Image

ബാബാ രാംദേവിന് തിരിച്ചടി ; പതഞ്ജലിയുടെ ലാഭതത്തില്‍ വന്‍ ഇടിവ് 

ജോബിന്‍സ് Published on 14 November, 2022
ബാബാ രാംദേവിന് തിരിച്ചടി ; പതഞ്ജലിയുടെ ലാഭതത്തില്‍ വന്‍ ഇടിവ് 

യോഗാ ഗുരു ബാബാ രാംദേവിന്റെ ബിസനസ് സാമ്രാജ്യത്തിന് തിരിച്ചടി. അവസാന പാദത്തിലെ കണക്ക് അനുസരിച്ച് പതഞ്ജലി ഫുഡ്‌സിന്റെ ലാഭത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 31.65 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ 164.27 കോടി രൂപയില്‍ നിന്ന് ലാഭം 31.65% കുറഞ്ഞത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 112.28 കോടി രൂപയായാണ് ഇടിഞ്ഞത്. വിപണിയില്‍ പതഞ്ജലി ഫുഡ്‌സിന്റെ ഉല്‍പനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. പല ഉല്‍പനങ്ങളും വിപണിയില്‍ നിന്നു പിന്‍വലിക്കേണ്ടി വന്നിരുന്നതും കമ്പിയുടെ ലാഭത്തിന് തിരിച്ചടിയായിരുന്നു.

ബാബ രാംദേവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പതഞ്ജലി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് അഞ്ചു മരുന്നുകളുടെ ഉത്പാദനം നിര്‍ത്താനാണ് ഉത്തരാഖണ്ഡ് ആയുര്‍വേദ, യൂനാനി ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശിച്ചിരുന്നത്.

BABA RAMDEV - PATHANJALI PROFIT DECREASED

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക