Image

സ്ലൊവാക്യയിലേക്ക് യു.എസ് പാട്രിയറ്റ് മിസൈല്‍ സിസ്റ്റം 

പി പി ചെറിയാന്‍ Published on 09 April, 2022
സ്ലൊവാക്യയിലേക്ക് യു.എസ് പാട്രിയറ്റ് മിസൈല്‍ സിസ്റ്റം 

വാഷിംഗ്ടണ്‍ ഡി.സി : റഷ്യന്‍ - യുക്രെയിന്‍ യുദ്ധം  അനിശ്ചിതമായി തുടരവേ പാട്രിയറ്റ് മിസൈല്‍ സിസ്റ്റം സ്ലൊവാക്യയിലേക്ക് അയക്കുന്നതിന് യു.എസ് തീരുമാനിച്ചതായി ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഏപ്രില്‍ 8 വെള്ളിയാഴ്ച അറിയിച്ചു .

 യൂറോപ്പിലെ നാറ്റോ അംഗത്വ രാജ്യങ്ങളുടെ സുരക്ഷ വരുത്തുന്നതിന്റെ ഭാഗമായി യുക്രെയിനിന്റെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള സ്ലൊവാക്യയിലേക്ക് അയക്കുന്ന പാട്രിയറ്റ് മിസൈല്‍ സിസ്റ്റത്തിന് അതിര്‍ത്തിയിലേക്ക്  മിസൈലുകള്‍  ശേഷിയുണ്ട് . യു.എസ് ട്രൂപ്പായിരിക്കും  ഇതിന്റെ ഓപ്പറേഷന്‍സ് നടത്തുകയെന്നും ഡിഫന്‍സ് സെക്രട്ടറി പറഞ്ഞു .  എത്ര നാള്‍ യു.എസ് ട്രൂപ്പ്  ഇവിടെ ഉണ്ടായിരിക്കും എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു .

എസ് 300 എയര്‍ ഡിഫന്‍സ് സിസ്റ്റം റഷ്യന്‍ സേനക്കെതിരെ പ്രയോഗിക്കുന്നതിന് യുക്രെയിന്‍ രാഷ്ട്രത്തിന് നല്‍കുമെന്ന്  സ്ലൊവാക്യ പ്രഖ്യാപിച്ചതിന് തൊട്ട് പിറകെയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ അറിയിപ്പ് പുറത്തു വന്നത് .

റഷ്യന്‍ സൈന്യത്തെ ധീരതയോടെ യുക്രെയിന്‍ സൈന്യം പരമാവധി ചെറുത്ത് നില്‍ക്കുന്നതിന് പിന്തുണ നല്‍കുക എന്നതാണ് തന്റെ രാഷ്ട്രം ചെയ്യുന്നതെന്ന് സ്ലൊവാക്യ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗര്‍ പറഞ്ഞു.

എസ് 300 എയര്‍ ഡിഫന്‍സ് സിസ്റ്റം യുക്രെയിന് നല്‍കുന്നതിനുള്ള സ്ലൊവാക്യ  തീരുമാനത്തിന് പ്രസിഡന്റ് ജോ ബൈഡന്‍ നന്ദി പറഞ്ഞു ഈ സിസ്റ്റം നല്‍കണമെന്ന് യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി തന്നോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കി . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക