ഉറപ്പാണ് നൂറ്, ഉറപ്പാണ് സെഞ്ച്വറി; പരിഹസിച്ച് ടി സിദ്ദീഖ്

ജോബിന്‍സ്‌ Published on 21 May, 2022
ഉറപ്പാണ് നൂറ്, ഉറപ്പാണ് സെഞ്ച്വറി; പരിഹസിച്ച് ടി സിദ്ദീഖ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലൂടെ നൂറ് സീറ്റ് തികയ്ക്കുമെന്ന എല്‍ഡിഎഫിന്റെ വാദത്തെ പരിഹസിച്ച് ടി സിദ്ദീഖ് എം.എല്‍.എ. തൃക്കാക്കരയിലെ എല്‍ഡിഎഫിന്റെ പരസ്യവാക്യവും ഒപ്പം തക്കാളിയും വില വര്‍ദ്ധനവും കൂട്ടിച്ചേര്‍ത്തായിരുന്നു സിദ്ദിഖിന്റെ പരിഹാസം. 

ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി എന്ന് കുറിച്ചുകൊണ്ട് തക്കാളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരിഹാസം. സംസ്ഥാനത്ത് തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എംഎല്‍എ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തക്കാളിയുടെ ചിത്രമുള്‍പ്പെടെ ഫേസ്ബുക്കില്‍ നല്‍കിയായിരുന്നു സിദ്ദിഖിന്റെ പരിഹാസ പോസ്റ്റ് . 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക