Image

വേലി തന്നെ വിളവ് തിന്നുന്നോ; പോലീസിനെതിരെ പി.കെ. ശ്രീമതി 

ജോബിന്‍സ് Published on 14 November, 2022
വേലി തന്നെ വിളവ് തിന്നുന്നോ; പോലീസിനെതിരെ പി.കെ. ശ്രീമതി 

കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ  പോസ്റ്റിലുണ്ട്. 

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പി.കെ ശ്രീമതിയെുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ അധികവും ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചുകൊണ്ടുള്ളതാണ്.

PK SREEMATHI AGANIST POLICE 

 

വേലി തന്നെ വിളവ് തിന്നുന്നോ; പോലീസിനെതിരെ പി.കെ. ശ്രീമതി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക