ഐഎഎസ് തലപ്പത്ത് മാറ്റം; ഡോ.വാസുകി ലാന്‍ഡ് റവന്യു കമീഷണര്‍

Published on 22 September, 2022
ഐഎഎസ് തലപ്പത്ത് മാറ്റം; ഡോ.വാസുകി ലാന്‍ഡ് റവന്യു കമീഷണര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹയെ പുതിയ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി അവധി കഴിഞ്ഞെത്തിയ എസ്. കാര്‍ത്തികേയനെയും അവധി കഴിഞ്ഞെത്തിയ ഡോ. കെ. വാസുകിയെ പുതിയ ലാന്‍ഡ് റവന്യു കമ്മീഷണറായും നിയമിച്ചു.

ജാഫര്‍ മാലികിനെ കുടുംബശ്രീ ഡയറക്ടറായും ആസിഫ് കെ. യൂസഫിനെ ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എംഡിയായും നിയമിച്ചു

 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക