Image

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Published on 23 September, 2022
പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്ന് സൂചന നല്‍കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മന്ത്രിയുടെ ട്വീറ്റിലാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന പരാമര്‍ശമുള്ളത്.

''ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ തെറ്റി. ചില വിഭാഗങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പി. എഫ്. ഐ എന്ന് അവര്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനില്‍ക്കില്ല. അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ്''- മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്നലെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ റെയ്ഡും അറസ്റ്റും നടന്നത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക