു ഗോപാലകൃഷ്ണൻ മാത്രം. അങ്ങനെ കണ്ടിരുന്നെങ്കിൽ ഇത്രയും  സമയം പോലീസിനു  കളയേണ്ട ആവശ്യം  ഉണ്ടായിരുന്നോ?

------- see also

സൂര്യ കിരീടം വീണുടയുമ്പോൾ (ഫിലിപ്പ് ചെറിയാൻ)

----------------------

ഇനിയും പോലീസിന്റെ അധികാരത്തെപ്പറ്റി. എന്റെ ചെറുപ്പത്തിൽ പല പ്രമാദ കേസുകളും പോലീസ് ഓഫീസർ ആയിരുന്ന എന്റെ അച്ചായനിൽ നിന്നും നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിലാണ് നക്സൽ വര്ഗീസ്, രാജൻ, വെള്ളത്തൂവൽ സ്റ്റീഫൻ,  ഫിലിപ്പ് എം പ്രസാദ്, കരിക്കാൻ വില്ല, സുകുമാരക്കുറുപ് തുടങ്ങി കേരളത്തിലെ പ്രധാന കേസുകൾ ഉണ്ടാകുന്നത്, ഈ കേസുകൾ എല്ലാം തന്നെ പ്രതികളെ ശിക്ഷിക്കയും ചെയ്തു. അന്നും ഇന്നും പോലീസിനു അധികാരം ഉണ്ട്. ഞാൻ ഓർമ്മിക്കുന്നു.

എന്റെ കൗമാരകാലത്തിൽ ഐ ജി (ഇൻസ്‌പെക്ടർ ജനറൽ) മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ താഴെ ഡി ഐ ജി മാർ. ഇന്ന് ഐ ജിക്കു  പകരം ഡി ജി പിമാർ. ഓരോ സെക്ഷനും ഓരോ ഐ ജി മാർ. പോലീസിന് അധികാരം ഇന്നും ഉണ്ടെങ്കിൽ തന്നെ, മാധ്യമത്തിന്റെ, സെൽ ഫോണിന്റെ, ഫേസ്ബുക്കിന്റെ, വാട്ട്സാപ്പിന്റെ അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ കടന്നുകയറ്റവും ഒക്കെ തന്നെ പോലീസിന് അവരുടെ ജോലി ചെയ്യുന്നതിൽ മാർഗ്ഗതടസമായി നില്കുന്നു. ഇന്നത്തെ ഗോപാലകൃഷ്ണന്റെ കേസ് കുറെ വര്ഷങ്ങള്ക്കു മുൻപായിരുന്നു എങ്കിൽ, ഫോണും പിടിച്ചു മേടിച്ചു ലോക്കപ്പിൽ ആക്കാൻ വെറും ഒരു പോലീസ് കോൺസ്റ്റബിൾ മാത്രം മതിയാകുമായിരുന്നു.

പൊൻകുന്നത്ത്  ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഡിജിപി ആയി റിട്ടയർ ചെയ്ത മധുസൂധനൻ നായർ ഐപിസ് കിട്ടിയതിനു ശേഷം പ്രൊബേഷനറി ആയി പൊൻകുന്നതു ജോയിൻ ചെയ്തത് ഞാൻ ഓർമ്മിക്കുന്നു. എത്രയോ ദിനരാത്രങ്ങൾ എന്റെ പിതാവിനോടൊപ്പം തുടക്കക്കാരനായി ജോലി ചെയ്തതും ഞാൻ ഓർമ്മിക്കുന്നു. അച്ചായനെ പോലെ മേലുദ്യോഗസ്ഥരുമായി ഇത്രയധികം അടുപ്പം സൂക്ഷിച്ചിട്ടുള്ള ഒരു വ്യക്തിയും പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ടെന്നു ഞാൻ കരുതുന്നില്ല. എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയും അദ്ദേഹം തന്നെ. മധുസൂദനൻ സർ ഡിജിപി ആയിരുന്നപ്പോഴും ആ സ്വാത്രന്ത്രത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല താനും.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടുകൂടി സ്ഥിരമായി എല്ലാ ചാനലുകളും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ ന്യൂസുകളും സ്ഥിരമായി ഞാൻ ശ്രദ്ധിക്കാറുണ്ട്. ചാനലുകളിൽ സ്ഥിരമായി വരാറുള്ള ശ്രീജിത്. ചർച്ചയിൽ നികേഷിന്റെ ചോദ്യത്തിന് മറുപടി ചോദിക്കുമ്പോൾ കൃത്യമായി ഒരു മറുപടി കിട്ടില്ല. പടപ്പേൽ തല്ലാതെ കാര്യത്തിലേക്കു വരാൻ പറയുമ്പോൾ, ലോയേർ ആയ അദ്ദേഹത്തിന് കഴിയുന്നില്ല. ഗോപാലകൃഷ്ണന് വേണ്ടി ജീവൻ കളഞ്ഞു  വാദിക്കും. 

ഡയറക്ടർ ബൈജു കൊട്ടാരക്കരയുടെ ഭാഷയിൽ ഒരു ന്യായികരണ തൊഴിലാളി. അവസാനം ഒച്ചപ്പാടും ബഹളയും സഹിക്കവയ്യാതെ അദ്ദേഹത്തിനെ ചാനലിൽ നിന്നും ഇറക്കിവിടുന്നതും നാം കണ്ടു.  ഗോപാലകൃഷ്ണന്റെ  സന്തത സഹചാരിയും, സിനിമ നിർമാതാവും  തൊഴി ലാളിയുമായ സജി നന്ത്യാട്ട്. 150 ജോലിക്കാർ കൂടെയുണ്ടെന്ന് അവകാശപെടുന്ന സജി. അദ്ദേഹം ഒരു വ്യക്തി അല്ല, മറിച് ഒരു പ്രസ്ഥാനം എന്ന് തന്നെ പറയാം. തുറന്നു പറയട്ടെ,  പറയുന്നതിൽ ഒരു വ്യക്തത ഇല്ല. ചർച്ചകളിൽ, റിട്ടയർ ചെയ്ത എസ്പി ജോർജ് ജോസഫിനെ പോലും വായടപ്പിക്കാൻ ശ്രമിക്കുന്നു. സുകുമാരകുറുപ്പിന്റെ കേസുപോലും തെളിയിച്ച വ്യക്തി. സിസ്റ്റർ അഭയ കേസിൽ സാക്ഷി അടക്ക രാജുവിന്റെ രംഗപ്രവേശനം  പോലും അദ്ദേഹം മുഖേന.

ചാനൽ ചർച്ചകളിൽ, പ്രതി ആയ ഗോപാലകൃഷ്ണന് വേണ്ടി വാദിക്കുന്നവർ എല്ലാം തന്നെ പെയ്ഡ് തൊഴിലാളികൾ ആണ്. കേൾക്കുന്ന ഏവരും അത് ശരിവെക്കും. പീഡിപ്പിക്കപ്പെട്ട നടിക്കു വേണ്ടി വാദിച്ച രമ്യ നമ്പീശൻ, ഗീതു  മോഹൻ ദാസ്, പദ്മ പ്രിയ, പാർവതി ഇവരൊക്കെ എവിടെ? അവരുടെ ഭാവി പോലും മാറ്റി വെച്ച് ഇരക്ക് വേണ്ടി രംഗത്തുവന്നു. നീതി നടപ്പാക്കാൻ 'അമ്മ സംഘടനയിലുള്ള ആരും രംഗത്ത് വന്നില്ല. വന്നു ചുരുക്കം ചിലർ.

രാഹുൽ ഈശ്വർ പ്രതിപാദിപ്പിക്കേണ്ട ആൾ തന്നെ. കൂറു ചിലരോട്, എന്നാൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ സ്ഥിരമായി ഒരേ ജാക്കറ്റ്. ചിലപ്പോൾ രാജ്യ സ്നേഹം വിളിച്ചറിയിക്കുന്നതാകാം. തുടക്കവും അന്തവും ഇല്ലാത്ത സംഭാഷണം. നിയമ വിദ്യാര്ഥിയെന്നു എപ്പോഴുo ചാനൽ കാഴ്ചക്കാരെ ഓര്മിപ്പിക്കാറുണ്ട്. എല്ലാ കേസുകളും പിടിക്കും. ചർച്ചയിൽ ആലപ്പി  അഷ്‌റഫിന്റെ അദ്ദേഹത്തിനു കൊടുത്ത മറുപടി കേട്ടു. 

ഉദാഹരണമായി ശബരിമല വിഷയം. ഏതു കോടതി വിധികൾ വന്നാലും വിശ്വാസങ്ങളും, ആചാരങ്ങളും, സംസ്കാരങ്ങളും സംരക്ഷിച്ചേ തീരൂ. ഒരിക്കലും മത  വികാരങ്ങളെ വൃണപ്പെടുത്തിക്കൂടാ. കുറെ  സ്ത്രീകൾ വിധിയുടെ പേരിൽ മത വികാരങ്ങളെ വൃണപ്പെടുത്താൻ വന്നു. നാമെല്ലാം ലൈവ് ആയി തന്നെ അത് ചാനലുകളിൽ കാണുകയും ചെയ്‌തു. രാഹുൽ നട അടപ്പിക്കാൻ  വേണ്ടി ചെയ്ത പ്രവർത്തി വളരെ വിചിത്രം. പട്ടി കുഞ്ഞിനെ തൂക്കിയെടുത്തു കൊണ്ടുപോകുന്ന പോലെ പോലീസ് ആ മാന്യ ദേഹത്തെ അവിടെനിന്നും മാറ്റുകയും ചെയ്തു. പ്രശ്നം തീരുകയും ചെയ്തു. വന്ന സ്ത്രീകൾ നട  കേറാതെ മടങ്ങുകയും ചെയ്തു. 

അതിനൊരു പരിഹാരം കണ്ടതും ഇന്നത്തെ ക്രൈം ബ്രാഞ്ച് തലപ്പത്തിരിക്കുന്ന ശ്രീജിത്ത് സാറും. എപ്പോഴു൦ ഏതു ചർച്ചയിലും ഈ ഈശ്വർ സർ ചില വീര കൃത്യങ്ങൾ വിളമ്പുന്നത് കേൾക്കാം. പരാമര്ശിക്കപെടുന്നത് ശശി തരൂർ, ഷാരുഖ് ഖാൻ, പിന്നെ മറ്റു ചില പ്രമുഖരെയും. ഇതു കേട്ടാൽ തോന്നും ഈ പ്രശ്നങ്ങൾ ഒക്കെ തീർത്തു കൊടുത്തത് അദ്ദേഹമാണെന്നു.

പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് പരിഗണന കൊടുക്കാതെ ഗോപാലകൃഷ്ണനുവേണ്ടി രക്ഷാ  കവചം തീർക്കുന്ന തീർക്കുന്ന ശ്രീജിത്ത് പെരുമന, സജി നന്ത്യാട്ട്, രാഹുൽ ഈശ്വർ, ഇവർക്കൊക്കെ വരാനിരിക്കുന്ന സൗഭാഗ്യങ്ങൾ  ഏറെ. അതിനു മറുപടി ആയി ആലപ്പി  അഷ്‌റഫ് പറയുന്നു, അദ്ദേഹത്തെ കാത്തിരിക്കുന്നത് ലോറിയും വലിയ ടയറുകളും എന്ന്.

അവനെ കത്തിച്ചു കളയണം, അവന്റെ കൈ വെട്ടണം. കൂട്ടത്തോടെ ആകണം തീർക്കുന്നത്. കുറേനാളത്തേക്കു അതുമായി ബന്ധപെട്ടു ഒരു കോളുകളും പാടില്ല. ഇതിനുള്ള തെളിവ് കോടതിയിൽ വന്നപ്പോൾ ലയൺസ്‌ ഗാങ് ലീഡർ പറയുന്നു ഇതൊക്കെ ശാപവാക്കുകൾ ആണെന്ന്.  ഇതൊക്കെ ഗോപാലകൃഷ്ണനും കൂടെയുള്ള സില്ബന്ധികളും പറയുമ്പോൾ, ബെജു കൊട്ടാരക്കര ചോദിക്കുന്നു ഇയാൾ ആരാ ദുർവ്വാസാവോ? അങ്ങനെ എങ്കിൽ രാമൻ പിള്ള വക്കിൽ ജ്യോൽസ്യൻ  ആയിരിക്കാം. അദ്ദേഹം ഗണിച്ചു പറയുന്നതിനനുസരിച്ചാകാം, ഗോപാലന്റെ കരുക്കൾ നീക്കൽ. 

85 ദിവസങ്ങളോളം ജയിലിൽ കിടക്കാൻ അന്വേഷണത്തിൽ തുമ്പുണ്ടാക്കിയ പോലീസ് ഓഫീസർ ബിജു പൗലോസിനെ കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ചോദിക്കുന്നു, "കുടുംബമായി സുഖമായല്ലേ താമസിക്കുന്നത്". ഇതിനെപറ്റി ചോദിച്ചപ്പോൾ പറയുന്നത്, അതൊരു ശാപവാക്കായിരുന്നു എന്ന്. ഏതായാലും സുഹൃത് സംഭാഷണഭാഗമായിരുന്നു എന്ന് രാമൻ പിള്ള വകീൽ പറഞ്ഞു കൊടുക്കാതിരുന്നത് അതിനൊരു സൗകര്യo കിട്ടാഞ്ഞത് കൊണ്ടായിരുന്നിരിക്കാം. 

ചർച്ചയിൽ റിട്ടയേർഡ് എസ്പി സക്കറിയ ജോർജ് ഇതുപോലെയുള്ള കേസന്വേഷണത്തെപ്പറ്റി വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരു പ്രതിക്ക് വേണ്ടി ഇത്രയും സമയം കോടതിമാറ്റി വെച്ച മറ്റൊരു കേസുണ്ടാകില്ല. ഇന്ത്യൻ പീനൽ കോഡ് എഴുതിവെച്ചവർക്കു  സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത തരത്തിലുള്ള കോർട്ട് സെഷനും,പീഡിപ്പിക്കലും, റെക്കോർഡിങ്ങും, അതിന്റെ വിഷ്വൽ കാണലും, തെളിവു നശിപ്പിക്കലും ഒക്കെ. മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, ഒക്കെ സ്വത്തുണ്ടാക്കി.  അ അവരൊന്നും അന്യായമായി വെട്ടിപിടിച്ചുണ്ടാക്കിയിട്ടുള്ളതല്ല. 

ഗോപാലകൃഷ്ണനെ പോലെ, തീയേറ്റർ , നിർമാണo ,  ഡിറക്ഷൻ ,  അസ്സോസിയേഷൻസ്, റിയൽ എസ്റ്റേറ്റ് ഇതിന്റെ ഒക്കെ തലപ്പത്തിരിക്കാനോ വെട്ടിപിടിക്കാനോ പോയിട്ടില്ല. ആരഭിനയിക്കണം, ഏതൊക്കെ തീയേറ്ററിൽ ഓടണം, എത്രദിവസം ഓടണം എന്നൊക്കെ തീരുമാനിക്കാൻ ഇദ്ദേഹത്തിന് ആരനുവാദം കൊടുത്തു.  സമ്പാദിച്ചതൊക്കെ മൊഴിമാറ്റാൻ സാക്ഷികൾക്കും, വക്കിലന്മാർക്കും, പെയ്ഡ് തൊഴിലാളികൾക്കും, ഫാൻസ്‌ അസോസിയേഷനും മറ്റും കൊടുത്തു തീർകയല്ലേ?

നടി ആക്രമിക്കപ്പെട്ടു എന്നുള്ളത് സത്യം. അതിന്റെ പുറകിൽ ആര്? അതിനു ചോദ്യ ചിഹ്നം. അതിന്റെ പുറകിൽ പൾസർ സുനി ആണെന്ന് അയാൾതന്നെ പറയുന്നു. പീഡിപ്പിക്കേണ്ട ഒരു പ്രശ്നവും അവരു തമ്മിൽ  ഒട്ടില്ല താനും. സുനിയുടെ മൊഴി വിശ്വസിച്ചേപറ്റൂ. ക്വട്ടെഷൻ തുക കൊടുക്കാമെന്നേറ്റ കരാറുകാരൻ പോലും മുങ്ങി. പെട്ടുപോയി, പെട്ട് പോയി എന്ന് സുനി എപ്പോഴ൦ പറയാറുണ്ട്.  ജയിലിലും ആയി, പണവും കിട്ടിയില്ല. ജീവന് ഭീഷണിപോലും നിലനിൽക്കുന്നു, അത് ജയിലിൽ ആയാൽ  പോലും. 

അതുകൊണ്ടാണ് സുനി തന്റെ അമ്മക്ക് കൊടുത്ത കത്തിൽ എല്ലാം തുറന്നു പറയുന്നത് . അമ്മയുടെ മൊഴിയും, സുനിയുടെ മൊഴിയും കോടതി മുഖ വിലക്കെടുക്കുന്നു എങ്കിൽ, സുനിൽ പറയുന്ന മാഡം ഏതെന്നറിയണം. മാഡം ആരായിരുന്നാലും പുലി ആണുകേട്ടോ!. പബ്ലിക് പ്രോസിക്യൂട്ടേഴ്സിന് പോലും കോടതിയിൽ വരാൻ ഭയം. ഇതിനോടകം രണ്ടുപേർ കേസ് വാദിക്കുന്നതിൽ നിന്നും മാറി. 8-)൦ പ്രതിയുടെ (ആരോപിക്കപ്പെട്ട ആൾ) മൂവി ആണെല്ലോ ഇതുവരെ കണ്ടിരുതെന്നറിയുമ്പോൾ, കണ്ടതിൽ അവർ ഖേദിക്കുന്നു. കണ്ടത് കണ്ടത് തന്നെ. 

ഒടുവിൽ ഇറങ്ങിയ നാദിർഷയുടെ, ഗോപാലകൃഷ്ണൻ അഭിനയിച്ച കേശു വീടിന്റെ നാഥൻ എന്ന മൂവിയെ പറ്റി കേട്ടു. ഇതൊക്കെ 80-85 കാലഘട്ടത്തിൽ ഇറങ്ങിയ ചില മിമിക്രി കാസെറ്റുകളെ ഓർമിപ്പിക്കുന്നു. നൂറ്റാണ്ടു മാറി നാദിർഷ സഹോദര. താങ്കൾ മാറണം, താങ്കളുടെ മൂവി ഔട്‍ലൂക് മാറണം, അല്ലെങ്കിൽ മാറ്റണം, പ്ളീസ് . ഇതൊരു അപേക്ഷയായി കരുതിയാൽ മതി. ഇതൊരു ഡിജിറ്റൽ യുഗമാണ് .

ചർച്ചയിൽ  സജി  നന്ദ്യാട്ടു ഡേർട്ടി പൊളിറ്റികിസിന്റെ ഹെഡ് ഓഫ് ദി ഡിപ്പാർട്ടമെന്റ്എന്ന് പറയുമ്പോൾ  മറുപടിയായി, സജി അത് ശ്രെദ്ധിക്കാതെ  മറുപടിപറയുന്നു അഷ്‌റഫ് കുശുമ്പനാണെന്നു. ഡേർട്ടി പൊളിറ്റീസിക്സിന്റെ ഹെഡ് ആകുന്നതിൽ അഷ്റഫിന് എന്ത് കുശുമ്പ്. ദൈവത്തെ ഓർത്തു നന്ത്യാട്ടിനെ പോലെ ഉള്ളവരെ ചാനലുകളിൽ ചർച്ചക്ക് കൊണ്ടുവരരുത്. അജയകുമാർ വക്കിൽ വളരെ വിശദമായി കേസിന്റെ എല്ലാ വശങ്ങളെ പറ്റിയും വളരെ വിശദമായി വിവരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഗോപാലകൃഷ്ണന്റെ ചെസ്സ് എന്ന സിനിമയുടെ ഭാഗങ്ങൾ കൊട്ടെഷന്റെ ഭാഗമായി കാണാൻ കഴിയുന്നുണ്ട് എന്നോര്മിപ്പിക്കുന്നു. മറ്റൊരാളുടെ അഭിപ്രായത്തിൽ മമ്മൂട്ടിയുടെ ട്രൂത് എന്ന സിനിമയുമായി ഉപമിക്കുന്നു. പോലീസ് ഓഫീസറെ കൊല്ലാൻ  ശ്രമിക്കുന്നു . ഓഫീസർ മരിക്കുന്ന കൂട്ടത്തിൽ ബോണസ് ആയി മുഖ്യ മന്ത്രിയും മരിക്കുന്നു. അതാണ്  ഗ്രൂപ്. 

ഏതായാലും നാളെ വിധി വരുന്നത് വരെ കാത്തിരിക്കാം.

Join WhatsApp News
vinayakan 2022-02-07 23:21:33
Dilip settanate cash kailirikkatte. ellam pokum setta. eniyenkilum jeevikkan nokku setta.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക