Image

യു​ക്രെ​യ്ന്‍ അ​ധി​നി​വേശം; സൈ​നി​ക സേ​വ​നം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ൻ  റ​ഷ്യ: കൂട്ടത്തോടെ രാജ്യം വിട്ട്  ജനം

Published on 22 September, 2022
യു​ക്രെ​യ്ന്‍ അ​ധി​നി​വേശം; സൈ​നി​ക സേ​വ​നം  അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​ൻ  റ​ഷ്യ: കൂട്ടത്തോടെ രാജ്യം വിട്ട്  ജനം


 യു​ക്രെ​യ്ന്‍ അ​ധി​നി​വേ​ശ​ത്തി​ല്‍ മേ​ല്‍​കൈ നേ​ടു​ന്ന​തി​നാ​യി സൈ​നി​ക സേ​വ​നം ജ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നൊ​രു​ങ്ങി റ​ഷ്യ.

നി​ര്‍​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന “ട്രൂ​പ്പ് മൊ​ബി​ലൈ​സേ​ഷ​ന്‍’ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​മി​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ര്‍ പു​ടി​ന്‍ അ​റി​യി​ച്ചു. യുക്രെയിന്‍ അധിനിവേശത്തിന് മൂന്നു ലക്ഷം റിസര്‍വ് ബെറ്റാലിയനെ തയ്യാറാക്കുമെന്ന്  പ്രസിഡന്റ്   പു​ടി​ന്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തുനിന്ന് യുവാക്കളും മദ്ധ്യവയസ്കരും വന്‍തോതില്‍ പലായനം ചെയ്യുന്നു.

പതിനെട്ടിനും അറുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രധാനമായും രാജ്യം വിടുന്നത്. രാജ്യത്തുനിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകള്‍ ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ന്നു. എത്ര തുകകൊടുത്തും ടിക്കറ്റെടുക്കാന്‍ തയ്യാറായി ജനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് ഒഴുകുകയാണ്. വണ്‍വേ ടിക്കറ്റുകള്‍ മാത്രമാണ് ഇവര്‍ക്കെല്ലാം ആവശ്യം. സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുന്നതിനെപ്പറ്റി ആലോചിക്കുന്നേയില്ല എന്നാണ് അവര്‍ പറയുന്നത്.

ഇതിനിടെ അപകടം മനസിലാക്കിയ അധികൃതര്‍ 18-65 വയസിന് ഇടയിലുള്ളവര്‍ രാജ്യം വിടുന്നത് വിലക്കുകയും ചെയ്തു. രാജ്യത്ത് പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയും പടര്‍ന്നിട്ടുണ്ട്.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് റ​ഷ്യ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തു​ന്ന​ത്. ആ​യു​ധ പ​രി​ശീ​ല​നം ല​ഭി​ച്ച, ആ​രോ​ഗ്യ​മു​ള്ള ര​ണ്ട​ര​ക്കോ​ടി പൗ​ര​ന്മാ​രി​ല്‍ നി​ന്ന് 3,00,000 ആ​ളു​ക​ളെ അ​തി​ര്‍​ത്തി​യി​ല്‍ അ​ണി​നി​ര​ത്താ​ന്‍ ഉ​ദേ​ശി​ക്കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. എ​ത്ര നാ​ള​ത്തേ​ക്കാ​ണ് നി​ര്‍​ബ​ന്ധി​ത സേ​വ​ന​മെ​ന്നോ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള കൃ​ത്യ​മാ​യ കോം​ബാ​റ്റ് പ​രി​ശീ​ല​ന യോ​ഗ്യ​ത​യോ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സാ​ധാ​ര​ണ പൗ​ര​ന്മാ​രെ​യും ത​ട​വു​പു​ള്ളി​ക​ളെ​യും യു​ദ്ധ​രം​ഗ​ത്തേ​ക്ക് ത​ള്ളി​വി​ടാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

ഇന്നലെ രാവിലെ ടെലിവിഷന്‍ അഭിസംബോധനയിലൂടെയാണ് റിസര്‍വ് സൈനികരെ അയയ്ക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പു​ടി​ന്‍ പ്രഖ്യാപനം നടത്തിയത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആണവ ഭീഷണിയുണ്ടായാല്‍ വിശാലമായ ആയുധശേഖരം മുഴുവന്‍ പുറത്തെടുക്കുമെന്നും പു​ടി​ന്‍ മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പു​ടി​ന്‍ ഇത്രയും മൂര്‍ച്ചയേറിയ മുന്നറിയിപ്പ് നല്‍കുന്നത്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക