Image

രാഹുലിനെ ചോദ്യം ചെയ്യല്‍ 50 മണിക്കൂര്‍ പിന്നിട്ടു , ഇന്ന് അര്‍ധരാത്രിയിലും തുടരും

Published on 21 June, 2022
രാഹുലിനെ ചോദ്യം ചെയ്യല്‍ 50  മണിക്കൂര്‍ പിന്നിട്ടു , ഇന്ന് അര്‍ധരാത്രിയിലും തുടരും

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് അര്‍ധരാത്രിയും ചോദ്യം ചെയ്യും. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അരമണിക്കൂര്‍ നേരത്തെ ഇടവേള അനുവദിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിര്‍ദേശം.

ഇതുവരെ 50 മണിക്കൂറോളമാണ് ഇ.ഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാഹുല്‍ ഗാന്ധിയെ 30 മണിക്കൂറിലേറെയായിരുന്നു ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് അവധി വേണമെന്ന് പിന്നീട് അദ്ദേഹം ആവശ്യപ്പെട്ടു.

സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് രാഹൂല്‍ ഇളവിന് അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്ന് ഇ.ഡി. ചോദ്യം ചെയ്യലിന് ഇളവു നല്‍കുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക