Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 08 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച(ജോബിന്‍സ്)

വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കേസില്ലാതെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. 2017 ലാണ് സംഭവം. നിരോധിക്കപ്പെട്ട സാറ്റലൈറ്റ് ഫോണുമായി യുഎഇ പൗരന്‍ നെടുമ്പാശേരി എയര്‍പ്പോട്ടില്‍ പിടിയിലാവുകയായിരുന്നു. സിഐഎസ്എഫ് ഇക്കാര്യത്തില്‍ പരാതി നല്‍കുകയും നെടുമ്പാശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
************************************
ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ (ദേശീയ പാത അതോറിറ്റി) അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തികരിക്കണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കളക്ടര്‍മാരേയും കോടതി വിമര്‍ശിച്ചു. 
***************************************
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. സ്‌കോര്‍: 21-15, 21-13.
***********************************
കോഴിക്കോട് മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വം.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്.പാര്‍ട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ല  കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്.പ്രസ്താവനയില്‍ പറയുന്നത്. ബാലഗോഗുലം ആര്‍എസ്എസ് സംഘടനയായി തോന്നിയിട്ടില്ലെന്നായിരുന്നു മേയര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. 
************************************
സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ നിന്നും ജലം ഒഴുക്കി വിടുന്നത് തുടരുന്നു. ഇടുക്കിയടക്കം ചില ഡാമുകളില്‍ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്റെ 2 ഷട്ടറുകള്‍ കൂടി വൈകിട്ട് മൂന്നരയ്ക്ക് തുറന്നു. രണ്ടു ഷട്ടറുകളില്‍  നിന്നുമായി സെക്കന്‍ഡില്‍ 50000 ലിറ്റര്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറും തുറന്നു. 
************************************
സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവാകും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
************************************
സംസ്ഥാനത്ത് റോഡുകളില്‍ രൂപപ്പെട്ട അപകട കുഴികളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡിലെ മരണ കുഴികള്‍  കാണാത്തത് മന്ത്രി മാത്രമാണെന്ന് വിഡി സതീശന്‍ പരിഹസിച്ചു. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.
************************************
കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യമാണ് കിട്ടിയത്. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 
**********************************

Join WhatsApp News
Mathew Varghese, 2022-08-08 16:24:51
On Monday, Axios released photos showing illegally shredded documents in both a White House toilet and on Air Force One during Donald Trump’s administration, adding credibility to the bombshell report by New York Times journalist Maggie Haberman that Donald Trump illegally flushed presidential records down the toilet, frequently clogging them. Destroying presidential records is a crime.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക